Blog Post

Karanavars > News

എ.വിജയരാഘവന്‍ വര്‍ഗീയവാദിയെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ വര്‍ഗീയവാദിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഏറ്റവും വലിയ വര്‍ഗീയവാദിയാണ് വിജയരാഘവന്‍. അതിനപ്പുറത്തേക്ക് പറയാന്‍ തന്റെ മാന്യത അനുവദിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ശിഖണ്ഡിയെ മുന്‍നിറുത്തി യുദ്ധം ചെയ്യുകയാണ്. ഒരു മന്ത്രി വന്നു പ്രസ്താവനയിറക്കി പോയാല്‍ പ്രശ്‌നങ്ങള്‍ തീരില്ല. മതമേലധ്യക്ഷന്‍മാരുടെ യോഗം വിളിച്ചുചേര്‍ത്താല്‍ എന്താണ് കുഴപ്പമെന്നും കെ. സുധാകരന്‍ ചോദിച്ചു. വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന ബി.ജെ.പി പ്രവര്‍ത്തന ശൈലി കേരളത്തിലെ കോണ്‍ഗ്രസ്​ നേതൃത്വം ഏറ്റെടുത്തിരിക്കുകയാ​ണെന്ന് ഇന്ന് രാവിലെ​​ വിജയരാഘവന്‍ മാധ്യമങ്ങളോട്​ പറഞ്ഞിരുന്നു. ഇതിനോടാണ് കെ. സുധാകരന്‍ […]

Read More

മു​ര​ളീ​ധ​ര​ന്‍റെ പി​ണ​റാ​യി പ്രശംസ; പ്രതികരണവുമായി സതീശന്‍

കൊച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പു​ക​ഴ്​​ത്തിയ കെ. ​മു​ര​ളീ​ധ​ര​ന്‍റെ പ്രസ്താവനയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാര്‍ട്ടി യോഗത്തില്‍ സംഘടനാ കാര്യങ്ങള്‍ പറയുമ്ബോള്‍ പല താരതമ്യങ്ങളും നടത്താറുണ്ടെന്ന് സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെല്ലാം എന്ത് അഭിപ്രായം പറയാനാണെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും സതീശന്‍ വ്യക്തമാക്കി. സംഘടനാ ക്ലാസുകള്‍ നടക്കുന്ന യോഗത്തില്‍ സി.പി.എം അടക്കമുള്ള രാഷ്്ട്രീയ പാര്‍ട്ടികളും പ്ലസും മൈനസും പറയും. സംഘടനയുടെ മുന്നോട്ടു പോക്കിന് എന്ത് കുറവ് വന്നിട്ടുണ്ടെന്നും അത് പരിഹരിക്കാന്‍ എന്ത് ചെയ്യാമെന്നും ചര്‍ച്ച ചെയ്യാറുണ്ട്. കെ. […]

Read More

12 കോടിയുടെ ഓണംബമ്ബര്‍ അടിച്ചെന്ന് അവകാശപ്പെട്ട് വയനാട് സ്വദേശിയായ ദുബായിലെ ഹോട്ടല്‍ ജീവനക്കാരന്‍;ഭാഗ്യം തേടിയെത്തിയത് സുഹൃത്ത് വഴി എടുത്ത ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ തനിക്കാണെന്ന് വ്യക്തമാക്കിയ ദുബായില്‍ ജോലി ചെയ്യുന്ന ഹോട്ടല്‍ ജീവനക്കാരന്‍. അബുഹായിലില്‍ മലയാളിയുടെ റസ്റ്ററന്റിലെ അടുക്കളയില്‍ ജോലി ചെയ്യുന്ന വയനാട് പനമരം സ്വദേശി സൈതലവി (45)യാണ് ആ ഭാഗ്യവാനെന്നാണ് അവകാശവാദം. ഒരാഴ്ച മുന്‍പ് സൈതലവിക്ക് വേണ്ടി കോഴിക്കോട്ടെ സുഹൃത്താണ് TE 645465 നമ്ബര്‍ ടിക്കറ്റ് എടുത്തത്. ഇതിന് ഗൂഗിള്‍ പേ വഴി 300 രൂപ സൈതലവി സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. തുടര്‍ന്ന് ടിക്കറ്റിന്റെ ചിത്രം […]

Read More

കരുവന്നൂരില്‍നിന്ന് കാണാതായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി വീട്ടില്‍ തിരിച്ചെത്തി; യാത്ര പോയതെന്ന് വിശദീകരണം

തൃ​ശൂ​ര്‍: കാ​ണാ​താ​യ മു​ന്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ സു​ജേ​ഷ് ക​ണ്ണാ​ട്ട് വീട്ടില്‍ തി​രി​ച്ചെ​ത്തി. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സു​ജേ​ഷ് വീ​ട്ടി​ല്‍ എ​ത്തി​യ​ത്. യാ​ത്ര പോ​യ​താ​ണെ​ന്നാ​ണ് സു​ജേ​ഷ് നല്‍കുന്ന വിശദീകരണം.ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലെ പ​രാ​തി​ക്കാ​ര​നായിരുന്ന ഇയാളെ ശ​നി​യാ​ഴ്ച മു​ത​ല്‍ കാ​ണാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.ഇ​തി​ല്‍ കേ​സ​ടു​ത്ത​തി​നാ​ല്‍ സു​ജേ​ഷി​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​റ്റ​യാ​ള്‍ സ​മ​രം ന​ട​ത്തി​യ​യാ​ളാ​ണ് മു​ന്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യ സു​ജേ​ഷ്. പാ​ര്‍​ട്ടി​യി​ലെ എ​തി​ര്‍​പ്പ് അ​വ​ഗ​ണി​ച്ചാ​യി​രു​ന്നു സ​മ​രം.

Read More

തന്റെ പേര്‌ ഉപയോഗിക്കുന്നത്‌ തടയണം; മാതാപിതാക്കള്‍ക്കെതിരെ നടന്‍ വിജയ്‌ കോടതിയില്‍

ചെന്നൈ > പൊതുജനങ്ങളെ സംഘടിപ്പിക്കാനോ യോഗങ്ങള്‍ നടത്താനോ തന്റെ പേര് ഉപയോഗിക്കരുത് എന്നാവശ്യപ്പെട്ട് തമിഴ്നടന്‍ വിജയ് മദ്രാസ് ഹൈക്കോടതിയില്‍. മാതാപിതാക്കള്‍ക്കും മറ്റ് ഒമ്ബത് പേര്‍ക്കെതിരെയുമാണ് വിജയ് കോടതിയെ സമീപിച്ചത്. പിതാവ് എസ് എ ചന്ദ്രശേഖര്‍, മാതാവ് ശോഭ, ബന്ധുവും ആരാധകരുടെ സംഘടനയായ ‘വിജയ് മക്കള്‍ ഇയക്കം’ ഭാരവാഹിയുമായ പത്മനാഭന്‍, സംഘടനയുടെ 8 ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെയാണ് നടന്‍ കോടതി നടപടി ആവശ്യപ്പെട്ടത്. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. വിജയ് മക്കള്‍ ഇയക്കത്തെ രാഷ്ട്രീയ പാര്‍ടിയായി പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ് കമീഷനില്‍ […]

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 30,256 പുതിയ കോവിഡ് കേസുകള്‍; 295 മരണം

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 30,256 പുതിയ കോവിഡ് കേസുകള്‍. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസം കൂടുതല്‍ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 295 മരണവും റിപ്പോര്‍ട്ട് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 2.04 ശതമാനത്തില്‍ തുടരുകയാണ്. കഴിഞ്ഞ 84 ദിവസമായി മൂന്നില്‍ താഴെയാണ് പോസിറ്റിവിറ്റി നിരക്ക്. 97.68 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്. തുടര്‍ച്ചയായ 84 ദിവസങ്ങളായി 50,000-ല്‍ താഴെയാണ് രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന […]

Read More

ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും വിരാട് കോഹ്‌ലി ഒഴിയുന്നു

ദുബായ്: ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകസ്ഥാനം വിരാട് കോഹ്‌ലി ഒഴിയുന്നു. ഈ സീസണൊടുവില്‍ കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറുമെന്ന് ആര്‍സിബി പുറത്തുവിട്ട വീഡിയോയിലൂടെ അറിയിച്ചു. എന്നാല്‍ ഐപിഎല്ലില്‍ തന്റെ അവസാന മത്സരം വരെ ആര്‍സിബി താരമായി തുടരുമെന്ന് കോഹ്‌ലി വ്യക്തമാക്കി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും എല്ലാ ആര്‍സിബി ആരാധകര്‍ക്കും കോഹ്‌ലി നന്ദി പറഞ്ഞു. ലോകകപ്പിനുശേഷം ടി20 നായകസ്ഥാനം ഒഴിയണമെന്ന തീരുമാനത്തിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ജോലി ഭാരത്തെക്കുറിച്ച്‌ […]

Read More

കര്‍ഷക പ്രക്ഷോഭം ഗതാഗതക്കുരുക്കിലേയ്ക്ക്; പൊതുതാത്പര്യഹര്‍ജി ഇന്ന് പരിഗണിക്കും

ഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയില്‍ ഗതാഗത കുരുക്കെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഉത്തര്‍പ്രദേശ് നോയിഡ സ്വദേശിനി മോണിക്ക അഗര്‍വാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. കര്‍ഷക സമരത്തിന്റെ പേരില്‍ ഗതാഗതം തടസപ്പെടരുതെന്നാണ് കോടതി നിലപാട്.സിംഗു അതിര്‍ത്തിയിലെ ദേശീയ പാത പൊതുഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഹരിയാന സര്‍ക്കാര്‍ വിളിച്ച യോഗം കര്‍ഷക സംഘടനകള്‍ ബഹിഷ്‌ക്കരിച്ചിരുന്നു. എന്നാല്‍ ഗതാഗത പ്രശ്നത്തിന് കേന്ദ്രസര്‍ക്കാരും, ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാരുകളും പരിഹാരമുണ്ടാക്കണമെന്ന് […]

Read More

സി.ബി.ഐ ആസ്​ഥാനത്ത്​ വീണ്ടും തീപിടിത്തം

ന്യൂഡല്‍ഹി: സി.ബി.ഐയുടെ (സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) ഡല്‍ഹി ലോധി റോഡിലുള്ള ആസ്ഥാനത്ത് വീണ്ടും തീപിടിത്തം. ബേസ്‌മെന്‍റ് ഏരിയയിലാണ് തീപിടിച്ചത്​. തീ നിയന്ത്രണ വിധേയമാക്കിയതായി ഡല്‍ഹി ഫയര്‍ സര്‍വിസ് ഡിവിഷണല്‍ ഓഫിസര്‍ എസ്.കെ. ദുആ പറഞ്ഞു. ജൂലൈ എട്ടിനും ഇവിടെ തീപിടിച്ചിരുന്നു. അഗ്നിശമന സേനയുടെ എട്ട് യൂണിറ്റ് ചേര്‍ന്ന് ഒരുമണിക്കൂറിനകമാണ്​ തീയണച്ചത്​. കെട്ടിടത്തിനുള്ളില്‍ നിന്ന് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു. വൈദ്യുതി തകരാറാണ് കാരണമെന്ന് കരുതുന്നതായി അഗ്നിശമനസേന മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. രാവിലെ 11.36 ഓടെയാണ് വിവരം തങ്ങളെ അറിയിച്ചതെന്നും […]

Read More

ഇനിയൊരു തിരിച്ചടി കൂടി താങ്ങാന്‍ കഴിയില്ല: കോണ്‍ഗ്രസിനെ വീണ്ടെടുക്കണമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ നിലവിലെ സാഹചര്യത്തെ വിമര്‍ശിച്ച്‌ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടിയുടെ 54 ശതമാനം ബൂത്ത് കമ്മിറ്റികള്‍ മാത്രമാണ് ഇപ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം പഠിക്കാന്‍ രണ്ട് സര്‍വ്വേകള്‍ നടത്തി. ഇനിയൊരു തിരിച്ചടി കൂടി താങ്ങാന്‍ കഴിയില്ലെന്നും പാര്‍ട്ടിയെ വീണ്ടെടുക്കണമെന്നും സുധാകരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് വിട്ട നേതാക്കള്‍ക്കെതിരേയും സുധാകരന്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. ഒറ്റയാന്മാരായി പ്രവര്‍ത്തിക്കുന്ന കള്ളനാണയങ്ങളാണ് പാര്‍ട്ടി വിട്ടതെന്നും ഈ കള്ളനാണയങ്ങള്‍ ചുമക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും സുധാകരന്‍ പറഞ്ഞു. കോഴിക്കോട് ഡിസിസി […]

Read More