കുളിമുറി ദൃശ്യങ്ങള്‍ കാണിച്ച് പതിനേഴുകാരിയ്ക്ക് പീഡനം ; ഒത്താശ ചെയ്തത് ബന്ധുവായ സ്ത്രീ
അഞ്ചാലുംമൂട് : പതിനേഴുകാരിയെ ബന്ധുവായ സ്ത്രീയുടെ നേതൃത്വത്തില്‍ ലോഡ്ജുകളിലും ഹോം സ്റ്റേയിലുമെത്തിച്ചു പലതവണ പീഡനത്തിനിരയാക്കിയെന്ന കേസില്‍ മൂന്നു പേര് കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മറ്റൊരു ബന്ധു സബിയത്ത് (34), കൊട്ടിയത്ത് ഹോം സ്റ്റേ നടത്തി വന്ന കരിക്കോട് കിണറുവിള കിഴക്കതില്‍ ഷിജു (35), തിരുവനന്തപുരം പള്ളിക്കല്‍ പാറയില്‍ പടിഞ്ഞാറേപ്പുരയില്‍ മിനി (33) എന്നിവരെയാണ് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടിയത്ത് വീട് വാടകയ്ക്കെടുത്തായിരുന്നു ഹോം സ്റ്റേ നടത്തിപ്പ്. ഷിജുവും മിനിയും ദമ്ബതികളാണെന്നു പരിചയപ്പെടുത്തിയാണു വീട് വാടകയ്ക്കെടുത്തത്. കുണ്ടറയില്‍ വീടു […]