ടിക്കറ്റ് റദ്ദാക്കലിലൂടെ റെയില്‍വേക്ക് കിട്ടിയത് 9000 കോടി രൂപ
കോട്ട: യാത്രാടിക്കറ്റ് റദ്ദാക്കിയതിലൂടെയും കാത്തിരിപ്പുപട്ടികയിലുള്ളവര്‍ ടിക്കറ്റ് റദ്ദാക്കാത്തതിലൂടെയും മാത്രം മൂന്നുവര്‍ഷത്തിനിടെ റെയില്‍വേക്ക് കിട്ടിയത് 9019 കോടി രൂപ. 2017 ജനുവരി ഒന്നു മുതല്‍ 2020 ജനുവരി 31 വരെയുള്ള കണക്കാണിത്. കാത്തിരിപ്പുപട്ടികയിലുള്ള ടിക്കറ്റുകള്‍ റദ്ദാക്കാത്ത ഒമ്ബതരക്കോടി യാത്രക്കാരാണുണ്ടായിരുന്നത്. ഈയിനത്തില്‍ 4335 കോടി രൂപ ലഭിച്ചു. റിസര്‍വ് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കിയ വകയില്‍ 4,684 കോടി രൂപയും കിട്ടി. റദ്ദാക്കിയതിലേറെയും സ്ളീപ്പര്‍, തേഡ് എ.സി. ടിക്കറ്റുകളാണ്. രാജസ്ഥാനിലെ കോട്ട സ്വദേശി സുജിത് സ്വാമിയുടെ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയായാണ് സെന്റര്‍ […]