Blog Post

Karanavars > Articles by: admin

അപകടകരമായ രീതിയില്‍ ബസ് ഓടിച്ച ഡ്രൈവറെയും വാഹനത്തെയും കസ്റ്റഡിയില്‍ എടുത്തു

കൊല്ലം: കൊട്ടാരക്കര വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളില്‍ അപകടകരമായ രീതിയില്‍ ബസ് ഓടിച്ച ഡ്രൈവറെയും വാഹനത്തെയും കസ്റ്റഡിയില്‍ എടുത്തു . പുത്തൂര്‍ പൊലീസാണ് വിദ്യാര്‍ത്ഥി കളടങ്ങുന്ന സംഘം വിനോദയാത്ര കഴിഞ്ഞു മടങ്ങുന്ന വഴിയില്‍ ഏനാത്ത് വച്ച്‌ കസ്റ്റഡിയില്‍ എടുത്തത്. ഡ്രൈവര്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ലൈസെന്‍സ് ഉള്‍പ്പടെ ഉള്ള കാര്യങ്ങള്‍ റദ്ദ് ചെയ്യുന്നതിനായുള്ള മേല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പുത്തൂര്‍ പൊലീസ് അറിയിച്ചു. ഈ മാസം 23നാണ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ വിനോദ യാത്രയ്ക്കായി വിളിച്ച ടൂറിസ്റ്റ് ബസ് അപകടകരമാം വിധം […]

Read More

കലോത്സവ വേദിയില്‍ ഭക്ഷണ വില്‍പ്പന നടത്തുന്നവര്‍ക്കായി കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍

കാഞ്ഞങ്ങാട്: സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിഞ്ഞതോടെ കലോത്സവ വേദിയില്‍ ഭക്ഷണ വില്‍പ്പന നടത്തുന്നവര്‍ക്കായി കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. വിവിധ വേദികളോട് ചേര്‍ന്ന് സ്റ്റാളുകളും മിനി ഭക്ഷണശാലകളും നടത്തുന്ന ഭക്ഷണ വ്യാപാരികള്‍ക്കായാണ് അധികൃതര്‍ കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ ലൈസന്‍സ്, രജിസ്ട്രേഷന്‍ ഇല്ലാതെ ഭക്ഷണം ഉല്‍പാദിപ്പിക്കുകയോ വിതരണം ചെയ്യുകയോ വില്‍പ്പന നടത്തുക ചെയ്താല്‍ അഞ്ച് ലക്ഷംരൂപ വരെ പിഴയും ആറ് മാസം വരെ തടവും ശിക്ഷയായി ലഭിക്കും. കൃത്യമായ ലേബല്‍ വിവരങ്ങള്‍ ഇല്ലാത്ത […]

Read More

കൊല്ലത്ത് വസ്ത്രവ്യാപാരശാലയില്‍ തീപ്പിടുത്തം

കൊല്ലം: കരുനാഗപ്പള്ളിയിലെ തുപ്പാശേരില്‍ എന്ന വസ്ത്രവ്യാപാരശാലയില്‍ തീ പിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി. കൊല്ലം, കായംകുളം, ചവറ, ശാസ്താകോട്ട എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏതാനും മാസങ്ങള്‍ക്ക് മുമ്ബും കരുനാഗപള്ളിയില്‍ വന്‍ തീപിടുത്തം ഉണ്ടായിരുന്നു. കരുനാഗപ്പള്ളി നഗര മധ്യത്തില്‍ ദേശിയപാതയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു സൂപ്പര്‍ ഷോപ്പി എന്ന ഫാന്‍സി സെന്ററില്‍ തീപിടിക്കുകയും തുടര്‍ന്ന് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് തീപടരുകയുമായിരുന്നു. തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് നൈറ്റ് പട്രോളിങ് സംഘം വിവരം ഫയര്‍ഫോഴിസിനെ അറിയിക്കുകയും തുടര്‍ന്ന് […]

Read More

അറുപതാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

കാസര്‍ഗോഡ്: അറുപതാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട്ട് തിരിതെളിഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു പതാക ഉയര്‍ത്തിയതോടെ കലോത്സവത്തിന്റെ ഔദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്തു. നടന്‍ ജയസൂര്യയായിരുന്നു മുഖ്യാതിഥിയായി എത്തിച്ചേര്‍ന്നത്. സംഗീത സംവിധായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ 60 അധ്യാപകര്‍ ചേര്‍ന്ന് കലോല്‍സവത്തിന്റെ സ്വാഗത ഗാനം ആലപിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും ചടങ്ങില്‍ അരങ്ങേറി. 28 വേദികളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. 239 ഇനങ്ങളിലായി പതിനായിരത്തോളം വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ മാറ്റുരക്കുന്നത്. ആദ്യദിനം മോഹിനിയാട്ടം, […]

Read More

അധ്യാപികയെ പീഡിപ്പിച്ച്‌ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

മലപ്പുറം: കുറ്റിപ്പുറത്ത് കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം നഗ്‌ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്. യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്ബറും സഹിതം നഗ്‌നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായാണ് പോലീസിന് കിട്ടിയ പരാതി. ഫോണ്‍ നമ്ബറും അഡ്രസും നല്‍കിയതോടെ യുവതിയുടെ വാട്‌സ്‌ആപ്പ്, ഫേയ്‌സ്ബുക്ക് അക്കൗണ്ടുകളിലേക്ക് നിരവധി അശ്ലീല കോളുകളും സന്ദേശങ്ങളുമാണെത്തുന്നത് എന്നും പരാതിയില്‍ പറയുന്നുണ്ട്. കേസന്വേഷിക്കാന്‍ നാര്‍ക്കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചു. അജ്മാനിലെ വസ്ത്ര നിര്‍മാണശാലയിലെ അഡ്മിനിസ്‌ട്രേഷന്‍ […]

Read More

689 713: അയ്യപ്പന്റെ സ്വന്തം പിന്‍ കോഡ്

ശബരിമല: രാജ്യത്ത് സ്വന്തമായി തപാല്‍ പിന്‍ കോഡുള്ള രണ്ടുപേരില്‍ ഒരാളാണ് സാക്ഷാല്‍ ശബരിമല അയ്യപ്പന്‍. ഇന്ത്യന്‍ പ്രസിഡന്‍റാണ് മറ്റൊരാള്‍. 689 713 എന്നതാണ് അയ്യപ്പസ്വാമിയുടെ പിന്‍ കോഡ്. സന്നിധാനം തപാല്‍ ഓഫിസിെന്‍റ പിന്‍ കോഡാണിത്. വര്‍ഷത്തില്‍ മൂന്നുമാസം മാത്രമാണ് പിന്‍ കോഡും തപാല്‍ ഓഫിസും സജീവമായിരിക്കുക. ഉത്സവകാലം കഴിയുന്നതോടെ പിന്‍ കോഡ് നിര്‍ജീവമാകും. സന്നിധാനത്തെ തപാല്‍ ഓഫിസിനു പിന്നെയുമുണ്ട് പ്രത്യേകതകള്‍. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ തപാല്‍മുദ്ര. രാജ്യത്ത് മറ്റൊരിടത്തും ഇത്തരം വേറിട്ട തപാല്‍മുദ്രകള്‍ ഉപയോഗിക്കുന്നില്ല. ഈ […]

Read More

വടകരയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു

കോഴിക്കോട്: വടകരയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ടാങ്കര്‍ മറിഞ്ഞത്. വടകര ടൗണിന് സമീപമാണ് സംഭവം.ടാങ്കറില്‍ നിന്ന് പെട്രോള്‍ ചോരുന്നുണ്ടെന്നാണ് വിവരം.ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ചോര്‍ച്ച അടക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം വഴി തിരിച്ച്‌ വിടുകയാണ്. പ്രദേശത്ത് സുരക്ഷാക്രമീകരണങ്ങളെല്ലാം ഒരുക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Read More

തിരുവനന്തപുരത്ത് പൂച്ചയെ കൊന്നത് കെട്ടിത്തൂക്കി തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; വയറ്റിൽ ഉണ്ടായിരുന്നത് ആറ് കുഞ്ഞുങ്ങൾ

തിരുവനന്തപുരത്ത് പൂച്ചയെ കൊന്നത് കെട്ടിത്തൂക്കി തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; വയറ്റിൽ ഉണ്ടായിരുന്നത് ആറ് കുഞ്ഞുങ്ങൾ തിരുവനന്തപുരം പാൽക്കുളങ്ങരയിൽ ഗർഭിണിയായ പൂച്ചയെ കൊന്നത് കെട്ടിത്തൂക്കി തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തള്ളപ്പൂച്ചയെ കൊന്നപ്പോൾ വയറ്റിൽ ഉണ്ടായിരുന്ന ആറ് കുഞ്ഞുങ്ങളും പിടഞ്ഞുമരിച്ചു. സംഭവത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലായിരുന്നു പൂച്ചയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ പൊലീസ് തയ്യാറായത്. മൃഗാവകാശ പ്രവർത്തകരുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. പാലോട് മൃഗഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരാണ് പൂച്ചയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തത്. കഴുത്ത് […]

Read More

മാമാങ്കം ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാളത്തില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ചിലവ് കൂടിയ ചിത്രമാണ് മാമാങ്കം. വേണു കുന്നപ്പിള്ളി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മനോജ് പിള്ള ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എം. ജയചന്ദ്രനാകും ചിത്രത്തിന് സംഗീതം നല്‍കുക. ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.ചിത്രം ഡിസംബര്‍ 12ന് പ്രദര്‍ശനത്തിന് എത്തും. ഹിന്ദി, തെലുഗ്, തമിഴ് എന്നീ ഭാഷകളിലും ഒരേ ദിവസം ചിത്രം റിലീസ് […]

Read More

മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍? ലേഡി സൂപ്പര്‍ സ്റ്റാറിന്‍റെ സ്വപ്‌നം പൂവണിയുന്നു!

സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ സിനിമയില്‍ തുടക്കം കുറിച്ചത്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് മഞ്ജു വാര്യര്‍. തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് താരം എത്താറുള്ളത്. സെലക്ടീവായാണ് താരം സിനിമകള്‍ സ്വീകരിക്കാറുള്ളത്. ഇടയ്ക്ക് വെച്ച്‌ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്. വേറിട്ട കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലും മഞ്ജു വാര്യരും നിരവധി തവണ ഒരുമിച്ചെത്തിയിട്ടുണ്ട്. ഇരുവരും ഒരുമിച്ചെത്തിയപ്പോഴെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. മോഹന്‍ലാലിന്റെ ഭാഗ്യനായികയായാണ് […]

Read More