ഓപ്പറേഷന്‍ ഗംഗ തുടരുന്നു ; 11ാമത്തെ വിമാനം ഡല്‍ഹിയിലെത്തി
ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള പതിനൊന്നാമത്തെ വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തു. ബുക്കാറസ്റ്റില്‍ നിന്നുള്ള വിമാനമാണ് ഡല്‍ഹിയിലെത്തിയത്. 269 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യയില്‍ നിന്ന് 6 വിമാനങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രക്ഷാദൗത്യത്തിനായി പുറപ്പെട്ടത്. 1377 ഇന്ത്യക്കാരെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേ സമയം ഷെഹിനി അതിര്‍ത്തി വഴി പോളണ്ടിലേക്ക് കടക്കുന്നത് ഇന്ത്യക്കാര്‍ ഒഴിവാക്കണം എന്ന് എംബസി അറിയിച്ചു. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി കൂടുതല്‍ വിമാനങ്ങള്‍ ഇന്നെത്തും. ബുക്കാറസ്റ്റിനും ബുഡാപെസ്റ്റിനും പുറമെ സ്ലൊവാക്യ, റഷ്യ വഴിയുള്ള […]