Blog Post

Karanavars > Articles by: admin

ഉഴവൂരില്‍ മകളെ അമ്മ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

ഉഴവൂര്‍:  പെറ്റമ്മയുടെ അലിവില്ലാത്ത മാതൃഹൃദയങ്ങളുടെ കഥ തുടര്‍ക്കഥയാവുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്വന്തം അമ്മ കൊലപ്പെടുത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ ഉഴവൂരിനെ നടുക്കിയിരിക്കുന്നത്. ഉഴവൂര്‍ കരുനെച്ചിയില്‍ പത്തു വയസ്സുകാരിയെ അമ്മ കഴുത്തിന് ഷാളിട്ട് ഞെരുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. സംശയം തോന്നി വീടു പരിശോധിച്ച നാട്ടുകാരാണ് പെണ്‍കുട്ടിയെ വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ സ്വന്തം അമ്മതന്നെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കു മനോദൗര്‍ബല്യമെന്നു സംശയിക്കുന്നതായി […]

Read More

‘ഹാപ്പിലി ഡിവോഴ്‌സ്ഡ് എന്ന് പറഞ്ഞ് പിരിഞ്ഞവരാണ് ഞങ്ങള്‍’

‘മറിമായം‘ എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയരായ ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും വിവാഹിതരാകുന്ന വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് കേട്ടത്. താരങ്ങള്‍ക്ക് ആശംസയറിയിച്ചും ഭാവുകങ്ങള്‍ നേര്‍ന്നും നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിലര്‍ സ്‌നേഹയുടെയും മുന്‍ഭര്‍ത്താവിന്റെയും വിവാഹഫോട്ടോ വെച്ച് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. വിവാഹിതരാകാന്‍ പോകുന്നുവെന്ന് ഔദ്യോഗികമായി അറിയിച്ച പോസ്റ്റിന് താഴെയും അല്ലാതെയുമെല്ലാം ഇവരെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു കമന്റുകള്‍. എന്നാല്‍ വിമര്‍ശകര്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായും സ്‌നേഹക്ക് ആശംസകളുമായും താരത്തിന്റെ ആദ്യ ഭര്‍ത്താവ് ദില്‍ജിത് എം ദാസ് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് […]

Read More

ട്രെയിനിൽവെച്ച് ലൈംഗിക പീഡന ശ്രമം; മലയാളി യുവാവിനെ യുവതി പിന്തുടർന്ന് പിടികൂടി

ട്രെയിനിൽ ഉറങ്ങി കിടക്കുന്നതിനിടെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച മലയാളി യുവാവിനെ ബംഗളുരു സ്വദേശിനിയും സുഹൃത്തുക്കളും ചേർന്ന് പിന്തുടർന്ന് പിടികൂടി. സംഭവത്തിൽ ബംഗളൂരുവിൽ മാർക്കറ്റിങ് എക്സിക്യൂട്ടിവായ സുനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ നവംബർ ആറിന് കൊച്ചുവേളി–മൈസൂരു എക്സ്പ്രസിൽ സേലത്തിനും തിരുപ്പത്തൂരിനും ഇടയിലാണ് സംഭവം. ബംഗളൂരുവിൽ ജോലി ചെയ്യുന്ന 28കാരിയാണ് പരാതിക്കാരി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, പുലർച്ചെ അഞ്ച് മണിയോടെയാണ് എസ്8 കോച്ചിൽ ഉറങ്ങിക്കിടന്ന യുവതിയുടെ ശരീരത്തിൽ 32കാരനായ സുനീഷ് കടന്നുപിടിച്ചത്. ഞെട്ടിയുണർന്ന യുവതി ബഹളം വെച്ചതോടെ […]

Read More

Kerala Administrative Service Model Questions

The Administrative service employees plan, direct, and coordinate supportive services of an organization. Economics Questions and Answers 1. കേരളത്തിൽ വിദേശനാണ്യം നേടിത്തരുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന വ്യവസായം Answer: കശുവണ്ടി 2. കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന ശേഷം ഇന്ത്യന്‍ പ്രസിഡന്റ് പദവിയിലെത്തിയ വ്യക്തി Answer: ആര്‍ വെങ്കിട്ടരാമന്‍ 3. ബാങ്കുകളുടെ ബാങ്ക് എന്ന അറിയപ്പെടുന്ന ബാങ്ക് Answer: റിസര്‍വ്വ ബാങ്ക് 4. Which bank is the first Indian private sector bank to set up a […]

Read More

മലയാള സിനിമയിലെ മദ്യപിക്കാത്ത താരങ്ങള്‍

മലയാള സിനിമയുടെ ഹാസ്യ നടന്‍ സലീം കുമാര്‍ ഓരോ തവണയും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അടുത്തിടെ അമ്ബതാം പിറന്നാള്‍ ആഘോഷിച്ച താരം സിനിമകളുടെ തിരക്കുകളിലാണ്. നേരത്തെ അസുഖ ബാധിതനായി ആശുപത്രിയില്‍ കിടന്ന താരത്തെ സോഷ്യല്‍ മീഡിയ പലവട്ടം കൊന്നിരുന്നു. സലീം കുമാര്‍ മരിച്ചെന്ന പ്രചരണം ഒരുപാട് തവണ ഉണ്ടായതിനെ കുറിച്ച്‌ താരം തന്നെ രസകരമായ രീതിയില്‍ പറഞ്ഞിരിക്കുകയാണ്. ഇത് മാത്രമല്ല മലയാള സിനിമയില്‍ മദ്യപിക്കാത്ത താരങ്ങള്‍ ആരൊക്കെയാണെന്നുള്ളതിനെ കുറിച്ചും സലീം കുമാര്‍ പറയുന്നു. ചങ്ങനാശേരി എസ് ബി കോളേജില്‍ […]

Read More

നടി അമ്ബിളി ദേവി വീണ്ടും അമ്മയായി

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ അമ്ബിളി ദേവിയ്ക്കും ആദിത്യന്‍ ജയനും കുഞ്ഞ് പിറന്നു. ഇക്കൊല്ലം ജനുവരി 25 നായിരുന്നു അമ്ബിളിയും ആദിത്യനും വിവാഹിതാരാവുന്നത്. പിന്നാലെ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി വരാന്‍ പോവുകയാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഫേസ്ബുക്ക് പേജിലൂടെ ആദിത്യന്‍ തന്നെയാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറന്ന കാര്യം പുറംലോകത്തോട് പറഞ്ഞത്. ‘ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചു അമ്ബിളി സുഖമായി ഇരിക്കുന്നു. എന്റെ വല്യച്ഛന്റെ മാസമാണ് നവംബര്‍. അമ്മേടെ നക്ഷത്രം. ഈശ്വരനോടും പ്രാര്‍ഥിച്ചവരോടും സഹായിച്ചവരോടും നന്ദി‘. […]

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്‌ പീഡിപ്പിച്ച സംഭവത്തില്‍ 63 കാരന്‍ അറസ്റ്റില്‍

കൂത്തുപറമ്ബ്•ടിക്ക് ടോക് പരിശീലനത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്‌ പീഡിപ്പിച്ച സംഭവത്തില്‍ 63 കാരന്‍ അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കൈതേരി പതിനൊന്നാംമൈല്‍ വിപി ഹൗസില്‍ കെ.കെ.ധര്‍മരാജനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ‘ടിക് ടോക്‘ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ആലപ്പുഴ നൂറനാട് സ്വദേശിയായ എസ്.അരുണ്‍ തിരുവനന്തപുരത്തേക്കു വിളിപ്പിച്ച ശേഷം മൂന്നാറിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ 2 പേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. അറസ്റ്റിലായ ലിജിനെയും(26) പീഡനത്തിനു കൂട്ടുനിന്ന ശിവപുരം കരൂന്നിയിലെ കെ.സന്തോഷിനെയും […]

Read More

മുത്തച്ഛനും 16കാരിയായ കൊച്ചുമകളും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍

സുള്ള്യ: മുത്തച്ഛനും 16കാരിയായ കൊച്ചുമകളും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍. കര്‍ണാടകയിലെ പുത്തൂര്‍ താലൂക്കിലെ കുരിയ ഹൊസ്മാറില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഹൊസ്മാറിലെ ഷേക്ക് കൊഗ്ഗു സാഹിബ് (70), കൊച്ചു മകള്‍ ശമിയാ ഭാനു(16) എന്നിവരാണു മരിച്ചത്. കൊഗ്ഗു സാഹിബിന്റെ ഭാര്യ ഖദീജാബിയെ (65) ഗുരുതരമായി പരിക്കേറ്റ നിലയില്‍ പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണു സംഭവം നടന്നതെന്നു കരുതുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെയാണു സംഭവം പുറത്തറിഞ്ഞത്. കൊഗ്ഗു സാഹിബിന്റെ പൂത്തൂരില്‍ താമസിക്കുന്ന മകന്‍ റസാഖ് വീട്ടിലെത്തിയപ്പോഴാണ് വരാന്തയില്‍ മൂവരേയും […]

Read More

തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

തിരുവനന്തപുരം: നഗരത്തിൽ സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക്. സ്വകാര്യ ബസ് ജീവനക്കാരെ മർദിച്ച പ്രതികൾക്കെതിരെ കേസ്സെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് പണിമുടക്ക്. തിങ്കളാഴ്ചയാണ് ബീമാപ്പള്ളി – പൂന്തുറ റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരനെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് മർദ്ദിച്ചത്. യാത്രക്കാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. മർദനത്തിൽ പരിക്കേറ്റ ജീവനക്കാരൻ കിരൺ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നഗരത്തിലെ അമ്പതോളം സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി.

Read More