Blog Post

Karanavars > Articles by: admin

പ്രണയം മൂത്ത് സ്വന്തം മക്കളേ ഉപേക്ഷിച്ച്‌ ഓടുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി കേരളം പോലീസ്.

ഇതോടെ കുഞ്ഞുങ്ങളേ ഉപേക്ഷിച്ച്‌ പോകുന്ന മാതാപിതാക്കള്‍ ജയിലാകും എന്ന് ഉറപ്പായി. പുതിയ സാമൂഹിക സുരക്ഷാ പദ്ധതിയുടെ പരീക്ഷണം കണ്ണൂര്‍ ജില്ലയിലാണ്‌. പോലീസിന്റെ സഹായത്തിനും അതിനുള്ള വഴികാട്ടാനും നീതി പീഠവും കൈ കോര്‍ക്കുന്നു. കണ്ണൂര്‍ ജി​ല്ലാ ജ​ഡ്ജി​യും ജി​ല്ല​യി​ലെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്നു​ള്ള യോ​ഗ​ത്തി​ലാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ളു​ടെ ക​ണ്ണീ​രൊ​പ്പാ​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​യ​ത്. കു​ഞ്ഞു​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​വ​ര്‍ സ്വ​ന്തം സു​ഖ​ങ്ങ​ള്‍ തേ​ടി ഒ​ളി​ച്ചോ​ടു​മ്ബോ​ള്‍ കു​ഞ്ഞു​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളാ​ണ് ച​വി​ട്ടി മെ​തി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി കു​ട്ടി​ക​ളു​ടെ ഭാ​വി​യാ​ണ് ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​തും വ​ഴി​യാ​ധാ​ര​മാ​കു​ന്ന​തും. ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്‌​ട് പ്ര​കാ​രം […]

Read More

പരീക്ഷയെഴുതാന്‍ എത്തിയ യുവതിയെ ഹോട്ടലില്‍ കൊണ്ടുപോയി ബന്ധു പീഡിപ്പിച്ചു

പരീക്ഷയെഴുതാനെത്തിയ യുവതിയെ ഹോട്ടലില്‍ മുറി എടുത്ത് ബന്ധു പീഡിപ്പിച്ചതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. സെപ്റ്റംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം. 24കാരിയായ മഹേന്ദ്രഗഢ് സ്വദേശിനി പരീക്ഷയെഴുതാനായാണ് ഗുരുഗ്രാമിലെത്തിയത്. പരീക്ഷാകേന്ദ്രത്തില്‍ വെച്ചാണ് അകന്ന ബന്ധുവായ യുവാവിനെ കണ്ടുമുട്ടുന്നത്. പരീക്ഷ മാറ്റിവെച്ചതിനാല്‍ യുവാവിന്റെ നിര്‍ബന്ധത്തില്‍ ഇരുവരും ചേര്‍ന്ന് ഒരു ഹോട്ടലില്‍ മുറിയെടുത്തു. തുടര്‍ന്ന് രാത്രിയില്‍ യുവതി ഉറങ്ങിക്കിടക്കുന്ന സമയത്ത് യുവാവ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പീഡനവിവരം പുറത്തുപറഞ്ഞാലുണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് പറഞ്ഞ് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറയുന്നു. […]

Read More

ഹൃത്വിക് റോഷനോടുള്ള ആരാധനയില്‍ അസൂയ; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

അമേരിക്കയിലെ ക്വീന്‍സില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാളാണ് ഭാര്യ ഡോണെ ഡോജോയി(27)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ കടുത്ത ആരാധികയായിരുന്നു ഡോണെ. ഈ ആരാധനയിലെ അസൂയ കാരണമാണ് ദിനേശ്വര്‍ ഡോണെയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് ദ ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം. ബാര്‍ ടെന്‍ഡറായി ജോലി നോക്കുകയായിരുന്നു ഡോണെ. ഡോണെക്ക് ഹൃത്വിക് റോഷനോടുള്ള ആരാധനയില്‍ ദിനേശ്വറിന് കടുത്ത അസൂയ ഉണ്ടായിരുന്നുവെന്ന് […]

Read More

സ്‌കൂളിന് മുന്നില്‍ കാറിലിരുന്ന് വഴിയാത്രക്കാരുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം; മുന്‍ എം എല്‍ എയുടെ ഡ്രൈവര്‍ അറസ്റ്റില്‍

അഞ്ചല്‍ ചന്തമുക്കിന് സമീപത്തെ ബി. വി. യു പി സ്കൂളിന് മുന്നില്‍ കാറിലിരുന്ന് വഴിയാത്രക്കാരായ സ്ത്രീകളോടും കുട്ടികളോടും നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. മുന്‍ എംഎല്‍എ പുനലൂര്‍ മധുവിന്റ ഡ്രൈവര്‍ മണിയാര്‍ സ്വദേശി വിഷ്ണു പ്രസാദിനെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ അഞ്ചല്‍ ചന്തമുക്കിന് സമീപത്തെ ബി. വി. യു പി സ്കൂളിന് മുന്‍വശത്തായിരിന്നു സംഭവം. കുട്ടികളും സ്ത്രീകളും നടന്നു വരുന്ന സ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയ ഇയാളെ നാട്ടുകാര്‍ ആദ്യം […]

Read More

രണ്ട് താക്കോലും നല്‍കിയില്ലെങ്കില്‍ വാഹന മോഷണത്തിന് ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കില്ല

കാറ് മോഷണം പോയാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിന് രണ്ട് താക്കോലുകളും നല്‍കേണ്ടിവരും. കാറിന്റെ രണ്ട് ഒറിജിനല്‍ താക്കോലുകളും നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് ക്ലെയും തള്ളിയേക്കാം. കാറുവാങ്ങുമ്ബോള്‍ രണ്ട് താക്കോലുകളാണ് കമ്ബനി ഉടമയ്ക്ക് കൈമാറുക. കാറ് മോഷണം പോയാല്‍ അതില്‍ ഒരു കീ നഷ്ടപ്പെട്ടാലും കമ്ബനി ക്ലയിം നിരസിച്ചേക്കാം. അതുകൊണ്ടുതന്നെ ഇന്‍ഷുറന്‍സ് ക്ലയിം നിരസിക്കാതിരിക്കാന്‍ കാറിന്റെ രണ്ടു താക്കോലുകളും സൂക്ഷിക്കേണ്ടതാണ്. എന്നാല്‍, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആര്‍ഡിഎഐ) ഇത് നിര്‍ബന്ധമാക്കിയിട്ടില്ല. എങ്കിലും ഇന്‍ഷുറന്‍സ് കമ്ബനികള്‍ […]

Read More

കെ.ശ്രീകുമാർ തിരുവനന്തപുരം മേയർ

കോർപറേഷന്റ പുതിയ മേയറായി എൽഡിഎഫിലെ കെ.ശ്രീകുമാർ തിരഞ്ഞെടുക്കപ്പെട്ടു. ചാക്ക വാർഡ്‌ കൗൺസിലറും കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനും സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗവുമാണു ശ്രീകുമാർ. മേയറായിരുന്ന വി.കെ.പ്രശാന്ത്‌ വട്ടിയൂർക്കാവ്‌ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്നാണു മേയർ പദവിയിൽ ഒഴിവുണ്ടായത്. കൗൺസിൽ ഹാളിൽ നടന്ന വോട്ടെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥി ഡി.അനിൽകുമാറിനെയും (പേട്ട) ബിജെപി സ്ഥാനാർഥി എം.ആർ.ഗോപനെയും (നേമം) ആണു തോൽപ്പിച്ചത്‌. മൂന്നു സ്ഥാനാര്‍ഥികള്‍ വന്നതിനാല്‍ രണ്ടു റൗണ്ടായിരുന്നു വോട്ടെടുപ്പ്. ആദ്യ റൗണ്ടിൽ ഏറ്റവും കുറഞ്ഞ വോട്ടുകിട്ടിയ […]

Read More

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐ പി എസ് ഓഫീസർ കൊല്ലത്തു നിന്നും

കൊല്ലം അഞ്ചലിൽ നിന്നുള്ള എസ് സുശ്രീയാണ് ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് യോഗ്യത നേടി നാടിന് അഭിമാനമായത്. പ്രാഥമിക പരിശീലനം പൂർത്തിയാക്കിയ തിങ്കളാഴ്ച ഒഡിഷ ഐ പി എസ് കേഡറിൽ ജോയിൻ ചെയ്തു. ഭുവനേശ്വറിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ആയാണ് സുശ്രീയുടെ ആദ്യ നിയമനം. 2017ലാണ് ആദ്യശ്രമത്തിൽ തന്നെ സുശ്രീ സിവിൽ സർവീസ് സ്വപ്നം സ്വന്തമാക്കിയത്. 151 ആം റാങ്കോടു കൂടി അന്ന് സിവിൽ സർവീസ് പരീക്ഷ പാസാകുമ്പോൾ സുശ്രീക്ക് പ്രായം വെറും 22 വയസ്. […]

Read More

ഫുട്ബോൾ താരം സുശാന്ത് മാത്യു ബൂട്ടഴിച്ചു

തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് മലയാളി താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. സുശാന്ത് മാത്യുവിന്റെ ഇടം കാലില്‍ നാല് വര്‍ഷം മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സിനായി നിന്ന് പിറന്ന ആ മഴവില്‍ ഗോള്‍ ആരാധകര്‍ ആരും മറന്നിട്ടുണ്ടാകില്ല. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആന്ദത്തിലാഴ്ത്തിയ ആ നിമിഷം സമ്മാനിച്ച സുശാന്ത് ബൂട്ടഴിച്ചു. ഫെയ്‌സ്ബുക്കില്‍ വികാരനിര്‍ഭരമായ കുറിപ്പിലൂടെയാണ് ജീവിതത്തിലെ സങ്കടകരമായ തീരുമാനം സുശാന്ത് ആരാധകരെ അറിയിച്ചത്. ‘ജീവിതത്തില്‍ ഒരു കാര്യത്തിനുവേണ്ടി എത്ര പരിശ്രമിക്കുന്നുവോ അത്ര തന്നെ വിഷമകരമായിരിക്കും അത് ഉപേക്ഷിക്കാന്‍. ഫുട്‌ബോള്‍ കളി മാത്രമായിരുന്നില്ല, അത് […]

Read More

അയ്യായിരം പേര്‍ക്ക് കണ്ണിന്റെ ശസ്ത്രക്രിയക്കായി പണം നല്‍കി തല അജിത്ത്

തമിഴകത്ത് സൂപ്പര്‍താരങ്ങളില്‍ എറ്റവും കൂടുതല്‍ ആരാധകരുളള ഒരാളാണ് തല അജിത്ത്. നടന്റെ സിനിമകളുടെ റിലീസ് ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റാറുണ്ട്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും അജിത്ത് ചിത്രങ്ങള്‍ക്ക് വലിയ വരവേല്‍പ്പാണ് ലഭിക്കാറുളളത്. അഭിനയത്തില്‍ മാത്രമല്ല നിത്യജീവിതത്തിലും ഒരു താരം കൂടിയാണ് അദ്ദേഹം. ദുരിതമനുഭവിക്കുന്നവര്‍ക്കായെല്ലാം പലപ്പോഴും സഹായ ഹസ്തവുമായി തല എത്താറുണ്ട്. കഴിഞ്ഞ ദിവസം 5000പേര്‍ക്ക് കണ്ണിന്റെ ശസ്ത്രക്രിയയ്ക്കായുളള പണം നല്‍കി അജിത്ത് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഗായത്രി എന്ന യുവതിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. 5000പേര്‍ക്ക് […]

Read More