Blog Post

Karanavars > Articles by: admin

മഹ ചുഴലിക്കാറ്റിന്റെ ഭീഷണിയിൽ ഇന്ത്യ-ബംഗ്ലാദേശ് രാജ്‌കോട്ട് ട്വന്റി-20

ഇന്ത്യ–ബംഗ്ലാദേശ് ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഗുജറാത്തിലെ രാജ്കോട്ട് വേദിയാകുമ്പോള്‍ ഭീഷണിയാകുന്നതും മഹ ചുഴലിക്കാറ്റാണ്.മഹ ചുഴലിക്കാറ്റിന്റെ ഭീഷണിക്കു നടുവിലാണ് ഗുജറാത്ത്. മഹ ആഞ്ഞടിച്ചാല്‍ മത്സരം ഉപേക്ഷിക്കേണ്ടിവരും. മത്സരം ഉപേക്ഷിച്ചാല്‍ ആദ്യകളിയില്‍ തോറ്റ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാവും. വ്യാഴാഴ്ച രാത്രി ഏഴുമുതല്‍ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ബാറ്റിങ്ങില്‍ പരാജയപ്പെട്ടതായിരുന്നു ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് തോല്‍വി സമ്മാനിച്ചത്. എന്നാല്‍, ടീം അതുപോലെ നിലനിര്‍ത്തുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ മലയാളി താരം സഞ്ജു വി. സാംസണ്‍ പുറത്തിരിക്കേണ്ടിവരും. ഡല്‍ഹിയില്‍ […]

Read More

സംസ്ഥാനത്ത് 57 അതിവേഗ സ്‌പെഷൽ കോടതികൾ ആരംഭിക്കും;മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്ത് 57 അതിവേഗ സ്‌പെഷൽ കോടതികൾ പോക്‌സോ കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ ആരംഭിക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനു തുക വകയിരുത്തുമെന്നും കുട്ടികൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് എം.ഉമ്മർ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. കുട്ടികൾ ലൈംഗികാക്രമണം നേരിടുന്ന സംഭവങ്ങളിൽ വേഗം നിയമനടപടി കൈക്കൊള്ളണമെന്ന കർശന നിലപാടാണു സർക്കാരിന്. നിലവിൽ പോക്‌സോ കേസുകൾക്കായി 14 ജില്ലകളിലും അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് തലത്തിലുള്ള ഒരു കോടതി പ്രത്യേകമായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയിൽ പോക്‌സോ കേസുകൾക്കു […]

Read More

ശബരിമലയിലെ കടകള്‍ ലേലംപിടിക്കാന്‍ ആളില്ല; കട ലേലം സമ്പൂര്‍ണപരാജയം

അടിസ്ഥാനതുക പതിനഞ്ചുശതമാനം കുറച്ചിട്ടും ശബരിമലയിലെ കടകള്‍ ലേലംപിടിക്കാന്‍ ആളില്ല.തിരുവിതാംകൂർ ദേവസ്വം ബോർഡ് കടകളുടെയും വിൽപനസ്ഥാപനങ്ങളുടെയും ലേലം ആണ് നടന്നത്. ഇരുനൂറ്റി ഇരുപത് കടകള്‍ പമ്പയിലും സന്നിധാനത്തുമായി ലേലത്തില്‍വച്ചപ്പോള്‍ പന്ത്രണ്ടുകടകള്‍ മാത്രമാണ് വിറ്റുപോയത്. ഹോട്ടലുകള്‍ ഏറ്റെടുത്തുനടത്താന്‍ ഇത്തവണയും ആരും മുന്നോട്ടുവന്നില്ല. പന്ത്രണ്ടു കടകള്‍മാത്രമാണ് ലേലത്തില്‍ പോയത്. ഒറ്റ ഹോട്ടല്‍പോലും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞവര്‍ഷത്തെ അതേ അവസ്ഥതന്നെ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് വ്യാപാരികള്‍. പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രിംകോടതി എന്ത് നിലപാടെടുക്കുമെന്നതു വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. ബാങ്ക് ഗാരന്റി നല്‍കണമെന്ന വ്യവസ്ഥയും വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പലരും കഴിഞ്ഞവര്‍ഷത്തെ […]

Read More

സെന്‍സെക്‌സില്‍ റെക്കോഡ് നേട്ടം തുടരുന്നു; നിഫ്റ്റി 12,000ന് മുകളിൽ

സെന്‍സെക്‌സ് 150 പോയന്റ് നേട്ടത്തില്‍ 40,656ലെത്തി പുതിയ ഉയരം കുറിച്ചു. നിഫ്റ്റി 12,000ന് മുകളിലുമാണ്.സര്‍ക്കാര്‍ മുടങ്ങിക്കിടക്കുന്ന 25,000 കോടി രൂപയുടെ ഭവന പാക്കേജ് അനുവദിച്ചതാണ് വിപണിയെ സ്വാധീനിച്ചത്. നിഫ്റ്റി റിയാല്‍റ്റി സൂചിക 2.7 ശതമാനം ഉയര്‍ന്നു. ഇന്ത്യബുള്‍സ് റിയല്‍ എസ്റ്റേറ്റ് ലിമിറ്റഡ്, ശോഭ ലിമിറ്റഡ്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ രണ്ടുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ഹൗസിങ് ഫിനാന്‍സ് കമ്പനികളുടെ ഓഹരികളും നേട്ടത്തിലാണ്. പിഎന്‍ബി ഹൗസിങ് ഫിനാന്‍സ്, എല്‍ഐസി ഹൗസിങ് ഫിനാന്‍സ് എന്നീ ഓഹരികള്‍ യഥാക്രമം […]

Read More

ഷുഹൈബ് വധം; സിബിഐക്കു വിടാതിരിക്കാൻ സർക്കാർ ചെലവിട്ടത് 34 ലക്ഷം

കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കണ്ണൂരിൽ സിപിഎം അക്രമത്തിൽ കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കേണ്ടതില്ലെന്നു വാദിക്കാൻ സംസ്ഥാന സർക്കാർ ചെലവിട്ടത് 34 ലക്ഷം രൂപ! ഒരു കേസിൽ ഈ സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന അഭിഭാഷക ഫീസ് ആണിത്. ഷുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദാണു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതിനെ എതിർക്കാനാണു വിജയ് ഹൻസാരിയ, അമരേന്ദ്ര ശരൺ എന്നീ അഭിഭാഷകരെ പുറത്തുനിന്നു കൊണ്ടുവന്നത്. വിജയ് ഹൻസാരിയയ്ക്ക് 12.2 ലക്ഷം രൂപ നൽകി. അമരേന്ദ്ര ശരണിന് […]

Read More

രാജ്യ തലസ്ഥാനത്തെ മലിനീകരണം ഉദ്യോഗസ്ഥരെ ശിക്ഷിക്കേണ്ട സമയം അതിക്രമിച്ചെന്ന് സുപ്രീം കോടതി

രാജ്യ തലസ്ഥാനത്തെ വായുമലിനീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡല്‍ഹി, ഹരിയാണ, പഞ്ചാബ്, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക്കെതിരെ കടുത്ത പരാമര്‍ശവുമായി സുപ്രീംകോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് പ്രശ്‌നം ഗുരുതരമാകാന്‍ കാരണമെന്നും അവരെ ശിക്ഷിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ഡല്‍ഹിയിലെ വായു മലിനീകരണ നിരക്ക് അതിഗുരുതരാവസ്ഥയില്‍ തുടരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിശിത വിമര്‍ശനം. ഡല്‍ഹി, പഞ്ചാബ്, ഹരിയാണ ചീഫ് സെക്രട്ടറിമാരുടെ സാന്നിധ്യത്തിലായിരുന്നു ജസ്റ്റിസ് കേസില്‍ വാദം കേട്ടത്. അടിസ്ഥാന സൗകര്യവികസനത്തിന് ലോകബാങ്കില്‍നിന്നു വന്ന ധനസഹായത്തിന് എന്താണ് സംഭവിച്ചതെന്നും […]

Read More

വിവാദമായി ചീഫ് സെക്രട്ടറിയുടെ ലേഖനം

മാവോയിസ്റ്റുകൾക്കു മനുഷ്യാവകാശത്തിന് അർഹതയില്ലെന്ന ചീഫ് സെക്രട്ടറി ടോം ജോസിന്റെ ലേഖനം വിവാദത്തിൽ. നിയമസഭാ സമ്മേളനം നടക്കവെ അനുമതിയില്ലാതെ ചീഫ് സെക്രട്ടറി ലേഖനമെഴുതിയതിനെ പ്രതിപക്ഷവും ഭരണമുന്നണിയിലെ ഘടകകക്ഷിയായ സിപിഐയും രൂക്ഷമായി വിമർശിച്ചു. ചീഫ് സെക്രട്ടറിക്കെതിരെ കടുത്ത ഭാഷയിലാണു സിപിഐ പ്രതികരിച്ചത്. പൊലീസ് നടപടിക്കെതിരെ മജിസ്റ്റീരിയൽ അന്വേഷണമാവശ്യപ്പെട്ടു പാർട്ടി പ്രതിനിധി സംഘം റിപ്പോർട്ട് സമർപ്പിച്ച ഇന്നലെത്തന്നെ ലേഖനം പ്രസിദ്ധീകരിച്ചതു തങ്ങളെ ഒതുക്കാനാണെന്നാണു സിപിഐയുടെ വിലയിരുത്തൽ. സഭ സമ്മേളിക്കവെ സർക്കാർ അനുമതി പോലും വാങ്ങാതെയുള്ള ലേഖനമെഴുത്ത് തങ്ങളുടെ ആവശ്യം അട്ടിമറിക്കാനുള്ള ഉന്നതതല […]

Read More

തൃശ്ശൂരിൽ കാണാതായ എട്ട് പെണ്‍കുട്ടികളെയും കണ്ടെത്തി; 7 പേരും പോയത് സോഷ്യല്‍മീഡിയ സുഹൃത്തിനൊപ്പം

തൃശൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ മാത്രം ഇരുപത്തിനാലു മണിക്കൂറിനിടെ പെണ്‍കുട്ടികളെ കാണാതായതിന് രജിസ്റ്റർ ചെയ്തത് എട്ട് കേസുകൾ. എല്ലാവരെയും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പൊലീസ് കണ്ടെത്തി. സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയതാണ് ഏഴു പെണ്‍കുട്ടികളെന്നും പൊലീസ് പറഞ്ഞു. തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ മാത്രം കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ല. ഈ കുട്ടിയാകട്ടെ കുടുംബപ്രശ്നങ്ങള്‍ കാരണം വീടുവിട്ടുപോയതാണ്. ബാക്കിയുള്ള കേസുകളിലെല്ലാം, പ്രണയമാണ് കാണാതാകലിനു പിന്നില്ലെന്ന് പൊലീസ് പറഞ്ഞു. സാമുഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് […]

Read More

വാഹന പരിശോധന കണ്ട് ബൈക്ക് നിർത്താതെ പാഞ്ഞ യുവാവ് വീട്ടിലെത്തിയപ്പോൾ ഞെട്ടി

പരിശോധനയ്ക്കു നിന്നിരുന്ന ഉദ്യോഗസ്ഥർ വീട്ടിൽ. കോടാലി സ്വദേശി അഖിലാണ് ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്നതിനിടെ പരിശോധകരെ കണ്ട് നിർത്താതെ പോയത്. സ്മാർട്ട് ട്രേസർ വഴി വിലാസം കണ്ടെടുത്ത ഉദ്യോഗസ്ഥർ വീട്ടിലെത്തി കുറച്ചു സമയം കാത്തിരുന്ന ശേഷമാണ് അഖിൽ എത്തിയത്. 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോകുകയോ അപകടകരമായി വാഹനം ഓടിച്ചു പിടികൂടുകയോ ചെയ്യുന്നവരെ ഒരാഴ്ച താലൂക്ക് ആശുപത്രിയിൽ സന്നദ്ധ സേവനത്തിനും നിയോഗിക്കും. ഇത്തരത്തിൽ 3 പേരെ ആശുപത്രി സേവനത്തിനായി നിയോഗിച്ചതായി ഉദ്യോഗസ്ഥർ […]

Read More

ഇടുക്കി ഭൂമിപ്രെശ്നം; നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി

പ്രതിപക്ഷത്തിന്റെ ആവശ്യം 15 സെന്റില്‍ കൂടുതലുള്ള ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുക്കിയില്‍ മാത്രം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് . അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് പി.ജെ. ജോസഫ് എം.എല്‍.എ ആണ് . ഇപ്പോള്‍ ഇടുക്കിയിലേത് 1964 ല്‍ ഭൂപരിധി നിയമം രൂപീകരിക്കുന്ന കാലത്തെ സ്ഥിതിയല്ല . ഇപ്പോഴും ഇടുക്കിയിലുള്ളവരെ കൈയേറ്റക്കാരായി കാണുന്നു. സര്‍ക്കാര്‍ നടപടിയില്‍ ഒരു ന്യായീകരണവുമില്ല. മറ്റ് 13 ജില്ലകളിമുള്ള ആളുകള്‍ക്ക് ലഭിക്കുന്ന അവകാശം ഇടുക്കിക്കാര്‍ക്ക് നിഷേധിക്കുന്നത് വിവേചനമാണെന്നും അദ്ദേഹം പറഞ്ഞു.നിയന്ത്രണങ്ങള്‍ വിവേചനപരമാണെന്നാണ് പിജെ […]

Read More