16 വയസുകാരനെ 16 പേര്‍ ലൈംഗികമായി പീഡിപ്പിച്ചു, ഏഴ് പേര്‍ അറസ്റ്റില്‍: സംഭവം മലപ്പുറത്ത്
മലപ്പുറം: കാടാമ്ബുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ 16 പേര്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറുക്കോള്‍ സ്വദേശിയായ അബ്ദുല്‍ സമദ്, ശിവദാസന്‍, രണ്ടത്താണി സ്വദേശിയായ സമീര്‍, കല്ലാര്‍മംഗലം മുഹമ്മദ്, കറവത്തനക്കത്ത് ലിയാഖത്ത്, പുളിക്കല്‍ ജലീല്‍ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കാടാമ്ബുഴയിലും മറ്റ് പരിസരങ്ങളിലും വച്ച് പതിനാറോളം പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ആണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇതിനെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ […]