Blog Post

Karanavars > Articles by: admin

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 30,256 പുതിയ കോവിഡ് കേസുകള്‍; 295 മരണം

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 30,256 പുതിയ കോവിഡ് കേസുകള്‍. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസം കൂടുതല്‍ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 295 മരണവും റിപ്പോര്‍ട്ട് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 2.04 ശതമാനത്തില്‍ തുടരുകയാണ്. കഴിഞ്ഞ 84 ദിവസമായി മൂന്നില്‍ താഴെയാണ് പോസിറ്റിവിറ്റി നിരക്ക്. 97.68 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്. തുടര്‍ച്ചയായ 84 ദിവസങ്ങളായി 50,000-ല്‍ താഴെയാണ് രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന […]

Read More

ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും വിരാട് കോഹ്‌ലി ഒഴിയുന്നു

ദുബായ്: ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകസ്ഥാനം വിരാട് കോഹ്‌ലി ഒഴിയുന്നു. ഈ സീസണൊടുവില്‍ കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറുമെന്ന് ആര്‍സിബി പുറത്തുവിട്ട വീഡിയോയിലൂടെ അറിയിച്ചു. എന്നാല്‍ ഐപിഎല്ലില്‍ തന്റെ അവസാന മത്സരം വരെ ആര്‍സിബി താരമായി തുടരുമെന്ന് കോഹ്‌ലി വ്യക്തമാക്കി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും എല്ലാ ആര്‍സിബി ആരാധകര്‍ക്കും കോഹ്‌ലി നന്ദി പറഞ്ഞു. ലോകകപ്പിനുശേഷം ടി20 നായകസ്ഥാനം ഒഴിയണമെന്ന തീരുമാനത്തിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ജോലി ഭാരത്തെക്കുറിച്ച്‌ […]

Read More

കര്‍ഷക പ്രക്ഷോഭം ഗതാഗതക്കുരുക്കിലേയ്ക്ക്; പൊതുതാത്പര്യഹര്‍ജി ഇന്ന് പരിഗണിക്കും

ഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയില്‍ ഗതാഗത കുരുക്കെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഉത്തര്‍പ്രദേശ് നോയിഡ സ്വദേശിനി മോണിക്ക അഗര്‍വാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. കര്‍ഷക സമരത്തിന്റെ പേരില്‍ ഗതാഗതം തടസപ്പെടരുതെന്നാണ് കോടതി നിലപാട്.സിംഗു അതിര്‍ത്തിയിലെ ദേശീയ പാത പൊതുഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഹരിയാന സര്‍ക്കാര്‍ വിളിച്ച യോഗം കര്‍ഷക സംഘടനകള്‍ ബഹിഷ്‌ക്കരിച്ചിരുന്നു. എന്നാല്‍ ഗതാഗത പ്രശ്നത്തിന് കേന്ദ്രസര്‍ക്കാരും, ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാരുകളും പരിഹാരമുണ്ടാക്കണമെന്ന് […]

Read More

സി.ബി.ഐ ആസ്​ഥാനത്ത്​ വീണ്ടും തീപിടിത്തം

ന്യൂഡല്‍ഹി: സി.ബി.ഐയുടെ (സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) ഡല്‍ഹി ലോധി റോഡിലുള്ള ആസ്ഥാനത്ത് വീണ്ടും തീപിടിത്തം. ബേസ്‌മെന്‍റ് ഏരിയയിലാണ് തീപിടിച്ചത്​. തീ നിയന്ത്രണ വിധേയമാക്കിയതായി ഡല്‍ഹി ഫയര്‍ സര്‍വിസ് ഡിവിഷണല്‍ ഓഫിസര്‍ എസ്.കെ. ദുആ പറഞ്ഞു. ജൂലൈ എട്ടിനും ഇവിടെ തീപിടിച്ചിരുന്നു. അഗ്നിശമന സേനയുടെ എട്ട് യൂണിറ്റ് ചേര്‍ന്ന് ഒരുമണിക്കൂറിനകമാണ്​ തീയണച്ചത്​. കെട്ടിടത്തിനുള്ളില്‍ നിന്ന് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു. വൈദ്യുതി തകരാറാണ് കാരണമെന്ന് കരുതുന്നതായി അഗ്നിശമനസേന മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. രാവിലെ 11.36 ഓടെയാണ് വിവരം തങ്ങളെ അറിയിച്ചതെന്നും […]

Read More

ഇനിയൊരു തിരിച്ചടി കൂടി താങ്ങാന്‍ കഴിയില്ല: കോണ്‍ഗ്രസിനെ വീണ്ടെടുക്കണമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ നിലവിലെ സാഹചര്യത്തെ വിമര്‍ശിച്ച്‌ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടിയുടെ 54 ശതമാനം ബൂത്ത് കമ്മിറ്റികള്‍ മാത്രമാണ് ഇപ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം പഠിക്കാന്‍ രണ്ട് സര്‍വ്വേകള്‍ നടത്തി. ഇനിയൊരു തിരിച്ചടി കൂടി താങ്ങാന്‍ കഴിയില്ലെന്നും പാര്‍ട്ടിയെ വീണ്ടെടുക്കണമെന്നും സുധാകരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് വിട്ട നേതാക്കള്‍ക്കെതിരേയും സുധാകരന്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. ഒറ്റയാന്മാരായി പ്രവര്‍ത്തിക്കുന്ന കള്ളനാണയങ്ങളാണ് പാര്‍ട്ടി വിട്ടതെന്നും ഈ കള്ളനാണയങ്ങള്‍ ചുമക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും സുധാകരന്‍ പറഞ്ഞു. കോഴിക്കോട് ഡിസിസി […]

Read More

ഐ.​പി.​എ​ല്‍ ​ പ്ര​വേ​ശ​നം വാ​ക്​​സി​നെ​ടു​ത്ത​വ​ര്‍​ക്ക്​ മാ​ത്രം

ദു​ബൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​െന്‍റ 14ാം എ​ഡി​ഷ​െന്‍റ ബാ​ക്കി മ​ത്സ​ര​ങ്ങ​ള്‍ ഞാ​യ​റാ​ഴ്​​ച യു.​എ.​ഇ​യി​ല്‍ തു​ട​ങ്ങു​േ​മ്ബാ​ള്‍ പ്ര​വേ​ശ​നം വാ​ക്​​സി​നെ​ടു​ത്ത​വ​ര്‍​ക്ക്​ മാ​ത്രം. 12 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍​ക്ക്​ വാ​ക്​​സി​നേ​ഷ​ന്‍ വേ​ണ്ട. ഐ.​പി.​എ​ലി​ന്​ കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ നി​​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ച​ത്. ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ ​ചെ​യ്യു​ന്ന ഭാ​ഗ​ത്താ​ണ്​ പു​തി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ​ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ വ്യാഴാഴ്​ച തു​ട​ങ്ങി. 200 ദി​ര്‍​ഹം മു​ത​ലാ​ണ്​ നി​ര​ക്ക്. ഒ​രു​മി​ച്ച്‌​ ടി​ക്ക​റ്റെ​ടു​ക്കു​േ​മ്ബാ​ള്‍ ഓ​ഫ​റും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. www.iplt20.com, PlatinumList.net എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ള്‍ വ​ഴി​യാ​ണ്​ ടി​ക്ക​റ്റ്​ ബു​ക്കി​ങ്. പ്ര​ധാ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ •വാ​ക്​​സി​നേ​ഷ​െന്‍റ ര​ണ്ടു​ […]

Read More

കാനത്തിന് തന്നോടുള്ള വിരോധം എന്തെന്ന് അറിയില്ലെന്ന് ജോസ് കെ. മാണി

കോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. കാനത്തിന് തന്നോടുള്ള വിരോധം എന്തെന്ന് അറിയില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു. കാനത്തില്‍ നിന്നും തനിക്കെതിരെ മുമ്ബും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ട്. താന്‍ ബഹുമാനിക്കുന്ന നേതാവാണ് അദ്ദേഹം. തെരഞ്ഞെടുപ്പ് സംബന്ധിച്ച സി.പി.ഐ റിപ്പോര്‍ട്ടില്‍ പരാതിയില്ലെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​വ​ലോ​ക​ന റി​പ്പോ​ര്‍​ട്ടി​നെ ചൊ​ല്ലിയാണ് എ​ല്‍.​ഡി.​എ​ഫ് ഘടകകക്ഷികളായ സി.​പി.​ഐ​യു​ം കേരള കോണ്‍ഗ്രസ് എമ്മും […]

Read More

പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ സര്‍ക്കാരിന് അനുമതി നല്‍കി സുപ്രീം കോടതി

പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ സുപ്രിം കോടതി അനുമതി. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയായിരുന്നു കോടതിയുടെ ഉത്തരവ്. പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പരീക്ഷ നടത്താമെന്നും കോടതി അറിയിച്ചു. നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ സുഗമമായി നടത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി പരീക്ഷ നടത്തുന്നത് ഈ മാസം ആദ്യം സുപ്രിം കോടതി സ്റ്റേ ചെയ്തിരുന്നു. കോവിഡ് സാഹചര്യം വിലയിരുത്തിയല്ല പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്നാണ് […]

Read More

പാലാ ബിഷപ്പ് പാണ്ഡിത്യമുള്ള വ്യക്തി; വിവാദത്തിന് ശ്രമിക്കുന്നത് വര്‍ഗീയവാദികള്‍ -മന്ത്രി വാസവന്‍

പാലാ: പാലാ ബിഷപ്പിനെ കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ സന്ദര്‍ശിച്ചതിന് പിന്നില്‍ ദുരുദ്ദേശവും രാഷ്ട്രീയ കാരണങ്ങളും ഉണ്ടാവുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. കോണ്‍ഗ്രസുകാര്‍ക്ക് എല്ലാം നഷ്ടപ്പെട്ടതിനാല്‍ അവര്‍ക്ക് എന്തും പറയാം. കോണ്‍ഗ്രസ് ഒരു തകര്‍ന്ന കൂടാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വാസവന്‍ പറഞ്ഞു. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിഷപ്പുമായി വിവാദ വിഷയങ്ങള്‍ സംസാരിച്ചിട്ടില്ല. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെയും പാലം നിര്‍മാണത്തെ കുറിച്ചുമാണ് താന്‍ സംസാരിച്ചത്. വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചിട്ടുണ്ട്. അതില്‍ […]

Read More

പ്രതിദിന കേസുകളില്‍ 68 ശതമാനവും കേരളത്തില്‍ നിന്ന് ; ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ നിര്‍ണായകം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞെങ്കിലും കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം ആശങ്കാജനകമായി തുടരുകയാണെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ. രാജ്യത്തെ മൊത്തം പ്രതിദിന കേസുകളില്‍ 68 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കേരളത്തില്‍ നിന്നാണ്. വ്യാഴാഴ്ച ആരോഗ്യവകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ 1.99 ആക്ടീവ് കേസുകളാണ് കേരളത്തിലുള്ളത്. അതെ സമയം മിസോറാം,കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ 10,000 സജീവ കേസുകളാണുള്ളത്. രോഗബാധ കുറഞ്ഞുവരുന്നതിന്‍റെ ലക്ഷണങ്ങള്‍ തന്നെയാണ് കേരളത്തിലുള്ളത് .ഉത്സവകാല സീസണായ ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍ […]

Read More