ആരോഗ്യകേരളത്തിന് അഭിമാന നിമിഷം; ജനറൽ ആശുപത്രിയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയം
കൊല്ലം: രാജ്യത്തെ പൊതുജനാരോഗ്യ മേഖലയിൽ വിപ്ലവകരമായ മുന്നേറ്റവുമായി എറണാകുളം ജനറൽ ആശുപത്രി. ഇന്ത്യയിലാദ്യമായി ഒരു ജില്ലാതല സർക്കാർ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കേരളം വീണ്ടും മാതൃകയായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ചിറക്കര സ്വദേശി ഷിബുവിന്റെ (47) ഹൃദയമാണ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നേപ്പാൾ സ്വദേശിനി ദുർഗ കാമി (21) എന്ന അർപ്പണയിൽ വെച്ചുപിടിപ്പിച്ചത്. ഇതോടെ ഹൃദയമാറ്റ ശസ്ത്രക്രിയ മെഡിക്കൽ കോളേജുകൾക്കും വലിയ സ്വകാര്യ ആശുപത്രികൾക്കും മാത്രം സാധ്യമായ […]