കേരള വ്യവസായത്തിന് ഊർജം പകർന്ന് സർക്കാർ നയങ്ങൾ: മന്ത്രി പി. രാജീവ്
കേരളത്തിൻ്റെ വ്യവസായ മേഖലയ്ക്ക് ഉണർവ് നൽകുന്നതാണ് നിലവിലെ സർക്കാർ നയങ്ങളെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പ്രസ്താവിച്ചു. സംസ്ഥാനത്ത് പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും നിലവിലുള്ള വ്യവസായങ്ങളെ വികസിപ്പിക്കുന്നതിനും അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വലിയ മുന്നേറ്റം കൈവരിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിൻ്റെ വ്യാവസായിക വളർച്ച ലക്ഷ്യമിട്ടുള്ള ഏകജാലക സംവിധാനം, […]