ജനശതാബ്ദി ഉള്‍പ്പെടെ കേരളത്തിലൂടെയുള്ള 10 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി; ടിക്കറ്റ് തുക തിരികെ നല്കുമെന്നു റെയില്‍വേ
കോട്ടയം: കോവിഡ്-19 വ്യാപന ഭീതിയെ തുടര്‍ന്ന് യാത്രക്കാര്‍ ഗണ്യമായി കുറഞ്ഞതോടെ കേരളത്തില്‍ ഓടുന്ന കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കുന്നു. ജനശതാബ്ദി ഉള്‍പ്പെടെ പത്തോളം സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. റദ്ദാക്കിയ ട്രെയിനുകളില്‍ മുന്‍കൂര്‍ ടിക്കറ്റ് എടുത്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ച് നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു. കൊല്ലം–ചെങ്കോട്ട പാതയിലെ പാസഞ്ചര്‍ ഉള്‍പ്പെടെ ചില ട്രെയിനുകളാണ് ഇന്നു മുതല്‍ 31 വരെ ദക്ഷിണ റെയില്‍വേ മധുര ഡിവിഷന് റദ്ദാക്കിയത്. തിരുവനന്തപുരം –മംഗളൂരു മലബാര്‍, എറണാകുളം– ലോകമാന്യതിലക് തുരന്തോ ട്രെയിനുകള്‍ ഏപ്രില്‍ 1 വരെയും ഓടില്ല. […]