സിനിമയിലെ അധികാര ദുരുപയോഗത്തിന്റെ ഇര: ദേവകി ഭാഗിയുടെ വെളിപ്പെടുത്തൽ
മലയാള സിനിമയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ആക്കം കൂട്ടിയിരിക്കുകയാണ് നടിയും സഹസംവിധായകയുമായ ദേവകി ഭാഗിയുടെ വെളിപ്പെടുത്തൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, നിരവധി നടിമാർ തങ്ങളുടെ ദുരനുഭവങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് ദേവകി ഭാഗിയും തന്റെ വേദന പങ്കുവെച്ചത്. ഒരു സ്ക്രീൻ ടെസ്റ്റിനിടയിൽ തനിക്കു നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് ദേവകി ഭാഗി വിവരിച്ചു. “സംവിധായകൻ വളരെ മോശമായി പെരുമാറി. സ്ക്രീൻ ടെസ്റ്റ് കഴിയുമ്പോൾ എല്ലാം ശരിയാകുമെന്നും പറഞ്ഞു. എന്നാൽ അത് ഒരു പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു.” എന്നാണ് […]