Blog Post

Karanavars > News

ശമ്പള പരിഷ്കരണ നീക്കത്തിനെതിരെ പി.സി ജോർജ് എംഎൽഎ

പി.സി ജോർജ് എംഎൽഎ ശമ്പള പരിഷ്കരണ നീക്കത്തിനെതിരെ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സർക്കാർ ഉദ്യോഗസ്ഥരെ വേദിയിലിരുത്തി കൊണ്ടാണ് പിസിയുടെ വിമർശനം. സംസ്ഥാന വരുമാനത്തിന്റെ 83 ശതമാനവും പുട്ടടിക്കുന്നത് സർക്കാർ ജീവനക്കാരെന്ന് പി.സി. ജോർജ് തുറന്നടിച്ചു. ‘ഇത്രയൊക്കെ ചെയ്തതു പോരാഞ്ഞിട്ട് ഇപ്പോൾ ശമ്പള പരിഷ്കരണമെന്നു പറഞ്ഞ് വന്നിരിക്കുവാ. ഒരു പൈസ കൂട്ടാൻ സമ്മതിക്കരുത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉണ്ടാവും. ഇവിടിരിക്കുന്ന ജീവനക്കാരോടാണ് എനിക്ക് ചോദിക്കാനുള്ളത്. എന്തിനാ ഇങ്ങനെ ശമ്പളം വാങ്ങി കൂട്ടുന്നത്. മനുഷ്യരല്ലേ… പത്തേക്കറുള്ള കർഷകന് ഇവിടെ […]

Read More

വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ആറ് തോക്കുകള്‍ പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് ആറ് തോക്കുകള്‍ പിടികൂടി. പാലക്കാട് സ്വദേശിയില്‍നിന്ന് കസ്റ്റംസ് പിടികൂടിയത്. പിടിച്ചെടുത്ത തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചു. പല ഭാഗങ്ങളാക്കി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു തോക്കുകള്‍. യാത്രാരേഖകളില്‍ ഇത്തരത്തില്‍ എന്തെങ്കിലും കൊണ്ടുവരുന്നതായി രേഖപ്പെടുത്തിയിരുന്നില്ല. ദുബായില്‍നിന്ന് കൊച്ചിയിലേയ്ക്ക് വന്ന വിമാനത്തിലാണ് ഇയാള്‍ എത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. പാലക്കാട് ഭാഗത്തേയ്ക്ക് കൊണ്ടുപോകാനാണ് തോക്കുകള്‍ കൊണ്ടുവന്നത്. ഇവ എയര്‍ഗണ്‍ ആണെന്നും സ്വകാര്യ ക്ലബ്ബിലേയ്ക്കാണ് കൊണ്ടുവന്നതാണെന്നുമാണ് ഇയാള്‍ ചോദ്യംചെയ്യലില്‍ പറഞ്ഞത്.

Read More

നടൻ പൃഥ്വിരാജിന്റെ കാറിന്റെ രജിസ്ട്രേഷൻ തടഞ്ഞു

ആർടിഒ അധികൃതർ നടന്‍ പൃഥ്വിരാജ് പുതുതായി വാങ്ങിയ ആഡംബര കാറിന്റെ രജിസ്‌ട്രേഷന്‍ തടഞ്ഞു. നടൻ കാറിന്റെ വില കുറച്ചു കാണിച്ചതാണ് രേങിസ്ട്രറേൻ തടയാൻ കാരണമായത്. കാറിന്റെ വില കുറച്ചുകാട്ടിയതായി കണ്ടെത്തിയതോടെയാണ് നടപടി. 1.64 കോടി രൂപ വിലവരുന്ന കാറില്‍ 30 ലക്ഷം രൂപയുടെ കുറവാണ് കാണിച്ചിരിക്കുന്നത്. മുഴുവന്‍ തുകയുടെ നികുതി അടച്ചാലേ രജിസ്‌ട്രേഷന്‍ നടത്തൂ എന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. അങ്ങനെയെങ്കില്‍ പൃഥ്വിരാജ് ഒമ്പത് ലക്ഷം കൂടി നികുതി അടയ്‌ക്കേണ്ടിവരും. താല്‍ക്കാലിക രജിസ്‌ട്രേഷനു വേണ്ടി വാഹന […]

Read More

നാലു കിലോ സവാള വാങ്ങിയാൽ ഒരു ഷർട്ട് സൗജന്യം

കൊല്ലം കളക്ടറേറ്റിനടുത്തെ ഗോപാല വാദ്ധ്യാർ വെജിറ്റബ്ൾസിലാണ് ഈ കൗതുകരമായ ഓഫർ. കടയുടെ അകത്തേക്ക് കയറിയാൽ ഒരു പെട്ടിയിൽ പച്ചക്കറിക്കു പകരം ഷർട്ടുകൾ. നാലു കിലോ സവാള വാങ്ങിയാൽ ഒരു ഷർട്ട് സൗജന്യം. നാലു കിലോയ്ക്ക് മുന്നൂറ് രൂപയാണ് വില. വിലക്കയറ്റം ആയതിനാൽ ആളുകളെ ആകർഷിക്കാനാണ് ഇത്തരമൊരു ഓഫറെന്ന് ഉടമ പ്രകാശ് പറയുന്നു. 300 രൂപയുടെ സാധനത്തിന് ഷർട്ട് സൗജന്യമായി നൽകിയാൽ സവാള കരയിക്കില്ലേ എന്ന് ചോദിച്ചാൽ കൈനഷ്ടം തന്നെയെന്നാണ് പ്രകാശിന്റെ മറുപടി. എങ്കിലും ആകെ ലാഭത്തിന്റെ ഒരു […]

Read More

ബി.എസ്.എൻ.എല്ലിലെ കരാർ ജീവനക്കാർക്ക് ശമ്പളം കിട്ടുന്നില്ല

ജീവനക്കാർക്ക് ശമ്പളംകിട്ടിയിട്ട് 10 മാസം ആയി. അധികൃതരുടെ മറുപടി രാജ്യവ്യാപകമായുള്ള ഈ പ്രതിസന്ധിക്ക് നൽകാൻ പണമില്ലെന്നത് മാത്രമാണ്. കേരളത്തിലെ ആറായിരത്തോളം തൊഴിലാളികളുൾപ്പെടെ രാജ്യത്തെ അരലക്ഷത്തോളം പേർക്ക് കഴിഞ്ഞ ഫെബ്രുവരി മുതലാണ് ശമ്പളം കിട്ടാത്തത്. 8,076 പേരാണ് കേരളത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ആയിരത്തിലേറെപ്പേരെ ഫെബ്രുവരിക്കുശേഷം പിരിച്ചുവിട്ടു. ഓണവും ശമ്പളമില്ലാതെ പിന്നിട്ടതോടെ സെപ്റ്റംബർ 19-ന് തൊഴിലാളികൾ പണിമുടക്ക് തുടങ്ങി. നവംബർ അഞ്ചിന് തിരുവനന്തപുരത്ത് ചീഫ് ജനറൽ മാനേജരുമായി സംഘടനകൾ നടത്തിയ ചർച്ചയും ഫലംകണ്ടില്ല. കേരളത്തിൽ മാത്രമായി ഒന്നും ചെയ്യാനില്ലെന്ന മറുപടിയാണുണ്ടായത്. […]

Read More

ന്യൂജനറേഷൻ ആയി വേണാട് എക്സ്പ്രസ്സ്

പുതിയ കോച്ചുകളുമായി കേരളത്തിന്റെ ജനപ്രിയ ട്രെയിൻ വേണാട് എക്സ്പ്രസ് യാത്ര തുടങ്ങി. തിരുവനന്തപുരത്തിനും ഷൊർണൂരിനുമിടയിൽ ഓടുന്ന വേണാട്, റെയിൽവേയിൽ ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) കോച്ചുമായി ഏറ്റവും കുറഞ്ഞ ദൂരം ഓടുന്ന ട്രെയിനാണ്. വിമാനത്തിന്റെ ഉൾവശം പോലെ മനോഹരം, ഒട്ടും ഞെരുങ്ങാതെ കാലു നീട്ടി ഇരിക്കാനുള്ള സൗകര്യം; മാറ്റം സ്വാഗതം ചെയ്തു സ്ഥിരം യാത്രക്കാർ ആവശ്യപ്പെടുന്നത് ഇത്ര മാത്രം: സീറ്റുകൾ കുത്തിവരച്ചു നശിപ്പിക്കുന്നവരെ പിടികൂടാൻ സിസിടിവി ക്യാമറകൾ വേണം, ട്രെയിൻ സമയം പാലിക്കണം. എസി ചെയർ കോച്ചിൽ […]

Read More

ദൃശ്യം മോഡ‍ൽ കൊലപാതകം മറയ്ക്കൽ

ദൃശ്യം സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു വസീം, റിജോഷിന്റെ മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ 2 ന് വസീം ഫാമിലെ ഒരു പശു കുട്ടി ചത്തു എന്നും താൻ അതിനെ ചെറിയ കുഴിയിൽ ഇട്ട് മൂടി എന്നും സമീപവാസിയായ മണ്ണുമാന്തി ഓപ്പറേറ്ററോട് പറഞ്ഞിരുന്നു. കുഴി മുഴുവൻ മൂടി മേൽ ഭാഗം ഉറപ്പിച്ചില്ലെങ്കിൽ നായ്ക്കൾ പശു കുട്ടിയുടെ ജഡം മാന്തി എടുക്കും, അതു കൊണ്ട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സമീപത്തെ മൺ തിട്ടയും ഇടിച്ചു നിരത്തി കുഴി നികത്തണം എന്ന് […]

Read More

രാജ്യം ഉറ്റുനോക്കുന്ന കേസുകളിലെ വിധികൾ അടുത്തയാഴ്ച

വെള്ളിയാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ രാത്രി വൈകിവരെയും ഇവയൊന്നും ഉൾപ്പെട്ടിട്ടില്ല.അയോധ്യ, ശബരിമല, റഫാൽ തുടങ്ങി രാജ്യം ഉറ്റുനോക്കുന്ന സുപ്രധാന കേസുകളിലെ വിധികൾക്ക് ഇനിയും കാത്തിരിക്കണം. അടുത്തയാഴ്ച ആദ്യ രണ്ടുദിവസവും കോടതി അവധിയായതിനാൽ പിന്നീടുള്ള പ്രവൃത്തിദിവസം ബുധനാഴ്ചയാണ്. അതിനാൽ, വരുന്ന ബുധനാഴ്ചമുതൽ വെള്ളിയാഴ്ചവരെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് പരിഗണിച്ച സുപ്രധാന കേസുകളുടെ വിധികളാണ് അടുത്തയാഴ്ച പറയുന്നത്. അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിവസം നവംബർ 15 (വെള്ളിയാഴ്ച) ആയതിനാൽ അതിന് മുമ്പായി വിധികൾ പറയണം. അയോധ്യയിലെ തർക്കഭൂമി […]

Read More

നാല് പുതിയ വനിതാ പോലീസ് സ്റ്റേഷൻ വരുന്നു

സര്‍ക്കാര് സംസ്ഥാനത്ത് പുതുതായി നാല് വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കി ‍ഉത്തരവായി. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് അവ ആരംഭിക്കുന്നത്. ഈ ജില്ലകളില്‍ നിലവില്‍ വനിതാ പോലീസ് സ്റ്റേഷനുകള്‍ ഇല്ല. ഓരോ സ്റ്റേഷനിലും 19 തസ്തിക വീതം ആകെ 76 തസ്തികകള്‍ ഉണ്ടായിരിക്കും. ഇതില്‍ 20 എണ്ണം പുതുതായി സൃഷ്ടിച്ചതും 56 എണ്ണം പുനര്‍വിന്യാസം വഴി കണ്ടെത്തിയതുമാണ്. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഒരു സബ്ബ് ഇന്‍സ്‌പെക്ടര്‍, അഞ്ച് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, […]

Read More

സ്വര്‍ണ വായ്പ കിട്ടാന്‍ പശുവുമായി കര്‍ഷകന്

പശുവിന്‍പാലില്‍ സ്വര്‍ണ്ണമുണ്ടാകുമെന്ന് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ അടുത്തിടെ പ്രസംഗിച്ചിരുന്നു. ഈ പ്രതീക്ഷയിലാണ് പശുവിനെ സ്വർണ്ണപണയം വെക്കാമെന്ന പ്രതീക്ഷയില്‍ കര്‍ഷകന്‍ ദങ്കുനിയിലെ മുത്തൂറ്റ് ബ്രാഞ്ചിനെ സമീപിച്ചത്.രണ്ട് പശുക്കളെ വെച്ച് സ്വര്‍ണ്ണ പണയം ആവശ്യപ്പെട്ട് പശ്ചിമ ബംഗാളിലെ മുത്തൂറ്റ് ബ്രാഞ്ചിനെ സമീപിച്ചിരിക്കുകയാണ് ഒരു കര്‍ഷകന്‍. രണ്ട് പശുക്കളുമായി ബ്രാഞ്ചിലെത്തിയ കര്‍ഷകന്‍ പറഞ്ഞതിതാണ്– “പശുവിന്‍ പാലില്‍ സ്വര്‍ണ്ണം അടങ്ങിയിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. എന്റെ കുടുംബം ഈ പശുക്കളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. നിലവില്‍ 20 പശുക്കളാണുള്ളത് സ്വര്‍ണ്ണ വായ്പ […]

Read More