Blog Post

Karanavars > News

ഹോട്ടലുടമയുടെ കൊല: പ്രതികള്‍ പിടിയിലായത്​ മണിക്കൂറുകള്‍ക്കകം

ക​ണ്ണൂ​ര്‍: ആ​യി​ക്ക​ര മ​ത്സ്യ മാ​ര്‍​ക്ക​റ്റി​ന​ടു​ത്ത് ഹോ​ട്ട​ലു​ട​മ ജ​സീ​റി​ന്‍റെ കൊ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്​ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം. ക​ണ്ണൂ​ര്‍ സി​റ്റി പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ കേ​സി​ലെ ര​ണ്ട്​ പ്ര​തി​ക​ളെ​യും സം​ഭ​വം ന​ട​ന്ന്​ ഉ​ട​ന്‍ പി​ടി​കൂ​ടി​യ​ത്. സ​മീ​പ​ത്തെ ക​ട​ക​ളി​ലെ​യ​ട​ക്കം സി.​സി.​ടി.​വി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍, പ്ര​തി​ക​ള്‍ കൃ​ത്യം ന​ട​ത്തി​യ​തി​നു​ശേ​ഷം ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്ന ദൃ​ശ്യം പൊ​ലീ​സി​ന്​ ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഉ​രു​വ​ച്ചാ​ല്‍ സ്വ​ദേ​ശി ഹ​നാ​ന്‍, ആ​ദി​ക​ട​ലാ​യി സ്വ​ദേ​ശി റ​ബീ​ഹ് എ​ന്നി​വ​രെ പി​ടി​കൂ​ടു​ന്ന​ത്​. തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി 12.30ഓ​ടെ ആ​യി​ക്ക​ര മ​ത്സ്യ മാ​ര്‍​ക്ക​റ്റി​ന​ടു​ത്താ​യി​രു​ന്നു സം​ഭ​വം. പ്ര​തി​ക​ള്‍ സം​ഭ​വ​സ്ഥ​ല​ത്ത്​​ ബൈ​ക്കി​ലാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. […]

Read More

വാക്സിന്‍ സ്വീകരിച്ചതിന് ശേഷം മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു, ആയിരം കോടി നഷ്ട പരിഹാരം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍

മുംബയ്: കൊവിഡ് വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ കാരണം മകള്‍ മരിച്ചു എന്ന് ആരോപിച്ച്‌ പിതാവ് ഹൈക്കോടതിയില്‍. മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുമായി ആയിരം കോടി രൂപയുടെ നഷ്ടപരിഹാരമാണ് ഔറംഗബാദ് സ്വദേശിയായ ദിലീപ് ലുനാവത് എന്ന പിതാവ് ആവശ്യപ്പെടുന്നത്. നാസിക്കില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന മകള്‍ സ്‌നേഹല്‍ രണ്ട് ഡോസ് വാക്സിനും എടുത്തിരുന്നതായി ഹര്‍ജിക്കാരനായ ദിലീപ് ലുനാവത് വ്യക്തമാക്കി. 2021 ജനുവരി 28നാണ് മകള്‍ വാക്സിന്‍ എടുത്തത്. തുടര്‍ന്ന് മാര്‍ച്ച്‌ ഒന്നിന് വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ കാരണം […]

Read More

ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു . ബസ് ചാര്‍ജ് കൂട്ടേണ്ടി വരുമെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സഷനില്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു . കൂടാതെ ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍,മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയ ശേഷമെ ബസ് ചാര്‍ജ് വര്‍ധനയില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളു .

Read More

രാജ്യത്ത് 1,61,386 പേര്‍ക്ക് കൂടി കൊവിഡ്; മരണം 1,733

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1,61,386 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചു ചികിത്സയിലായിരുന്ന 1,733 പേരാണ് മരിച്ചത്. 2,81,109 പേര്‍ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്‌ച രേഖപ്പെടുത്തിയ കൊവിഡ് കണക്കിനെ അപേക്ഷിച്ച്‌ 5,673 കേസുകളുടെ കുറവാണ് ബുധനാഴ്‌ച സ്ഥിരീകരിച്ചത്. വീടുകളിലും വിവിധ ആശുപത്രികളിലുമായി 16,21,603 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 9.26 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

Read More

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലപാട് മാറ്റി ശശി തരൂര്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ തന്റെ നിലപാട് മാറ്റി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. കേന്ദ്ര ബജറ്റില്‍ 400 അതിവേഗ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ശശി തരൂര്‍ സമൂഹമാധ്യമത്തിലൂടെ പ്രസ്താവന നടത്തിയത്. വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കു ബദലാകുമോ എന്നു പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് തരൂര്‍ വ്യക്തമാക്കുന്നുണ്ട്. പാര്‍ട്ടി നിലപാടിനു വിരുദ്ധമായി സില്‍വര്‍ ലൈന്‍ പദ്ധതിയെ ശശി തരൂര്‍ പിന്തുണച്ചത് വിവാദമായിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തരൂരിനെതിരെ […]

Read More

വാവ സുരേഷിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി ; ദ്രാവകരൂപത്തിലുള്ള ഭക്ഷണം നല്‍കി തുടങ്ങി

കോട്ടയം: മൂര്‍ഖന്‍ പാമ്ബിന്‍റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. വാവ സുരേഷ് ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും, ദ്രാവകരൂപത്തിലുള്ള ഭക്ഷണം നല്‍കി തുടങ്ങിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറയിച്ചു. വാവ സുരേഷിന്‍റെ ആരോഗ്യ നില വിലയിരുത്തുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് ഇന്ന് ചേരും. വെന്‍്റിലേറ്റര്‍ മാറ്റുന്ന കാര്യത്തിലും തീരുമാനമെടുക്കും.

Read More

മോദിയെ ട്രോളി തരൂര്‍; ഒമിക്രോണിനേക്കാള്‍ മാരകം ഓ മിത്രോം, ഈ വൈറസിന് തീവ്രത കുറഞ്ഞ വകഭേദമില്ല!

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിസംബോധനയെ പരിഹസിച്ച്‌ ശശി തരൂര്‍ എം പി. മോദി പ്രസംഗങ്ങളില്‍ പതിവായി ഉപയോഗിക്കുന്ന ‘ ഓ മിത്രോം‘ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനേക്കാള്‍ മാരകമാണെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. “ഒമിക്രോണിനേക്കാള്‍ വളരെയധികം അപകടകാരിയാണ് ഓ മിത്രോം. ഇതിന്റെ അനന്തരഫലങ്ങള്‍ ദിവസേന നാം ധ്രുവീകരണ വര്‍ദ്ധനവ്, വിദ്വേഷം, മതഭ്രാന്ത് എന്നിവയുടെ പ്രോത്സാഹനം, ഭരണഘടനയ്ക്കെതിരായ ആക്രമണങ്ങള്‍, ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തല്‍ എന്നിവയില്‍ അളക്കുകധ്രുവീകരണ വിഷയത്തില്‍ ശശി തരൂര്‍ സര്‍ക്കാരിനെ കടന്നാക്രമിക്കുക പതിവാണ്. കഴിഞ്ഞ ദിവസം തരൂര്‍ […]

Read More

കര്‍ണാടകയിലെ പാഠപുസ്തകത്തില്‍ പോസ്റ്റുമാനായി കുഞ്ചാക്കോ ബോബന്റെ ചിത്രവും

കര്‍ണാടകയിലെ പാഠപുസ്തകത്തില്‍ പോസ്റ്റുമാനായി നടന്‍ കുഞ്ചാക്കോ ബോബന്റെ ചിത്രം . താരം പ്രധാന വേഷത്തിലെത്തിയ ‘ഒരിടത്തൊരു പോസ്റ്റുമാന്‍‘ എന്ന സിനിമയിലെ ചിത്രമാണ് കര്‍ണാടക സര്‍ക്കാര്‍ പാഠപുസ്തകത്തില്‍ ‘പോസ്റ്റുമാന്‍‘ എന്ന പേരില്‍ കൊടുത്തിരിക്കുന്നത് . കുഞ്ചാക്കോ ബോബന്‍ തന്നെയാണ് പാഠപുസ്തകത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. “അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലിയും സെറ്റ് ആയി. പണ്ട് കത്ത് കൊണ്ടു തന്ന പോസ്റ്റമാന്റെ പ്രാര്‍ത്ഥന” എന്ന് കുഞ്ചാക്കോ ചിത്രത്തിനൊപ്പം കുറിച്ചു .

Read More

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന; ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗൂഢാലോചന നടത്തിയ കേസില് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. ഫോണുകള് ക്രൈംബ്രാഞ്ചിന് കൈമാറുന്നതു സംബന്ധിച്ചും നാളെ ഹൈക്കോടതി തീരുമാനമെടുക്കും. ഫോണുകള് മാറ്റിയത് നിസ്സഹകരണമായി കണക്കാക്കാമെന്നും കോടതി നിരീക്ഷിച്ചു. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന് പറഞ്ഞു. ദിലീപിനെ കസ്റ്റഡിയില് ചോദ്യം ചെയ്യണം, അറസ്റ്റിനുളള വിലക്ക് നീക്കണം. കേസ് നടത്തിപ്പിന് പ്രതി ഉപാധികള് തീരുമാനിക്കുന്ന അവസ്ഥയാണ്. ഇത് കേട്ടുകേള്വി ഇല്ലാത്തതെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.കേസില് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന മൊബൈല് […]

Read More

മീഡിയ വണ്‍ സംപ്രേഷണം തടഞ്ഞ് കേന്ദ്രം; സുരക്ഷാകാരണങ്ങളെന്ന് വിശദീകരണം

കോഴിക്കോട്: മീഡിയവണ്‍ വാര്‍ത്താചാനലിന്‍റെ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. സുരക്ഷ കാരണം പറഞ്ഞ സര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പ്രക്ഷേപണം തത്കാലം നിര്‍ത്തിവെക്കുകയാണെന്നും എഡിറ്റര്‍ പ്രമോദ് രാമന്‍ അറിയിച്ചു. ഇത് രണ്ടാം തവണയാണ് മീഡിയവണ്‍ സംപ്രേഷണം കേന്ദ്രം തടയുന്നത്. മീഡിയവണ്‍ എഡിറ്ററുടെ പ്രസ്താവനയുടെ പൂര്‍ണരൂപം: പ്രിയ പ്രേക്ഷകരെ, മീഡിയവണ്ണിന്‍െറ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിന്‍െറ വിശദാംശങ്ങള്‍ മീഡിയവണ്ണിന് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല. ഉത്തരവിനെതിരെ മീഡിയവണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. […]

Read More