Blog Post

Karanavars > Articles by: admin

ഭര്‍ത്താവിനേയും മകളേയും ഉപേക്ഷിച്ച്‌ കടന്ന യുവതിയും കാമുകനും അറസ്റ്റില്‍

ഭര്‍ത്താവിനെയും എട്ടു വയസുള്ള മകളെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍. മടവൂര്‍, കൃഷ്ണന്‍കുന്ന് ഭാസ്കര വിലാസത്തില്‍ സജിന്റെ ഭാര്യ പ്രജീന (29) , തൃശൂര്‍ എരവ് കരിവാംവളവ്, വടക്കോട്ട് വീട്ടില്‍ സിതിന്‍ (31) എന്നിവരാണ് അറസ്റ്റിലായത്. പ്രജീനയെ ഒരുമാസം മുമ്ബ് കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പള്ളിക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈയില്‍ നിന്നും ഇരുവരേയും പിടികൂടിയത്. പ്രജീനയുടെ എട്ടുവയസുള്ള കുട്ടിയെ ഭര്‍ത്താവിന്റെ അമ്മയുടെ അടുത്ത് ഉപേക്ഷിച്ചാണ് പോയത്. സിതിന് മൂന്ന് […]

Read More

21കാരിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു

ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ 21 കാരിയെ അഞ്ച് അഞ്ചംഗസംഘം കൂട്ടബലാത്സംഗം ചെയ്തു. ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നോയിഡ പാര്‍ക്കില്‍ വരാന്‍ ആവശ്യപ്പെട്ടാണ് പെണ്‍കുട്ടിയെ ഒരു സംഘം ആളുകള്‍ പീഡിപ്പിച്ചത്.സെക്ടോബര്‍ 63ല്‍ ബുധനാഴ്ച രാത്രിയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ പറഞ്ഞു. രണ്ട് പേര്‍ക്കായി അന്വേഷണം തുടരുകയാണ്. തന്റെ സഹോദരന് പരിചയമുള്ള ഒരു സുഹൃത്തിനെ കാണാനും ജോലി ആവശ്യപ്പെടാനുമായാണ് യുവതി പാര്‍ക്കില്‍ […]

Read More

ഐ പി എല്‍ 2020 താരലേലത്തിന് മുന്‍പായി അഞ്ച് താരങ്ങളെ ചെന്നൈ സൂപ്പര്‍ കിങ്‌സ് റിലീസ് ചെയ്തു

മുന്‍ ഇന്ത്യന്‍ താരം മോഹിത് ശര്‍മ്മ, ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍ സാം ബില്ലിങ്‌സ്, ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ഡേവിഡ് വില്ലി, ഡല്‍ഹി ബാറ്റ്സ്മാന്‍ ധ്രുവ് ഷോറെ, ഹരിയാനക്കാരന്‍ ചൈതന്യ ബിഷ്നോയ് എന്നിവരെയാണ് ലേലത്തിന് മുന്‍പായി മുന്‍ ചാമ്ബ്യന്മാര്‍ റിലീസ് ചെയ്തത്. ഇന്ത്യന്‍ ബാറ്റ്സ്മാന്‍ കേദാര്‍ ജാദവിനെ റിലീസ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും താരത്തെ ടീം മാനേജ്‌മെന്റ് നിലനിര്‍ത്തുകയായിരുന്നു. അഞ്ച് താരങ്ങളെ റിലീസ് ചെയ്തതോടെ താരലേലത്തില്‍ 14.6 കോടി രൂപ ചെന്നൈയ്ക്ക് ഉപയോഗിക്കാം.

Read More

നഗരം ചുറ്റാന്‍ ഇനി 10 രൂപ മാത്രം മതി…

10 രൂപയ്ക്ക് നഗരം ചുറ്റിക്കാണാന്‍ അവസരം ഒരുക്കി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ ഒറ്റനാണയം സിറ്റി സര്‍വീസാണു സംസ്ഥാനത്ത് ആദ്യമായി പാലക്കാട് ഡിപ്പോയില്‍ സര്‍വീസിന് ഒരുങ്ങുന്നത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 10 രൂപ കൊണ്ട് കുറഞ്ഞത് 15 കിലോമീറ്റര്‍ സഞ്ചരിക്കാനാകുന്ന തരത്തിലാകും ബസ്. നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷന്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിങ് മാള്‍, സിനിമാ തിയറ്റര്‍ അങ്ങനെ എവിടെ പോകാനും ഈ ഒറ്റനാണയം ബസില്‍ കയറാം. ഹൈറേഞ്ച് സര്‍വീസ് നടത്തുന്ന ചെറിയ ബസുകളാണ് ഇതിന് […]

Read More

ടിക് ടോക്കിനെ നേരിടാന്‍ ഇന്‍സ്റ്റാഗ്രാം റീല്‍സ്…

പ്രതിമാസ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ചൈനീസ് കമ്ബനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ഇന്‍സ്റ്റാഗ്രാമിനേയും ഫെയ്സ്ബുക്കിനേയും മറികടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെയ്സ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിനും സ്നാപ്ചാറ്റിനുമെല്ലാം കനത്ത വെല്ലുവിളി ആയിരിക്കുകയാണ് ടിക് ടോക്ക്. ഇന്‍സ്റ്റാഗ്രാം ഇതോടെ ടിക് ടോക്കിനെ നേരിടാനായി പുതിയ വീഡിയോ–മ്യൂസിക് റീമിക്സ് ഫീച്ചര്‍ ആരംഭിച്ചിരിക്കുകയാണ്. ടിക് ടോക്കിന് സമാനമായി ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്ന പേരിലാണ് വീഡിയോ–മ്യൂസിക് റീമിക്സ് ഫീച്ചര്‍ തുടങ്ങിയത്. നിലവില്‍ ബ്രസീലില്‍ മാത്രമാണ് റീല്‍സ് ലഭ്യമാക്കിയിരിക്കുന്നത്. സെനാസ് എന്നാണ് ബ്രസീലില്‍ ഇതിന്റെ പേര്. ഐഓഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ […]

Read More

മുഖ്യമന്ത്രിയെ വകവരുത്തും

മുഖ്യമന്ത്രി പിണറായി വിജയനെ വകവരുത്തുമെന്ന് ഭീഷണിക്കത്ത്. മാവോയിസ്റ്റുകളുടെ പേരിലാണ് കത്ത്. വടകര പോലീസ് സ്റ്റേഷനിലാണ് കത്ത് വന്നത്. മഞ്ചിക്കണ്ടി വ്യാജ ഏറ്റുമുട്ടലില്‍ പകരം ചോദിക്കുമെന്ന് കത്ത് പറയുന്നു. ഈ നാട്ടിലെ സാധാരണക്കാര്‍ക്കായി പൊരുതിയ ഏഴു സഖാക്കളെ വെടിവെച്ചു കൊന്ന കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കുമെന്ന് കത്ത് പറയുന്നു. അര്‍ബന്‍ ആക്ഷന്‍ ടീമിനു വേണ്ടി പശ്ചിമഘട്ട കബനിദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ബദര്‍ റുസ്സാമിന്‍റെ പേരിലാണ് ഭീഷണിക്കത്ത്.

Read More

സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതിയുടെ വീട്ടില്‍ നിന്നും കേരള സര്‍വകലാശാലയുടെ മാര്‍ക്കുലിസ്റ്റുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതിയുടെ വീട്ടില്‍ നിന്നും കേരള സര്‍വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പിടിച്ചെടുത്തു. പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥര്‍ നടത്തിയെ റെയ്ഡിലാണ് കേരള സര്‍വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പിടികൂടിയത്. സര്‍വകലാശാലയുടെ സീലോടു കൂടിയ പൂരിപ്പിക്കാത്ത മാര്‍ക്കുലിസ്റ്റുകളാണ് പിടിച്ചെടുത്തത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം നടത്താന്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തു നല്‍കാന്‍ ഒരുങ്ങുകയാണ് ഡിആര്‍ഐ അധികൃതര്‍. 750 കിലോ സ്വര്‍ണ്ണമാണ് വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്പിയും ചേര്‍ന്ന് തിരുവനന്തപുരം […]

Read More

ഹര്‍ത്താലിനിടെ സ്വകാര്യസ്വത്തില്‍ കൈവെച്ചാല്‍ ഇനി കളിമാറും…

ഹര്‍ത്താലിന്റെയും പ്രകടനത്തിന്റെയും മറവില്‍ സ്വകാര്യസ്വത്ത് അടിച്ചു തകര്‍ക്കാം എന്ന് വിചാരിക്കേണ്ട. സ്വകാര്യസ്വത്തിന് നാശം വരുത്തുന്നത് ജാമ്യമില്ലാ കുറ്റമാക്കും. ഇതിനായി കേരള സ്വകാര്യസ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നല്‍കലും ബില്‍ നിയമസഭ പാസാക്കി. ഇതുപ്രകാരം കുറഞ്ഞത് അഞ്ചുവര്‍ഷം വരെ തടവും പിഴയുമാണ് അക്രമകാരികളെ കാത്തിരിക്കുന്നത്. തീകൊണ്ടോ സ്‌ഫോടകവസ്തുകൊണ്ടോ നാശനഷ്ടമുണ്ടാക്കിയാല്‍ പത്തുവര്‍ഷം വരെയാകാവുന്നതും അഞ്ചുവര്‍ഷത്തില്‍ കുറയാത്തതുമായ ശിക്ഷ ലഭിക്കാം. വര്‍ഗീയ ലഹള, ബന്ദ്, പ്രകടനം, മാര്‍ച്ച്‌, ഘോഷയാത്ര, റോഡ് ഗതാഗതം തടയല്‍ തുടങ്ങിയ ഏതുവിധത്തിലുമുള്ള സംഘംചേരലിലൂടെ സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നതിനെയും […]

Read More

വേണാട് സൗത്ത്സ്റ്റേഷൻ ഒഴിവാക്കുന്നു…

തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസിന്റെ എറണാകുളം ജങ്ഷൻ (സൗത്ത്) സ്റ്റോപ്പ് ഒഴിവാക്കാനുള്ള ശ്രമത്തിൽ റെയിൽവേ. പുതിയ ലിങ്ക് ഹോഫ്മാൻ ബുഷ് (എൽ.എച്ച്.ബി.) റേക്ക് വന്നതോടെ എറണാകുളം സൗത്തിൽ അധികം സമയമെടുക്കേണ്ടിവരുന്നതാണ് കാരണമായി പറയുന്നത്. ദിശ മാറ്റാതെ പോകാം സൗത്ത് സ്റ്റേഷൻവഴി പോകുമ്പോൾ തീവണ്ടിയുടെ ദിശ മാറ്റേണ്ടിവരും. പഴയ റേക്ക് ആയിരുന്നപ്പോൾ എൻജിൻ ദിശ മാറ്റിസ്ഥാപിക്കാൻ 20 മിനിറ്റാണ് സൗത്ത് സ്റ്റേഷനിൽ എടുത്തിരുന്നത്. പുതിയ എൽ.എച്ച്.ബി. റേക്കിൽ ഹെഡ് ഓൺ ജനറേഷൻ എന്ന രീതിയാണുള്ളത്. ഇതിൽ എൻജിനിൽനിന്നാണ് കോച്ചുകളിലേക്ക് വൈദ്യുതി […]

Read More

കാണാതായ 14കാരനെ പോലീസ് കണ്ടെത്തി…

ഫുട്‌ബോള്‍ കമ്ബം മൂത്ത് നാടുവിട്ട 14 കാരനെ 46 ദിവസങ്ങള്‍ക്ക് ശേഷം പോലീസ് കണ്ടെത്തി. 46 ദിവസമായി കാണാനില്ലായിരുന്ന 14 കാരനെയാണ് ശിശുദിനം ആഘോഷിക്കുന്ന ദിനം കണ്ടെത്തിയത്. കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജിലാണ് കാണാതായ കുട്ടിയെ കണ്ടെത്തിയ കഥ പങ്കുവെച്ചത്. 46 ദിവസം മുമ്ബ് കാണാതായ 14 കാരനെ കണ്ടെത്താന്‍ വേണ്ടികുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി ജിജിമോന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചിരുന്നു. നീണ്ട ദിവസങ്ങളിലെ അന്വേഷണത്തിനൊടുവില്‍ കോയമ്ബത്തൂരില്‍ നിന്നാണ് കുട്ടിയെ […]

Read More