കൊറോണ വൈറസ്; സംസ്ഥാനത്ത് 1999 പേര്‍ നിരീക്ഷണത്തില്‍; ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സംശയിച്ച് 1999 പേര്‍ നിരീക്ഷണത്തില്‍. ചൈനയില്‍ നിന്നെത്തിയവരില്‍ 1924 പേര്‍ വീടുകളിലും 75 പേര്‍ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. സംസ്ഥാനത്ത് നിന്നും ആകെ 104 സാമ്ബിളുകളും 2 പുനഃപരിശോധന സാമ്ബിളുകളും പൂനൈയിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. ജാഗ്രത തുടരാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഇതുവരെ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു .ഇന്നലെ […]