പ്ലാസ്റ്റിക് നിരോധനം; പിടിവീണാല്‍ പിഴ 10,000 രൂപ, മൂന്നാം തവണയും നിയമലംഘനത്തിന് 50,000, ഒപ്പം സ്ഥാപനത്തിന്റെ നിര്‍മാണ അനുമതിയും പ്രവര്‍ത്തന അനുമതിയും റദ്ദാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയമലംഘനത്തിന് ബുധനാഴ്ച മുതല്‍ പിഴ ഈടാക്കി തുടങ്ങി. ജനുവരി ഒന്നു മുതല്‍ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം നിലവില്‍ വന്നിരുന്നെങ്കിലും പിഴ ഈടാക്കുന്നത് 15 ദിവസത്തേക്കു നീട്ടിയിരുന്നു. പിടി വീണാല്‍ 10,000 രൂപയാണ് പിഴ. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ 25,000 രൂപയായിരിക്കും ഈടാക്കുന്നത്. മൂന്നാം തവണയും നിയമം ലംഘിച്ചാല്‍ 50,000 രൂപ പിഴ ഈടാക്കുന്നതിനൊപ്പം സ്ഥാപനത്തിന്റെ നിര്‍മാണ അനുമതിയും പ്രവര്‍ത്തന അനുമതിയും റദ്ദാക്കും. നിരോധനം നടപ്പിലാക്കാന്‍ കലക്ടര്‍മാര്‍, […]