Blog Post

Karanavars > Articles by: admin

മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വീട്ടമ്മയെ കണ്ടെത്തി

ആലപ്പുഴ: മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വീട്ടമ്മയെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയ സംഘം പാലക്കാട് വടക്കഞ്ചേരിയില്‍ വീട്ടമ്മയെ ഇറക്കിവിടുകയായിരുന്നു. കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പതിനഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയത്. സ്വര്‍ണക്കടത്ത് സംഘമാണ് യുവതിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്ന് സംശയമുണ്ട്. ബിന്ദുവിന് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇത് ഉറപ്പിക്കുന്ന തെളിവുകളും ലഭിച്ചിട്ടിട്ടുണ്ട്. ഖത്തറിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബിന്ദു ചുരുങ്ങിയ സമയത്തിനുളളില്‍ നിരവധി തവണ കേരളത്തില്‍ വന്നുപോയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാസ്പോര്‍ട്ട് അടക്കമുളള രേഖകള്‍ പരിശോധിച്ചപ്പോഴാണ് […]

Read More

രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഇന്ന് കല്‍പറ്റയില്‍

കല്‍പറ്റ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ച്‌ സമരം ചെയ്യുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി ഇന്ന് കല്‍പറ്റയില്‍. നാല് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരമാണ് രാഹുല്‍ കേരളത്തില്‍ എത്തിയത്. വയനാട്ടില്‍ കര്‍ഷകര്‍ തിങ്ങി പാര്‍ക്കുന്ന മാണ്ടാട് മുതല്‍ മുട്ടില്‍ വരെയുള്ള മൂന്നു കിലോമീറ്റര്‍ ദേശീയ പാതയിലാണ് രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി. പതിനായിരത്തിലധികമാളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലി ദേശീയ ശ്രദ്ധയിലെത്തിക്കാനാണ് ജില്ലാ കോണ്‍ഗ്രസ് […]

Read More

ഓഹരി സൂചികകളില്‍ നഷ്ടംതുടരുന്നു

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടംതുടരുന്നു. സെന്‍സെക്‌സ് 98 പോയന്റ് താഴ്ന്ന് 50,790ലും നിഫ്റ്റി 28 പോയന്റ് നഷ്ടത്തില്‍ 14,953ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 1117 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 888 ഓഹരികള്‍ നഷ്ടത്തിലുമാണ്. 107 ഓഹരികള്‍ക്ക് മാറ്റമില്ല. വില്പന സമ്മര്‍ദമാണ് വിപണിയിലെ ചാഞ്ചാട്ടത്തിനുപിന്നില്‍. ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ജൂബിലന്റ് ഫുഡ്‌സ് 52 ആഴ്ചയിലെ ഉയര്‍ന്ന […]

Read More

പി.ജെ ജോസഫിന് രണ്ടില ചിഹ്നമില്ല; അപ്പീല്‍ ഹൈക്കോടതി തള്ളി

രണ്ടില ചിഹ്നം ആവശ്യപ്പെട്ട് പി.ജെ ജോസഫ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെയാണ് പി.ജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ പിജെ ജോസഫിന്‍റെ ഹരജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. ഈ അപ്പീലാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം ശരിയായി പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്നം അനുവദിച്ചതെന്ന് കാണിച്ചാണ് […]

Read More

അതിര്‍ത്തികള്‍ വീണ്ടുമടച്ച്‌ കര്‍ണാടകം, കേരളത്തില്‍ നിന്നുളളവര്‍ക്ക് കര്‍ശന നിയന്ത്രണം

ബംഗളൂരു: കേരളവുമായുളള അതിര്‍ത്തികള്‍ കര്‍ണാടക വീണ്ടും അടച്ചു. കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് കര്‍ണാടകയുടെ നടപടി. കാസര്‍കോട് ജില്ലയില്‍ അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴികെ ചെറുറോഡുകള്‍ ഉള്‍പ്പടെ അടച്ചിട്ടുണ്ട്. ഇതുവഴി കാല്‍നടയാത്രപോലും വിലക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടമാണ് അതിര്‍ത്തകള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. വയനാട് ബാവലി ചെക്ക്പോസ്റ്റില്‍ കേരള വാഹനങ്ങള്‍ തടഞ്ഞത് വാക്കുതര്‍ക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി. ഇവിടെ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പടെ കര്‍ണാടക അധികൃതര്‍ തടയുകയായിരുന്നു. ഇതോടെ കേരളത്തിലേക്ക് വന്ന കര്‍ണാടക വാഹനങ്ങള്‍ യാത്രക്കാരും […]

Read More

മഹാരാഷ്ട്രയില്‍ വീണ്ടും ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

മുംബൈ | സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിലവിലെ സാഹചര്യത്തില്‍ കേസുകള്‍ വര്‍ധിച്ചാല്‍ രണ്ടാഴ്ചക്കുള്ളില്‍ ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. 8-15 ദിവസം വരെ കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ ലോക്ക്ഡൗണ്‍ അല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. ലോക്ക്ഡൗണ്‍ ആവശ്യമുണ്ടോയെന്നത് ജനങ്ങളുടെ സമീപനത്തിന് അനുസരിച്ച്‌ നില്‍ക്കും. എട്ട് ദിവസത്തേക്ക് ഉത്തരവാദിത്തതോടെ പെരുമാറിയാല്‍ അക്കാര്യം നമുക്ക് തീരുമാനിക്കാനാകും. ലോക്ക്ഡൗണ്‍ വേണ്ടായെന്നുള്ളവര്‍ മാസ്‌ക് ധരിക്കും. അല്ലാത്തവര്‍ ധരിക്കില്ല. അതുകൊണ്ട് മാസ്‌ക് ധരിക്കൂ, ലോക്ക്ഡൗണിനോട് നോ പറയൂവെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. […]

Read More

ആലപ്പുഴ മാന്നാറില്‍ വീടാക്രമിച്ച്‌ യുവതിയെ തട്ടിക്കൊണ്ടു പോയി

ആലപ്പുഴ: മാന്നാറില്‍ ഗള്‍ഫില്‍നിന്നെത്തിയ യുവതിയെ വീടാക്രമിച്ച്‌ അജ്ഞാത സംഘംതട്ടിക്കൊണ്ടുപോയി. ആലപ്പുഴ മാന്നാറില്‍ കൊട്ടുവിളയില്‍ ബിന്ദുവിനെയാണ് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. നാല് ദിവസങ്ങള്‍ക്ക് മുമ്ബാണ് ബിന്ദു ഗള്‍ഫില്‍നിന്നെത്തിയത്. സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്നാണ് സംശയിക്കുന്നത്. വീടിന്റെ വാതില്‍ തകര്‍ത്ത ശേഷം ബലംപ്രയോഗിച്ച്‌ ബിന്ദുവിനെ തട്ടികൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ മാന്നാര്‍ പോലിസ് കേസെടുത്തു. ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലിചെയ്യുകയാണ് ബിന്ദു. 15 പേരടങ്ങിയ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് കുടുംബം പറയുന്നു. വീടിന്റെ ഗെയ്റ്റ് തുറന്ന് അകത്തെത്തിയ സംഘം കോളിങ് ബെല്ലടിച്ചു. മുറ്റത്ത് പത്ത് […]

Read More

സംസ്ഥാനത്ത് ഇന്ന് 4070 പേര്‍ക്ക് കോവിഡ്; 4345 രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.1

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4070 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കോഴിക്കോട് 552, എറണാകുളം 514, കോട്ടയം 440, പത്തനംതിട്ട 391, തൃശൂര്‍ 361, മലപ്പുറം 346, കൊല്ലം 334, ആലപ്പുഴ 290, തിരുവനന്തപുരം 266, കണ്ണൂര്‍ 167, പാലക്കാട് 129, കാസര്‍ഗോഡ് 100, ഇടുക്കി 97, വയനാട് 83 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 […]

Read More

ഡിജിറ്റല്‍ സര്‍വകലാശാല ഉദ്ഘാടനം നാളെ

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ ആന്റ് ടെക്‌നോളജിയുടെ ഉദ്ഘാടനം നാളെ രാവിലെ 9.45ന് നടക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടെക്‌നോസിറ്റിയിലാണ് ഡിജിറ്റല്‍ സര്‍വകലാശാല വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, അടൂര്‍ പ്രകാശ് എം.പി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. […]

Read More

മുഖ്യമന്ത്രി ആകാന്‍ തയാര്‍, ഗവര്‍ണറാകാന്‍ താല്‍പര്യമില്ല -ഇ. ശ്രീധരന്‍

കൊച്ചി: കേരള മുഖ്യമന്ത്രിയാകാന്‍ താന്‍ തയാറാണെന്ന്​ മെട്രോ മാന്‍ ഇ. ശ്രീധരന്‍. ഗവര്‍ണര്‍ സ്​ഥാനത്തോട്​ താല്‍പര്യമില്ല. എന്നാല്‍ മുഖ്യമന്ത്രി സ്​ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനോട്​ എതിര്‍പ്പില്ലെന്നും ഇ. ​ശ്രീധരന്‍ പറഞ്ഞു. പാലക്കാട്​ ജില്ലയില്‍ മത്സരിക്കാനാണ്​ താല്‍പര്യം. ബി.ജെ.പിയെ അധികാരത്തിലെത്തിക്കുകയാണ്​ ത​െന്‍റ ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ്​ താന്‍ ബി.ജെ.പിയിലെത്തിയത്​. അധികാരത്തിലെത്തിയാല്‍ കേരളത്തെ കടക്കെണിയില്‍നിന്ന്​ രക്ഷിക്കുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയില്‍ ചേരുന്നുവെന്ന വിവരം കഴിഞ്ഞദിവസമാണ്​ ഇ. ശ്രീധരന്‍ പ്രഖ്യാപിച്ചത്​. കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്ന് […]

Read More