കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂൾ പ്രധാനാധ്യാപികക്ക് സസ്‌പെൻഷൻ
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപിക എസ്. സുജയെ സസ്‌പെൻഡ് ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. വിദ്യാർത്ഥിയുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളിൽ സ്കൂൾ അധികൃതർക്ക് വീഴ്ച സംഭവിച്ചുവെന്ന പ്രാഥമിക കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.കഴിഞ്ഞ ദിവസം സ്കൂൾ വളപ്പിൽ കളിക്കുന്നതിനിടെയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുന് ഷോക്കേറ്റത്. സൈക്കിൾ ഷെഡിനു മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോൾ വൈദ്യുതി കമ്പിയിൽ തട്ടിയാണ് […]