Blog Post

Karanavars > Articles by: admin

കുഴൽക്കിണറിൽ വീണ രണ്ടു വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ താല്‍ക്കാലം നിര്‍ത്തി.

ചെന്നൈ: കുഴൽക്കിണറിൽ വീണ രണ്ടു വയസുകാരൻ സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ താല്‍ക്കാലികമായി നിര്‍ത്തി.കാഠിന്യമേറിയ പാറ സമാന്തര കിണര്‍ കുഴിക്കാനുള്ള നീക്കത്തിന് തടസ്സമാകുന്നത്.പാറയില്ലാത്തിടത്ത് തുരങ്കമുണ്ടാക്കാനും ആലോചന നടക്കുന്നുണ്ട്.42 അടി മാത്രമാണ് തുരങ്കമുണ്ടാക്കാനായത്.സ്ഥിഗതികള്‍ വിലയിരുത്താൻ ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നു. ആദ്യം 25 അടി‌‌യിലായിരുന്ന കുട്ടി രക്ഷാപ്രവർത്തനത്തിനിടെ 100 അടിയിലേക്കു വീ‌ണു.വെള്ളിയാഴ്ച വൈകിട്ട് 5.40നാണു മുറ്റത്തു ക‌ളിക്കുന്നതിനിടെ കുട്ടി സമീപത്തെ കുഴൽ കിണറിൽ വീണത്.ശനിഴാഴ്ച രാത്രിയാണു ‌സമാന്തര കുഴി നിർമിച്ചു തുരങ്കത്തിലൂടെ കുട്ടിയെ രക്ഷിക്കാൻ തീരുമാനിച്ചത്.‌കുഴൽ കിണറിന്റെ ആഴം 600 അടിയാണ്. […]

Read More

അറബിക്കടലിൽ ക്യാർ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു ; ശക്തമായ മഴയ്ക്കു സാധ്യത.

അറബിക്കടലിൽ ക്യാർ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു.ഇത് മൂലം കേരളത്തിനും ലക്ഷദ്വീപിനുമിടയിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നു.30–ാം തീയതിയോടെ ഈ ന്യൂനമർദം ശക്തി പ്രാപിച്ചേക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.ശക്തമായ മഴയ്ക്കു സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.കടൽ പ്രക്ഷുബ്ധമാകാൻ സാത്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ്.മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി.നാളെ കൊല്ലം ജില്ലയിലും 30ന് ഇടുക്കിയിലും തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ […]

Read More

നിയമവകുപ്പ് സൈറ്റ് തകർത്ത് ഹാക്ക് ചെയ്തു-വാളയാറിലെ സഹോദരിമാർക്കായി സോഷ്യൽ മീഡിയ

തിരുവനന്തപുരം: വാളയാറിൽ  പീഡനത്തിന് ഇരയായി മരണപ്പെട്ട ദലിത് സഹോദരിമാർക്കായി ഒറ്റകെട്ടായി സോഷ്യൽ മീഡിയ.കേരള സൈബർ വാരിയേഴ്സ് എന്ന ഹാക്കർമാരാണ് സംസ്ഥാന സർക്കാരിനു കീഴിലുള്ള നിയമ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ച്യ്തത് .വെബ്സൈറ്റിന്റെ പേര് ജസ്റ്റിസ് ഫോർ ഔർ സിസ്റ്റേഴ്സ് എന്ന് ആക്കിയിട്ടു ഒന്നും ചെയ്യാൻ ആവാതെ സർക്കാർ .നിയമവകുപ്പ് സെക്രട്ടറിയുടെ കീഴിൽ പ്രവർത്തിക്കുന്ന വകുപ്പിന്റെ http://www.keralalawsect.org/ എന്ന വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്.ജനങ്ങൾക് വെബ്സൈറ്റിലെ ഒരു വിവരവും ലഭിക്കാത്ത വിധത്തിലാണ് ഹാക്കിങ്. 2017 ൽ ആയിരുന്നു കേസിനാസ്പദമായ […]

Read More

തീരപ്രദേശത്തു കടലാക്രമണ ഭീഷണി 2450 കോടി രൂപ ചെലവിൽ വൻ പുനരധിവാസ പദ്ധതി

തിരുവനന്തപുരം: കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളായി വൻ പുനരധിവാസ പദ്ധതികളുമായി സർക്കാർ . 2450 കോടി രൂപ ചെലവിൽ വൻ പുനരധിവാസ പദ്ധതികളാണ് 24,000 കുടുംബങ്ങൾക്കായി സർക്കാർ നടത്താൻ രൂപകല്പന ചെയ്യാൻ പോകുന്നതത്. സർക്കാർ ഓരോ കുടുംബങ്ങൾക്കും തീരപ്രദേശത്ത് ഒരു കിലോമീറ്ററിനുള്ളിൽ സുരക്ഷിതമായ സ്ഥലത്തു വീടു നിർമിക്കാൻ 10 ലക്ഷം രൂപ നൽകും. ഓരോ കുടുംബങ്ങൾക്കും സ്ഥലം വാങ്ങി വീടു നിർമിക്കുകയോ സ്വന്തമായി വീടു വാങ്ങുകയോ ചെയ്യാം. പാർപ്പിട സമുച്ചയങ്ങൾക്കായി സ്ഥലമേറ്റെടുക്കാൻ കിഫ്ബിയെ ചുമതലപ്പെടുത്തും. രണ്ടാംഘട്ടത്തിൽ സ്ഥലം […]

Read More

ജനുവരി മുതൽ ധോണി വീണ്ടും ക്രിക്കറ്റ് കളിക്കും

ലോകകപ്പ് മത്സരങ്ങൾക്കു ശേഷം മത്സരങ്ങളിൽ നിന്നും വിട്ടു നിന്ന എം.എസ് ധോണി ക്രിക്കറ്റിലേക്കു ജനുവരി മുതൽ തിരിച്ചു വരും എന്ന് റിപ്പോർട്ട്.ജാർഖണ്ഡ് ടീമിനോടൊപ്പം പരിശീലനം നടത്തും എന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.ഫിറ്റ്നസ് നിലനിർത്തുന്നതിനുള്ള പരിശീലനം ധോണി നടത്തുന്നുണ്ട്.ധോണി ജാർഖണ്ഡ് ക്രിക്കറ്റ് ടീം അധികൃതരുമായി സംസാരിച്ചിരുന്നു . മുഷ്താഖ് അലി ട്രോഫിയിൽ പങ്കെടുക്കുന്നതിനായി ജാർഖണ്ഡ് സീനിയർ ടീം സൂറത്തിലേക്കു പോകുകയാണ്. ബാഡ്മിന്റൻ, ടെന്നിസ്, ബില്യാഡ്‌സ് എന്നിവയും അദ്ദേഹം കളിക്കുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര വിജയത്തിനു ശേഷം ധോണിയോടൊപ്പമുള്ള ചിത്രം […]

Read More

കൊച്ചി വിമാനത്താവള റണ്‍വെ നവീകരണ- സെർവീസുകൾ വൈകിട്ട് 6 മുതൽ രാവിലെ 10 വരെ മാത്രം.

നവംബര്‍ 20 മുതൽ ആരംഭിക്കുന്ന റണ്‍വെ നവീകരണം കണക്കിലെടുത്തുള്ള ശീതകാല സമയപ്പട്ടിക ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും.രാവിലെ 10 മുതൽ വൈകിട്ട് 6 വരെ സർവീസ് നടത്തില്ല.കൊച്ചി വിമാനത്താവളം വഴി ഒരുകോടിയിലേറെ യാത്രക്കാരാണു ഒരു വര്ഷം കടന്ന്‌ പോകുന്നത്.നവീകരണം പെട്ടന്ന് തീര്ക്കാന് വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.റണ്‍വെ നവീകരണ സമയത്തു രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. സർവീസ് നടത്താത്ത സമയത്തുള്ള വിമാനകൾ രാത്രിയിലേക്കു പുനഃക്രമീകരിച്ചു.തിരക്ക് ഒഴിവാക്കാന്‍ ആഭ്യന്തര യാത്രക്കാര്‍ക്കുള്ള […]

Read More

ഗോവയിലും മഹാരാഷ്ട്രയിലും ‘ക്യാർ’ ചുഴലിക്കാറ്റ് ഭീഷണി

ഗോവയിലും മഹാരാഷ്ട്രയിലും മുംബൈ:കനത്ത മഴമൂലം ‘ക്യാർ’ ചുഴലിക്കാറ്റ് വീശും എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്.ചുഴലിക്കാറ്റ് എന്ന് ശക്തിപെടും എന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.അതിതീവ്ര ചുഴലിയായി മാറുമെന്നാണ് സൂചനകൾ നൽകുന്നത്.മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ വരെ മഹാരാഷ്ട്ര തീരത്തു കാറ്റ് വീശും എന്ന് മുന്നറിയിപ്പ് നൽകി.ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ട്. ചുഴലിക്കാറ്റ് നാളെയോടെ ഒമാൻ, യെമൻ തീരത്തേക്കു നീങ്ങും.കേരളത്തിൽ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ശക്തമായ […]

Read More

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ വോട്ടുചോർച്ച അടച്ച് സിപിഎം

ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പതനത്തിനു കാരണം ആയ വോട്ടുചോർച്ച നിർത്തി സിപിഎം.ഉപതിരഞ്ഞെടുപ്പിൽ വൻതോതിൽ വോട്ടുചോർച്ച നിന്നതായി സിപിഎം പറയുന്നു.ഇലക്ഷന് ഫലങ്ങളും ഇതാണ് സൂചിപ്പിക്കുന്നതും.ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ 2 സീറ്റ് പിടിച്ചതിനൊപ്പം നേട്ടമായി പാർട്ടി വിലമതിക്കുന്നത് ഇക്കാര്യമാണ്.എൽഡിഎഫ് നിലവിൽ വന്നതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന വോട്ടു ശതമാനത്തിലേക്കാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണത്. ചോർന്നു പോയ വോട്ടുകൾ തിരിച്ചു പിടിച്ച സന്തോഷത്തിൽ ആണ് സിപിഎം.ഈ ജനവിധിയിൽ എൽഡിഎഫും യുഡിഎഫും ഏതാണ്ട് ഒപ്പത്തിനൊപ്പം നില്ക്കുന്നതായി പ്രകടമായത്.ലോക്സഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ യുഡിഎഫിന് അരൂർ […]

Read More

പി.എസ്. ശ്രീധരൻ പിള്ള മിസോറം ഗവർണറാകും

കേരളത്തിലെ ബിജെപി ഘടകം അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള മിസോറം ഗവർണറാകും.രാഷ്ട്രപതി ഭവൻ ഇതു സംബന്ധിച്ചു വിജ്ഞാപനം ഇറക്കി.കുമ്മനം രാജശേഖരൻ ആയിരുന്നു ഇതിനു മുമ്പത്തെ മിസോറം ഗവർണ്ണർ.അസം ഗവർണർക്കായിരുന്നു മിസോറമിന്റെ അധികച്ചുമതല നൽകിയിരുന്നത്.ഗവർണർ പദവിക്ക് ഉപതിരഞ്ഞെടുപ്പു ഫലവുമായി ബന്ധമില്ല എന്ന് ശ്രീധരൻ പിള്ള പറഞ്ഞു. തിരഞ്ഞെടുപ്പു ഫലം വരുന്നതിനു മുൻപുതന്നെ തീരുമാനമെടുത്തു കഴിഞ്ഞതാണ് എന്ന് ശ്രീധരൻ പിള്ള പറഞ്ഞു.രാത്രിതന്നെ ഗവർണറായി നിയമിച്ച് ഉത്തരവ് ഇറങ്ങുമെന്നു പ്രതീക്ഷിച്ചിരുന്നില്ല എന്നും ശ്രീധരൻ പിള്ള.മിസോറം ഗവർണറാകുന്ന മൂന്നാമത്തെ മലയാളിയാണു ശ്രീധരൻ പിള്ള.വക്കം […]

Read More

പാന്‍-ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി പ്രഖ്യാപിച്ച്‌

ന്യൂഡല്‍ഹി: ഡിസംബര്‍ 30 ആവുമ്ബോഴേക്കും പാന്‍ ആധാറുമായി ബന്ധിപ്പിക്കണുമെന്ന് ആദായനികുതി വകുപ്പ്. ‘മെച്ചപ്പെട്ട നാളെയെ കെട്ടിപ്പടുക്കുക !, ആദായനികുതി സേവനങ്ങളുടെ തടസ്സമില്ലാത്ത നേട്ടങ്ങള്‍ കൊയ്യുന്നതിന്, സുപ്രധാന ബന്ധിപ്പിക്കല്‍ ഈ മാസം അവസാനം വരെയാണ്. സമയപരിധി മുമ്ബ് പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഈ വര്‍ഷം സെപ്റ്റംബറില്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സ് (സിബിഡിടി) ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു. നേരത്തെ, ഈ ലിങ്കേജിന്റെ അവസാന തീയതി സെപ്റ്റംബര്‍ 30 ആയിരുന്നു. ആദായനികുതി വകുപ്പിനായി […]

Read More