Blog Post

Karanavars > News

വിമാനത്താവളത്തിൽ നിയന്ത്രണം അവഗണിച്ച് ആഘോഷം; രജിത് കുമാറിനെതിരെ കേസ്

കൊച്ചി∙ കോവിഡ് ഭീതി നിലനിൽക്കെ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മുൻകരുതൽ നിർദേശങ്ങൾ അവഗണിച്ച്  റിയാലിറ്റി ഷോ താരത്തെ സ്വീകരിക്കാൻ തടിച്ചു കൂടിയവർക്കെതിരെ കേസ്. മത്സരാർത്ഥി രജിത് കുമാർ അടക്കം പേരറിയാവുന്ന നാല് പേർക്കെതിരെയും കണ്ടാൽ അറിയാവു ഇന്നലെ രാത്രിയായിരുന്നു ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം എന്ന മുന്നറിയിപ്പുകൾ അവഗണിച്ച് രജിത് കുമാറിന് സ്വീകരണം എന്ന പേരിൽ നൂറോളം പേർ വിമാനത്താവളത്തിൽ തടിച്ചു കൂടിയത്. കൈകുഞ്ഞുങ്ങളുമായി പോലുമെത്തിയവർ പൊലിസ് ഇടപെട്ടിട്ടും പിരിഞ്ഞു പോയില്ല.  ഇതോടെയാണ് ഇവർക്കെതിരെ കേസെടുത്തത്. […]

Read More

കൊറോണ ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് കേന്ദ്രനിര്‍ദേശം

ന്യൂഡല്‍ഹി: കൊറോണ ബാധിച്ച്‌ മരിച്ചവരുടെ കുടുബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫണ്ടില്‍ നിന്നാണ് ധനസഹായ തുക അനുവദിക്കേണ്ടത്. കൊറോണ ബാധിതരുടെ ചികിത്സാചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്നു കേന്ദ്രം നിര്‍ദേശിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി എത്രത്തോളം സൗകര്യങ്ങള്‍ ആവശ്യമെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തണമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ ഇതുവരെ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ ലക്ഷണവുമായി ചികിത്സയിലായിരുന്ന കല്‍ബുര്‍ഗി […]

Read More

തിരുവനന്തപുരത്ത്​ കര്‍ശന നിയന്ത്രണം; പുറത്തിറങ്ങരുതെന്ന്​ കലക്​ടര്‍

തിരുവനന്തപുരം: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്​ചാത്തലത്തില്‍ തിരുവനന്തപുരത്ത്​ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. തലസ്ഥാനത്തെ ഷോപ്പിങ്​ മാളുകള്‍ അടച്ചിടുമെന്നും ബീച്ചുകളില്‍ സന്ദര്‍ശകരെ വിലക്കുമെന്നും ജില്ലാ കലക്​ടര്‍ അറിയിച്ചു. ബ്യൂട്ടിപാര്‍ലറുകള്‍ക്കും ജിമ്മുകള്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തും. രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുത്​. ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക്​ മാത്രമേ പുറത്തിറങ്ങാവു. ഉത്സവങ്ങളും മറ്റ്​ ആഘോഷ പരിപാടികളും നിര്‍ത്തിവെക്കാന്‍ നോട്ടീസ്​ നല്‍കും. വര്‍ക്കലയില്‍ ജാഗ്രത കൂട്ടണമെന്നും ജില്ലാ കലക്​ടര്‍ നിര്‍ദേശിച്ചു. തിരുവനന്തപുരത്തെ രോഗി വീട്ടിലെ നിരീക്ഷണം പാലിച്ചില്ല. ഓ​ട്ടോറിക്ഷയിലാണ്​ ആശുപത്രിയിലെത്തിയത്​. ഇയാളുമായി അടുത്തിടപഴകിയ ആളുകളുടെ […]

Read More

ഇറ്റലിയില്‍ കുടുങ്ങിയവരുടെ ആദ്യ സംഘം നെടുമ്പാശ്ശേരിയില്‍ എത്തി

തിരുവനന്തപുരം: ഇറ്റലിയില്‍ കുടുങ്ങിയ 21 പേരുടെ ആദ്യ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങി. കൊറോണ താണ്ഡവമാടുന്ന ഇറ്റലിയിലെ റോമില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇവരെ ആലുവയിലെ ആശുപത്രിയിലേക്ക് നിരീക്ഷണത്തിനായി മാറ്റിയിട്ടുണ്ട്. രാവിലെ 8 മണിയോടെയാണ് ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. ദുബായ്‌ വഴിയായിരുന്നു യാത്ര. ഇന്ത്യയില്‍ നിന്ന് പോയ മെഡിക്കല്‍ സംഘം ഇവര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇവരെ നാട്ടിലേക്ക് എത്തിച്ചത്.

Read More

കുഞ്ഞിനെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം പോയി; യുവതി റിമാന്‍ഡില്‍

കല്ലറ: രണ്ടുവയസ്സുള്ള മകളെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം പോയ യുവതിയെ റിമാന്‍ഡ് ചെയ്തു. ഭരതന്നൂര്‍ സേമ്യാക്കട അനീഷ് ഭവനില്‍ സോണിയ (21) യെയാണ് നെടുമങ്ങാട് കോടതി റിമാന്‍ഡു ചെയ്തത്. ജനുവരി 13-നാണ് യുവതിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പാങ്ങോട് പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ യുവതി മറ്റൊരു യുവാവിനോടൊപ്പം ഒളിച്ചോടിയതാണെന്ന് മനസ്സിലായി. അമ്മയുടെ സംരക്ഷണം അത്യന്താപേക്ഷിതമായ സമയത്ത് കുഞ്ഞിനെ ഉപേക്ഷിച്ചുപോയതിന് പാങ്ങോട് പോലീസ് ബാലസംരക്ഷണ നിയമപ്രകാരം യുവതിയെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പ്രേരണാക്കുറ്റം ചുമത്തി […]

Read More

എയര്‍ ഇന്ത്യ വിവിധ രാജ്യങ്ങളിലേക്കുളള സര്‍വീസ് നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിവിധ രാജ്യങ്ങളിലേക്കുളള സര്‍വീസ് നിര്‍ത്തിവെച്ചു. കൊവിഡ് 19 ബാധിത രാജ്യങ്ങളായ ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ദക്ഷിണ കൊറിയ, ശ്രീലങ്ക എന്നിവിടങ്ങളിലേയ്ക്കുളള സര്‍വീസാണ് എയര്‍ഇന്ത്യ നിര്‍ത്തിവെച്ചത്. ഏപ്രില്‍ 30 വരെ ഈ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തില്ല എന്നാണ് എയര്‍ ഇന്ത്യയുടെ സര്‍ക്കുലറില്‍ പറയുന്നത്. കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 15 വരെ ഐപിഎല്‍ മത്സരങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 29നാണ് ഐപിഎല്‍ പതിമൂന്നാം […]

Read More

കൊറോണ; റെയില്‍വേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ അടച്ചു തുടങ്ങി!

തിരുവനന്തപുരം: ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള എല്ലാ റെയില്‍വേ സ്റ്റേഷനുകളിലെയും കാത്തിരിപ്പ് കേന്ദ്രങ്ങള്‍ അടച്ചിടുന്നു. കൊറോണ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് ഈ നടപടി. എ.സി, നോണ്‍ എ.സി കാത്തിരിപ്പ് കേന്ദ്രങ്ങള്‍ വ്യാഴാഴ്ച മുതല്‍ അടച്ചിട്ട് തുടങ്ങിയെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇവിടങ്ങളിലെ ശുചിമുറികള്‍, വാഷ്‌ബേസിനുകള്‍ മുതലായവ വിവിധയിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ ഉപയോഗിക്കുന്നുണ്ട്. ഇത് വലിയ അപകടത്തിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുക. അതിനാലാണ് അടച്ചിടാന്‍ തീരുമാനിച്ചത് എന്നാണ് അധികൃതര്‍ പറയുന്നത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സ്ഥിതി തുടരും. […]

Read More

കൊറോണ: തൃശ്ശൂരില്‍ രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയത് 385പേര്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ 385 പേരുമായി സമ്ബര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തിയെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. ഫെബ്രുവരി രണ്ട് മുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ രോഗി സഞ്ചരിച്ച സ്ഥലങ്ങളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 385 പേരെ കണ്ടെത്തിയതെന്ന് കലക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊടുങ്ങല്ലൂര്‍, ചേറ്റുവ, തൊയക്കാവ്‌, ശോഭാ മാള്‍, കൊടുങ്ങല്ലൂര്‍ കാര്‍ണിവല്‍ തിയേറ്റര്‍, പെരിഞ്ഞനം, പാവറട്ടി, ചാവക്കാട് എന്നീ സ്ഥലങ്ങളിലാണ് രോഗി സഞ്ചരിച്ചിരുന്നത്. രോഗിയെ ചികിത്സിച്ച ഡോക്ടറും നിരീക്ഷണത്തിലാണെന്ന് കളക്ടര്‍ പറഞ്ഞു. ഇയാള്‍ ഇറ്റലിയില്‍ നിന്നെത്തിയ […]

Read More

ഓ​സ്‌​ട്രേ​ലി​യ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി പീ​റ്റ​ര്‍ ഡ​ട്ട​നും കൊ​റോ​ണ സ്ഥിരീകരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി പീറ്റര്‍ ഡട്ടന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പനിയും, തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡട്ടന്‍ ക്യൂന്‍സ്‌ലന്‍ഡ് ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവാകുകയുമായിരുന്നു. ഡട്ടനെ ചികിത്സയ്ക്കായി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡട്ടന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഉത്തര്‍പ്രദേശ്–ഡല്‍ഹി അതിര്‍ത്തിയിലെ നോയിഡയിലെ ലെതര്‍ നിര്‍മാണ ഫാക്ടറിയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്ഥാപനത്തിലെ ജീവനക്കാരെ മുഴുവന്‍ ക്വാറന്‍റൈനിലാക്കിയിരിക്കുകയാണ്. 700 ജീവനക്കാരെയാണു ക്വാറന്‍റൈനില്‍ പാര്‍പ്പിച്ചിരിക്കുന്നത്. […]

Read More

കേരളത്തില്‍ കൊവിഡ് 19 ഭീതി തുടരുന്നു; വിവിധ ജില്ലകളിലായി ആയിരങ്ങള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ കേരളത്തിലെ വിവിധ ജില്ലകളിലായി ആയിരങ്ങള്‍ നിരീക്ഷണത്തില്‍. പത്തനംതിട്ടയില്‍ കൊവിഡ് 19 നിരീക്ഷണത്തിലായിരുന്ന 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു. നിരീക്ഷണത്തിലുള്ള 33 പേരുടെ പരിശോധനാ ഫലങ്ങളില്‍ നിന്നും 10 പേരുടെ പരിശോധനാ ഫലങ്ങളാണ് എത്തിയത്. ബാക്കിയുള്ളവരുടെ പരിശോധനാ ഫലത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. എറണാകുളം ജില്ലയില്‍ നിന്ന് അയച്ച സാമ്ബിളുകളില്‍ 54 എണ്ണം നെഗറ്റീവ്. ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. […]

Read More