മുന്‍ കാമുകന്റെ ജനനേന്ദ്രിയം ഛേദിച്ചു, തിരിച്ചുനല്‍കാനുളള അഭ്യര്‍ത്ഥനയും 42കാരി തളളി; ദന്ത ഡോക്ടര്‍ക്ക് 10 വര്‍ഷം കഠിന തടവ്
ബംഗളൂരു: മുന്‍ കാമുകന്റെ ജനനേന്ദ്രിയം ഛേദിച്ച കേസില്‍ ദന്ത ഡോക്ടറിന് 10 വര്‍ഷത്തെ കഠിന തടവ്. പത്തുവര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ 15,000 രൂപ പിഴയും രണ്ടു ലക്ഷം രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായും ബംഗളൂരുവിലെ സെഷന്‍സ് കോടതി വിധിച്ചു. 2008 നവംബര്‍ 29നാണ് സംഭവം.സയീദ അമീന നഹീം എന്ന 42കാരിക്കാണ് കോടതി ശിക്ഷ വിധിച്ചത്. മൈസൂരുവിലെ ഫിസിഷ്യനായ മിര്‍ അര്‍ഷദ് അലിയാണ് ആക്രമണത്തിന് ഇരയായത്. സയീദ അമീന കോരമംഗലത്ത് നടത്തുന്ന ദന്തല്‍ ക്ലിനിക്കില്‍ വച്ചാണ് അര്‍ഷദ് അലിക്ക് നേരെ ആക്രമണമുണ്ടായത്. […]