Blog Post

Karanavars > Articles by: admin

ടെസ്റ്റ് റാങ്കിങ് : ഒന്നാം സ്ഥാനം തിരിച്ച്‌ പിടിച്ച്‌ വിരാട് കോഹ്‌ലി

ദുബായ് : മികച്ച ബാറ്റ്‌സ്മാന്‍മാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ച്‌ പിടിച്ച്‌ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഓസീസ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്‌മിത്തിനെ പിന്നിലാക്കിയാണ് കോഹ്‌ലി മികച്ച നേട്ടം സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരായ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റിലെ സെഞ്ചുറിയോടെ(136 റണ്‍സ്) 928 പോയിന്റാണ് താരം നേടിയത്. പാകിസ്ഥാനെതിരായ പരമ്ബരയില്‍ നിറംമങ്ങിയതാണ് സ്‌മിത്തിന് തിരിച്ചടിയായത്. അഡ്‌ലെയ്‌ഡില്‍ 26 റണ്‍സ് മാത്രം നേടാനായ സ്‌മിത്ത് 923 പോയന്‍റിലേക്ക് പിന്തള്ളപ്പെട്ടു. ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനവും, നാലാം […]

Read More

പട്ടിണി; ശ്രീദേവിയ്ക്കിനി പ്രതിമാസം 17,​000 രൂപ ശമ്ബളം!

തിരുവനന്തപുരം: പട്ടിണി സഹിക്കാനാകാതെ മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയ അമ്മയ്ക്ക് ജോലി നല്‍കി നഗരസഭാ. തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്ബോക്കില്‍ താമസിച്ചിരുന്ന ശ്രീദേവിയ്ക്കാണ് നഗരസഭ ജോളി നല്‍കിയത്. നഗരസഭാ ആരോഗ്യ വിഭാഗത്തിലെ ശുചീകരണ തൊഴിലാളിയായാണ്‌ ശ്രീദേവിയെ താല്‍കാലികമായി നിയമിച്ചിരിക്കുന്നത്. 17,000 രൂപയാണ് പ്രതിമാസ ശമ്ബളം.നഗരസഭാ മേയര്‍ നേരിട്ടെത്തിയാണ് ശ്രീദേവിയ്ക്ക് നിയമന ഉത്തരവ് നല്‍കിയത്. ആറു കുട്ടികളില്‍ നാലു പേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തപ്പോള്‍ത്തന്നെ ശ്രീദേവിക്ക് താത്കാലിക ജോലി നല്‍കുമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ പറ‍ഞ്ഞിരുന്നു. വിശപ്പ് സഹിക്കാനാകാതെ […]

Read More

ജനങ്ങളില്‍ കൗതുകമുണര്‍ത്തി ആറ് കാലുകളുമായി ജനിച്ച ആട്ടിന്‍കുട്ടി; സംഭവം ആലപ്പുഴയില്‍

ആലപ്പുഴ: ജനങ്ങള്‍ക്ക് കൗതുകമുണര്‍ത്തി ആറ് കാലുകളുമായി ജനിച്ച ആട്ടിന്‍കുട്ടി. ആലപ്പുഴ പാണാവള്ളി പഞ്ചായത്ത് 7-ാം വാര്‍ഡ് കരിക്കാത്തറയില്‍ കുഞ്ചരം പള്ളിക്കു പടിഞ്ഞാറ് വശം സതീശന്റെ വീട്ടിലാണ് ഇന്നലെ ആറു കാലുള്ള ആട് ജനിച്ചത്. ഇത്തരമൊരു ആട്ടിന്‍കുട്ടി ആദ്യമായാണെന്ന് ഏറെ നാളായി ആടുകളെ വളര്‍ത്തുന്ന സതീശനും കുടുംബവും പറയുന്നു. ഇതുവരേയും ആടിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ല. അതേസമയം, ആറ് കാലുള്ള ആട്ടിന്‍ കുട്ടിയെ കാണുവാന്‍ പ്രദേശത്ത് നിന്നും വിദ്യാര്‍ഥികളടക്കം നിരവധി ആളുകളാണ് സതീശന്റെ വീട്ടിലെത്തുന്നത്.

Read More

യുവാവിന്റെ സത്യസന്ധതയില്‍ ജൂവലറി ഉടമയ്ക്ക് തിരിച്ചു കിട്ടിയത് 72 പവന്‍ സ്വര്‍ണം

ചെറുതുരുത്തി: ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണ്ണം കളഞ്ഞുകിട്ടിയിട്ടും കണ്ണ് മഞ്ഞളിക്കാതെ യുവാവിന്റെ നന്മ. സ്വര്‍ണ്ണത്തിന്റെ ഉടമയായ ജ്വല്ലറി ജീവനക്കാരനെ തേടി പിടിച്ച്‌ 72 പവന്‍ സ്വര്‍ണ്ണം കൈമാറിയാണ് ആറ്റൂര്‍ ചേരുംപറമ്ബില്‍ ഉദയന്‍ (27)സത്യസന്ധതയുടെ പര്യായമായത്. ചെറുതുരുത്തി ചുങ്കത്തെ ബിപി ഡിസൈന്‍ ജീവനക്കാരനായ ഉദയന്‍ ബൈക്കില്‍നിന്ന് കണ്ടെത്തിയ സ്വര്‍ണ്ണം പോലീസിന്റെ സാന്നിധ്യത്തില്‍ തിരികെ നല്‍കുകയായിരുന്നു. രാവിലെ ചുങ്കത്തെ ഓഫീസില്‍ വന്നു ഒപ്പിട്ട് കമ്ബനിയുടെ വര്‍ക്ക്് സൈറ്റിലേക്കു പോയതായിരുന്നു സൂപ്പര്‍വൈസറായ ഉദയന്‍. ചായ കുടിക്കാന്‍ വേണ്ടി നിര്‍ത്തിയപ്പോള്‍ ബൈക്കിനു മുന്നിലെ കവര്‍ […]

Read More

വീട്ടില്‍ വച്ച്‌ വൈന്‍ ഉണ്ടാക്കി; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റില്‍; ജാമ്യമില്ലാ കേസ്

തിരുവനന്തപുരം: വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം എക്സൈസ് നല്‍കിയിരുന്നു. സര്‍ക്കുലര്‍ ഇറങ്ങിയതിന് പിന്നാലെ തിരുവനന്തപുരത്ത് യുവാവ് പിടിയിലായി. ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് കര്‍ശന മുന്നറിയിപ്പുമായി എക്സൈസ് രം​ഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് സ്വന്തം വീട്ടില്‍ വച്ച്‌ വൈന്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതിന് തിരുവനന്തപുരത്ത് വേളിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തത്. വൈനും വൈനുണ്ടാക്കാനായി പുളിപ്പിച്ച പഴങ്ങളും ഉള്‍പ്പെടെ 40 ലിറ്റര്‍ സാധനങ്ങളാണ് യുവാവില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്തത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. യുവാവിനെ […]

Read More

സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ ചത്ത എലി; ഒമ്ബത് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

ഉത്തര്‍പ്രദേശ്: സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടെത്തി. പടിഞ്ഞാറന്‍ യു.പിയിലെ മുസാഫിര്‍ നഗറിലെ സ്‌കൂളിലാണ് സംഭവം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി നല്‍കിയ ദാല്‍ റൈസിലാണ് എലിയെ കണ്ടെത്തിയത്. ഉച്ചഭക്ഷണം കഴിച്ച ഒമ്ബത് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപകനും ഭക്ഷ്യവിഷബാധ ഏറ്റു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഇതു വരെ പ്രതികരിച്ചിട്ടില്ല. ഉച്ചഭക്ഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന സമിതിക്കെതിരെ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യുപിയിലെ ഹപുര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജന കല്യാണ്‍ സേവ […]

Read More

മാവേലിക്കര ഇരട്ട കൊലപാതകം: പ്രതിക്ക് വധശിക്ഷ

ആലപ്പുഴ: മാവേലിക്കര ഇരട്ട കൊലപാതകക്കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചു. മാവേലിക്കര പല്ലാരിമംഗലം ദേവു ഭവനത്തില്‍ ബിജു (42), ഭാര്യ ശശികല (35) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ആണ് അയല്‍വാസിയായ പൊണ്ണശ്ശേരി കിഴക്കതില്‍ തിരുവമ്ബാടി വീട്ടില്‍ സുധീഷിന് (39) ശിക്ഷ വിധിച്ചത്. 2018 ഏപ്രില്‍ 23നായിരുന്നു സംഭവം. ബിജു–ശശികല ദമ്ബതികളുടെ അന്ന് ഒന്‍പത് വയസുള്ള മകന്‍ അപ്പു സംഭവം കണ്ട് ഭയന്ന് അയല്‍ വീട്ടിലെത്തി വിവരം അറിയിച്ചു. അയല്‍വാസികളും ബന്ധുക്കളും എത്തിയപ്പോള്‍ അടിയേറ്റ ദമ്ബതിമാര്‍ അവശനിലയിലായിരുന്നു. ശശികല സംഭവസ്ഥലത്തുവെച്ചും […]

Read More

മക്കള്‍ ഒരുക്കിയ സര്‍പ്രൈസ് വിവാഹ വാര്‍ഷിക ആഘോഷത്തിന്റെ സന്തോഷം പങ്കുവച്ച്‌ ഹരീഷ് പേരടി

സോഷ്യല്‍ മീഡിയയില്‍ നിരവധി വിഷയങ്ങളില്‍ ഇടപ്പെടല്‍ നടത്തിയ നടനാണ് ഹരീഷ് പേരടി. സാമൂഹ്യ വിഷയത്തിലും തന്റെതായ നിലപാട് താരം വ്യക്തമാക്കാറുണ്ട്. ഇപ്പോള്‍ മക്കള്‍ ഒരുക്കിയ സര്‍പ്രൈസ് വിവാഹ വാര്‍ഷിക ആഘോഷത്തിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടന്‍. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മക്കള്‍ കിടിലന്‍ സര്‍പ്രൈസ് ഒരുക്കിയത്. മക്കള്‍ ഒരുക്കി വെച്ച കേക്ക് മുറിച്ചാണ് ഹരീഷും ഭാര്യയും 26 ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഇതിന്റെ വീഡിയോയും നടന്‍ പങ്കുവെച്ചിട്ടുണ്ട്. തൊടുപുഴയില്‍നിന്ന് ‘മട്ടി‘ എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞ് […]

Read More

വിക്രം ലാന്‍ഡറിനെ നേരത്തെ കണ്ടത്തിയത്; നാസയെ തള്ളി ഐഎസ്‌ആര്‍ഒ

വാഷിങ്ടണ്‍: ചന്ദ്രയാന്‍–രണ്ട് ദൗത്യപേടകത്തിലെ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ തങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നുവെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍. ചന്ദ്രയാനില്‍ തന്നെയുണ്ടായിരുന്ന ഓര്‍ബിറ്ററാണ് ഇത് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എന്‍ജിനിയറുടെ സഹായത്തോടെ വിക്രം ലാന്‍ഡറിനെചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയെന്നായിരുന്നു നാസയുടെ അവകാശവാദം.സെപ്റ്റംബര്‍ ഏഴിന് സോഫ്റ്റ്ലാന്‍ഡിങ്ങിനിടെ ആശയവിനിമയം നഷ്ടപ്പെട്ട ലാന്‍ഡറിനെക്കുറിച്ച്‌ ഇതുവരെ ഔദ്യോഗികവിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് തള്ളിയിരിക്കുകയാണ് ഇപ്പോള്‍ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍. തങ്ങള്‍ക്ക് ഇതിനെ കുറിച്ച്‌ ഒന്നും പറയാനില്ല. ലാന്‍ഡിങിന് ശേഷം നമ്മുടെ സ്വന്തം ഓര്‍ബിറ്റര്‍ വിക്രം ലാന്‍ഡറിനെ കണ്ടെത്തിയിരുന്നു. ഇക്കാര്യം […]

Read More

105 ദിവസത്തെ തടവിന് ശേഷം ചിദംബരത്തിന് ഉപാധികളോടെ ജാമ്യം

ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രി പി. ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഐ.എന്‍.എക്സ്. മീഡിയ ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കലിന്റെ പേരില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിലാണ് ജാമ്യം അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട സി.ബി.ഐ കേസില്‍ നേരത്തെ ജാമ്യം ലഭിച്ച ചിദംബരം ഇതോടെ ജയില്‍ മോചിതനാകും. 106 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങാന്‍ പോകുന്നത്. രണ്ടു ലക്ഷം രൂപ ജാമ്യവും അതേ തുകയുടെ ആള്‍ജാമ്യവും നല്‍കാന്‍ ചിദംബരത്തിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. കോടതിയുടെ അനുമതിയില്ലാതെ അദ്ദേഹത്തിന് വിദേശത്തു പോകാന്‍ […]

Read More