രണ്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയത് 17കാരൻ
സ്കൂളിൽ നിന്ന് മടങ്ങും വഴി ഏഴ് വയസുകാരനെ തട്ടിയെടുത്തു മോചനദ്രവ്യമായി മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട പതിനേഴുകാരനായ പത്താംക്ലാസ് വിദ്യാർഥിയെ പൊലീസ് പിടികൂടി. മൂന്ന് മണിക്കൂറിനകം പൊലീസ് ഏഴുവയസുകാരനെ മോചിപ്പിച്ചു. കൗമാരക്കാരനെ പൊലീസ് നിരീക്ഷണ കേന്ദ്രത്തിലേക്കു അയച്ചു. എൻജിനീയറായ ജി. രാജു എന്നയാളാണ് രണ്ടാം ക്ലാസിൽ പഠിക്കുന്ന തന്റെ മകനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി രചകോണ്ട പൊലീസിനെ സമീപിച്ചത്. മൂന്ന് ലക്ഷം രൂപ മോചനദ്രവ്യമായി നൽകിയില്ലെങ്കിൽ മകനെ കൊലപ്പെടുത്തുമെന്നു വിദ്യാർഥി പറഞ്ഞതായി ജി. രാജു പൊലീസിനോടു പറഞ്ഞു. […]