Blog Post

Karanavars > Articles by: admin

ശസ്ത്രക്രിയ കഴിഞ്ഞ് മയക്കത്തില്‍ കിടന്ന രോഗിയെ ആശുപത്രിയില്‍ വെച്ച്‌ പീഡിപ്പിച്ചു

ഗുരുഗ്രാം: ശസ്ത്രക്രിയ കഴിഞ്ഞ് മയക്കത്തില്‍ കിടന്ന രോഗിയെ ആശുപത്രിയില്‍ വെച്ച്‌ പീഡിപ്പിച്ചതായി പരാതി. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ക്രൂരതയില്‍ ആശുപത്രിയിലെ നഴ്‌സിനെ അറസ്റ്റ് ചെയ്തതായി പോലീസ് പറയുന്നു. ആശുപത്രിയില്‍ 40കാരിയായ യുവതി ചികിത്സ തേടിയെത്തിയതായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് മയക്കത്തില്‍ കിടക്കവെയാണ് നഴ്‌സ് പീഡിപ്പിച്ചത്. കഴിഞ്ഞ ഒരുവര്‍ഷമായി സ്വകര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ആളാണ് അറസ്റ്റിലായത്. ഇയാളെ പോലീസിന് കൈമാറിയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പ്രതിയെ […]

Read More

ടൂ​റി​സ്റ്റ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു; 6 ​പേ​ര്‍​ക്ക് പ​രി​ക്ക്

കൊല്ലം: ക​ല്ലു​വാ​തു​ക്ക​ലി​ല്‍ ടൂ​റി​സ്റ്റ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു. ആ​റു​പേ​ര്‍​ക്ക് പ​രി​ക്കേറ്റു. കാ​ര്‍ ഡ്രൈ​വ​ര്‍ കൊ​ല്ലം തു​റ​മു​ഖ​ വ​കു​പ്പ് സീ​മാ​ന്‍ ആ​ല​പ്പു​ഴ സ്വ​ദേ​ശി മു​ജീ​ബാ​ണ് മ​രി​ച്ച​ത്. കഴിഞ്ഞ ദിവസം രാ​ത്രി ക​ല്ലു​വാ​തു​ക്ക​ലി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മു​ജീ​ബി​ന്‍റെ ഭാ​ര്യ ബു​ഷ്റ , മ​ക​ന്‍ മു​ഹ​മ്മ​ദ് അ​ഭി​നാ​ന്‍, സ​ഹീ​ദ് (34), ഇ​യാ​ളു​ടെ ഭാ​ര്യ ഷു​രൂ​ഖ് (25), മ​ക​ള്‍ ഷി​യ​ സ​ഹീ​ദ്, ഇ​വ​രു​ടെ ബ​ന്ധു ത​ഹ്സീ​ന (22) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേറ്റത്. ഇ​വ​രെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ല​പ്പു​ഴ​യി​ല്‍​ നി​ന്ന് […]

Read More

‘നിന്റെ കഴുത്തിനു താഴെ മൂന്നു സ്ഥലത്ത് എനിക്ക് ഉമ്മ വയ്ക്കണം’, കാമപരവശനായി ആ പുരോഹിതന്‍ പറഞ്ഞു; വിവാദ വെളിപ്പെടുത്തലുമായി സിസ്റ്റര്‍ ലൂസി കളപ്പുര

കന്യാസ്ത്രീ മഠങ്ങളിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച്‌ തുറന്ന് പറഞ്ഞ് സിസ്റ്റര്‍ ലൂസി കളപ്പുര. ‘കര്‍ത്താവിന്റെ നാമത്തില്‍‘ എന്ന് തന്റെ ആത്മകഥയിലാണ് ഈ വെളിപ്പെടുത്തല്‍. വരും ദിവസങ്ങളില്‍ വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയേക്കാവുന്നതാണു വെളിപ്പെടുത്തല്‍. സിസ്റ്റര്‍ ലൂസിയുടെ ആത്മകഥയിലെ ഒരു ഭാഗം: ലൗകിക ജീവിതതൃഷ്ണയെ ശമിപ്പിക്കാനായി പ്രാര്‍ത്ഥനയില്‍ അഭയം തേടുന്ന സന്ന്യാസിനികള്‍ അവരില്‍ അന്തര്‍ലീനമായ ലൈംഗികാഭിനിവേശം പ്രകടിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ക്കു ഞാന്‍ മൂകസാക്ഷിയായിട്ടുണ്ട്. വീടും നാടും കയ്യൊഴിഞ്ഞു വൈയക്തിക ബന്ധങ്ങളെ നിരാകരിച്ച്‌ സന്ന്യാസിനി ആവാന്‍ എത്തിയവരില്‍ ഭൂരിഭാഗം പേരും മാനുഷികമായ വികാരത്തെ നിയന്ത്രിക്കാന്‍ […]

Read More

പിന്‍സീറ്റുകാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധം; നാളെ മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നാളെ മുതല്‍ നടപ്പിലാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ആദ്യഘട്ടത്തില്‍ പരിശോധന കര്‍ശനമാക്കുമെങ്കിലും പിഴ ഒഴിവാക്കിയേക്കും. അതേസമയം, പിന്‍സീറ്റുകാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടുകൂടി സംസ്ഥാനത്ത് ഹെല്‍മറ്റിന്റെ വില കൂടിയിട്ടുണ്ട്. ഇത് യാത്രക്കാര്‍ക്ക് തിരിച്ചടിയാണ്. വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കും. എന്നാല്‍ ഏതാനും ദിവസം കൂടി പിഴ ഒഴിവാക്കി ഉപദേശവും ബോധവത്കരണവുമായിരിക്കും നടപ്പാക്കുക. ഹെല്‍മെറ്റ് വാങ്ങാന്‍ അവസരം നല്‍കുന്നതിനാണ് ഇതെന്നാണ് വിശദീകരിക്കുന്നത്. അതേസമയം, പൊതുനിരത്തില്‍ വില്‍ക്കുന്ന ഹെല്‍മറ്റുകളില്‍ […]

Read More

പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു

ഭുവനേശ്വര്‍: യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി കസ്റ്റഡിയില്‍. ഒഡീഷയിലെ ഘട്ടക്കിലാണ് സംഭവം. പ്രണയം നിരസിച്ചതിനെത്തുടര്‍ന്നാണ് യുവതി ആസിഡ് ആക്രമണം നടത്തിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ജഗത്ത്പൂര്‍ സ്വദേശിയായ അലേഖ് ബാരിക്ക് എന്ന യുവാവിന്റെ നേര്‍ക്കാണ് യുവതി ആസിഡ് ആക്രമണം നടത്തിയത്. യുവാവിന്റെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തിന് പിന്നാലെ യുവതിയെ ജഗത്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More

തെരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ പാലം തകര്‍ത്തു

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പിനിടയില്‍ മാവോയിസ്റ്റുകള്‍ പാലം തകര്‍ത്തു. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലെ ബിഷുന്‍പൂരിലാണ് മാവോയിസ്റ്റുകള്‍ പാലം തകര്‍ത്തത്. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഇല്ല. ഈ ആക്രമണം വോട്ടിംഗിനെ ബാധിച്ചിട്ടില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ശശി രഞ്ജന്‍ പറഞ്ഞു. ജാര്‍ഖണ്ഡില്‍ ആറു ജില്ലകളിലെ 13 മണ്ഡലങ്ങളിലായി 189 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ഈ മോഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമായതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 12 സീറ്റുകളില്‍ ബിജെപി, കോണ്‍ഗ്രസ് 6 സീറ്റുകളിലും, ജെഎംഎം 4 […]

Read More

എ.സി പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ചു

തിരുവനന്തപുരം: രാത്രി റൂമിലെ എസി പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ചു. തിരുവനന്തപുരത്ത് വരമ്ബാശേരി ലെയ്‌നില്‍ മാരാര്‍ജി ഭവന് സമീപത്തെ ഓമനയുടെ അശ്വതി എന്ന വീട്ടിലെ എസിയാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. അപകടത്തില്‍ അമ്ബതിനായിരത്തോളം രൂപയുടെ നഷ്ടം വന്നതായാണ് റിപ്പോര്‍ട്ട്. രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. അപകട സമയത്ത് മുറിയില്‍ വയോധികരായ ഓമനയും തങ്കമണിയും ഉണ്ടായിരുന്നു. പുറത്തുള്ള മുറിയില്‍ ഇരുവരുടെയും സഹോദരന്‍ ജയചന്ദ്രന്‍ ഉണ്ടായിരുന്നു. എസി പൊട്ടിത്തറിച്ചതോടെ ഭീകരമായി ശബ്ദമാണ് പുറത്തേക്ക് വന്നത്. റൂമില്‍ നിന്നും ശബ്ദവും പിന്നാലെ തീയും പുകയും പുറത്തേക്ക് […]

Read More

അഞ്ചലില്‍ സാഹസിക പ്രകടനം കാഴ്ചവെച്ച ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു;

കൊല്ലം: അഞ്ചല്‍ ഈസ്റ്റ് സ്‌കൂളില്‍ സാഹസിക പ്രകടനം കാഴ്ചവെച്ച ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. രണ്ടു ബസുകള്‍ ആണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ വിനോദയാത്രയ്ക്ക് ഒരുങ്ങുമ്ബോഴായിരുന്നു ബസുകള്‍ പിടിച്ചെടുത്തത്. ജില്ലാ അതിര്‍ത്തിയില്‍ വെച്ച്‌ പുനലൂര്‍ മോട്ടോര്‍ വാഹന വകുപ്പ് അസിസ്റ്റന്റ് ഇന്‍സ്പെക്‌ട്ടര്‍മാരായ റാംജി കെ കരണ്‍, രാജേഷ് ജി ആര്‍ സേഫ് കേരള എംവിഐ ശരത് ഡി എന്നിവരുടെ നേതൃത്വത്തിലാണ് ബസുകള്‍ പിടികൂടിയത്. വാഹനത്തിന്റെ ഫിറ്റ്നെസ്സ്, പെര്‍മിറ്റ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്. […]

Read More

സംസ്ഥാനത്ത് വ്യാപകമായ മഴക്ക് സാധ്യത;കൊല്ലത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഇന്നലെ രാത്രി മുതല്‍ മഴ തുടരുകയാണ്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇന്ന് കൊല്ലം ജില്ലയില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ മുന്നറിയിപ്പ് പിന്‍വലിച്ചു. നാളെ ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി മുതലുള്ള തെക്കന്‍ തീരങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാന്‍ ഇടയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം. തമിഴ്നാടിന്റെ തെക്കന്‍ തീരത്തിനടുത്തായി […]

Read More

പ്രണയലേഖനം എഴുതി; മൂന്നാം ക്ലാസുകാരനെ ബെഞ്ചില്‍ കെട്ടിയിട്ട് അധ്യാപിക

അനന്തപുര്‍: സ്‌കൂള്‍ വിദ്യാര്‍ഥികളെ കയ്യും കാലും ചേര്‍ത്ത് കെട്ടിയ നിലയില്‍ ശിക്ഷിച്ച അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലാണ് സംഭവം. പ്രണയ ലേഖനം എഴുതിയതിന്റെ പേരിലാണ് ഒരു വിദ്യാര്‍ത്ഥിയെ ബെഞ്ചില്‍ കെട്ടിയിട്ടത്. മൂന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് അധ്യാപകരുടെ ക്രൂരമായ ശിക്ഷാനടപടിക്ക് വിധേയരാകേണ്ടി വന്നത്. ഇതില്‍ മൂന്നാം ക്ലാസുകാരനെ പ്രണയ ലേഖനം എഴുതിയതിനും അഞ്ചാം ക്ലാസുകാരനെ സഹപാഠിയുടെ വസ്തു എടുത്തതിനുമാണ് ശിക്ഷിച്ചത്. സ്‌കൂളിലെ പ്രധാനാധ്യാപികയാണ് വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചത്. തന്റെ സ്‌കൂളില്‍ ഇത്തരം […]

Read More