നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ; നടന്‍ കുഞ്ചാക്കോ ബോബനെതിരെ വാറന്റ്
കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ സാക്ഷിയായ നടന്‍ കുഞ്ചാക്കോ ബോബന് കോടതിയുടെ വാറന്റ്. വിസ്താരത്തിനായി വെള്ളിയാഴ്ച കോടതിയിലെത്താന്‍ നേരത്തെ സമന്‍സ് നല്‍കിയിരുന്നിട്ടും എത്താതിരുന്നതിനെ തുടര്‍ന്നാണ് നടപടി. എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ആണ് വാറണ്ട് പുറപ്പെടുവിച്ചത്. ബെയ്‌ലബിള്‍ വാറന്റ് ആണ് ഇത്. കേസ് രജിസ്റ്റര്‍ ഒൊയ്ത നെടുമ്ബാശ്ശേരി സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാണ് കോടതി വാറന്റ് കൈമാറിയത്. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് കൊടൈക്കനാലില്‍ ആയതുകൊണ്ട് ഹാജരാകാന്‍ കഴിയില്ലെന്ന് കുഞ്ചാക്കോ ബോബര്‍ അറിയിച്ചിരുന്നു. […]