Blog Post

Karanavars > Articles by: admin

മുല്ലപ്പെരിയാര്‍ ജലനിരപ്പ് സംബന്ധിച്ച്‌ മേല്‍നോട്ട സമിതി ഉടന്‍ തീരുമാനമെടുക്കണം -സുപ്രീംകോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കേണ്ട അടിയന്തര സാഹചര്യമുണ്ടോയെന്ന് സുപ്രീംകോടതി. ജലനിരപ്പ് സംബന്ധിച്ച്‌ കേരള, തമിഴ്നാട് സംസ്ഥാനങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ക്ക് തയാറാകണം. മേല്‍നോട്ട സമിതി ഇക്കാര്യം ഉടന്‍ തീരുമാനമെടുക്കണം. ഇരു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ വിഷയം ചര്‍ച്ച ചെയ്യണം. അങ്ങനെ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്താല്‍ കോടതിക്ക് ഇടപെടേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി നിര്‍ത്തണമെന്നാണ് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജഗദീപ് ഗുപ്ത ആവശ്യപ്പെട്ടത്. മുല്ലപ്പെരിയാര്‍ […]

Read More

കഴിഞ്ഞത് ലോകകപ്പിലെ ആദ്യ മത്സരമാണ്, അവസാനത്തേതല്ല: വിരാട് കോഹ്ലി

ദുബായ്: കഴിഞ്ഞത് ടി20 ലോകകപ്പിലെ ആദ്യ മത്സരമാണ്, അവസാനത്തേതല്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് 10 വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യന്‍ ടീം ഏറ്റുവാങ്ങിയത്. മത്സരശേഷം വാര്‍ത്താസമ്മേളനത്തിലാണ് കോഹ്‌ലി തന്റെ പ്രതികരണം അറിയിച്ചത്. 49 പന്തില്‍ 57 റണ്‍സ് നേടിയ കോഹ്‌ലിയുടെ പ്രകടനവും ഇന്ത്യയെ തുണച്ചില്ല. ബൗളിംഗിലും ബാറ്റിംഗിലും മികച്ച പ്രകടനമാണ് പാകിസ്ഥാന്‍ കാഴ്ചവച്ചത്. ഒരു ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ആദ്യമായാണ് പാകിസ്ഥാന്‍ വിജയം നേടുന്നത്. പാകിസ്ഥാന്‍ തങ്ങളെക്കാള്‍ മികച്ച പ്രകടനമാണ് നടത്തിയതെന്നും […]

Read More

സംസ്ഥാനത്തെ എല്ലാ നിയമനങ്ങള്‍ക്കും പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നിയമനങ്ങള്‍ക്കും പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി. മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച്‌ തീരുമാനമെടുത്തത്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക–അനധ്യാപക നിയമനത്തിനും പൊലീസ് വെരിഫിക്കേഷന്‍ വേണം. സര്‍ക്കാര്‍, പൊതുമേഖലാ, ദേവസ്വം, സഹകരണസ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍ എന്നിവയ്ക്കും നിയമം ബാധകമാണ്. ജോലിയില്‍ പ്രവേശിച്ച്‌ ഒരു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണം. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഇതിനായി ഉടന്‍ ചട്ടഭേദഗതി വരുത്തണമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക ആക്ഷേപം ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് സഹകരണസ്ഥാപനങ്ങളിലെ നിയമനത്തിലും പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നത്. […]

Read More

കൈക്കൂലി വാങ്ങിയ ലക്ഷങ്ങളുമായി സുധേഷ് കുമാര്‍ ദുബായിലേക്ക് പറന്നു; ഇടനിലക്കാരനായത് എംഎല്‍എയുടെ പിഎ; പരാതി മുഖ്യമന്ത്രിക്ക്

തിരുവനന്തപുരം: ജ്വല്ലറിയില്‍ നിന്നു ഡിസ്‌കൗണ്ട് ലഭിക്കാന്‍ ജീവനക്കാരെയും മാനേജരെയും ഭീഷണിപ്പെടുത്തിയതിനു പുറമെ എഡിജിപി സുധേഷ്‌കുമാറിന്റെ അഴിമതിയെക്കുറിച്ചും മുഖ്യമന്ത്രിക്ക് പരാതി. ചൈനയിലേക്കു കുടുംബവുമായി വിനോദയാത്ര പോകാന്‍ പ്രവാസി വ്യവസായി പണം ചെലവഴിച്ചതിനെക്കുറിച്ചും പരാതിയില്‍ ആരോപണമുണ്ട്. പുരാവസ്തു തട്ടിപ്പു നടത്തിയ മോണ്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവരിലൊരാളാണ് ഈ വ്യവസായി. 2016 ഒക്റ്റോബര്‍ 28 നാണ് എഡിജിപി കുടുംബസമേതം ചൈനയിലേക്കു പോയത്. താമസച്ചെലവും ഹോട്ടലും മറ്റു പര്‍ച്ചേസുകള്‍ക്കുമായി പണം ചെലവാക്കിയത് ഈ വ്യവസായി ആയിരുന്നുവെന്നും പരാതിയിലുണ്ട്. 15 ലക്ഷത്തോളം രൂപ ഇതിനായി ചെലവഴിച്ചെന്നും […]

Read More

സുധീരന്‍റെ രാജി സ്വീകരിച്ചിട്ടില്ലെന്ന്​ താരിഖ്​ അന്‍വര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ്​ നേതാവ്​ വി.എം.സുധീരന്‍റെ രാജി സ്വീകരിച്ചിട്ടില്ലെന്ന്​ കേരളത്തിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ്​ ജനറല്‍ സെക്രട്ടറി താരിഖ്​ അന്‍വര്‍. നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും താരിഖ്​ അന്‍വര്‍ പ്രതികരിച്ചു. എങ്കിലും കോണ്‍ഗ്രസിലെ മാറ്റങ്ങളുമായി മുന്നോട്ട്​ പോകുമെന്ന വ്യക്​തമായ സൂചനയാണ്​ താരിഖ്​ അന്‍വറിലൂടെ ഹൈക്കമാന്‍ഡ്​ നല്‍കുന്നത്​. എ.ഐ.സി.സിയില്‍ നിന്നുള്ള വി.എം.സുധീരന്‍റെ രാജിയില്‍ ഹൈക്കമാന്‍ഡിന്​ കടുത്ത അതൃപ്​തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്​ വരുന്നുണ്ട്​. ഹൈ​ക്കമാന്‍ഡ്​ സുധീരനുമായി ആശയവിനിമയത്തിന്​ ശ്രമിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചില്ലെന്നും ആരോപണമുണ്ട്​​. നിലവില്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി […]

Read More

വില്ലന്‍ വവ്വാല്‍ തന്നെ; കോഴിക്കോട് നിന്നും പിടികൂടിയ വവ്വാലുകളില്‍ നിപ സാന്നിധ്യം കണ്ടെത്തി

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് നിന്നും ശേഖരിച്ച വവ്വാല്‍ സാമ്ബിളുകളില്‍ നിപ സാന്നിധ്യം കണ്ടെത്തി. സ്രവ സാമ്ബിളുകളില്‍ വൈറസിനെതിരായ ആന്‍റിബോഡി സാന്നിധ്യമാണ് കണ്ടെത്തിയത്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്. നിപയുടെ പ്രഭവ കേന്ദ്രം വവ്വാലുകളാണെന്ന് ഇതോടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. പ്രദേശത്തുനിന്നു പിടികൂടിയ വവ്വാലുകളില്‍ ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐ.സി.എം.ആര്‍) നടത്തിയ പഠനത്തിലാണ് നിപക്കെതിരായ ആന്റിബോഡി കണ്ടെത്തിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണത്തിന് വിശദ പഠനം വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ അറിയിച്ചിട്ടുള്ളതെന്നും ആരോഗ്യ മന്ത്രി […]

Read More

തിരുവനന്തപുരത്ത്‌ യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍

തിരുവനന്തപുരം > തിരുവനന്തപുരം പോത്തന്‍കോട് യുവതിയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി കൊല്ലാന്‍ ശ്രമം. പോത്തന്‍കോട് പണിമൂല തെറ്റിച്ചിറ സ്വദേശി വൃന്ദ (28) യെയാണ് ഭര്‍ത്താവിന്റെ സഹോദരന്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയത്. പ്രതി സുബിന്‍ ലാലിനെ പോത്തന്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. കാവുവിളയില്‍ തയ്യല്‍ കടയിലെ ജീവനക്കാരിയായ യുവതി കടയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് സംഭവം. 12 മണിയോടെ കാറില്‍ കടയിലെത്തിയ സുബിന്‍ ലാല്‍ കുപ്പിയിലും പ്ലാസ്റ്റിക് ബാഗിലും സൂക്ഷിച്ചിരുന്ന പെട്രോള്‍ യുവതിയുടെ ശരീരത്തില്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് പുറത്തേക്ക് ഇറങ്ങിയോടിയ യുവതിയുടെ പിന്നാലെ […]

Read More

സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാന്‍ തയ്യാറെടുക്കുന്നതിനിടെ സുപ്രധാന തിരുമാനവുമായി സര്‍ക്കാര്‍. സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചു. ഇന്നലെ ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വന്ന നിര്‍ദേശം മുഖ്യമന്ത്രിയും ധനവകുപ്പും അംഗീകരിച്ചു. സ്റ്റേജ്‌കോണ്‍ട്രാക്‌ട് ക്യാരേജുകളുടെ നികുതി അടയ്ക്കുന്നതിന് ഡിസംബര്‍ 31 വരെ സാവകാശം നല്‍കിയെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. നേരത്തെ, ഗതാഗത വകുപ്പിന്റെ സ്റ്റുഡന്‍സ് ട്രാന്‍സ്പോര്‍ട്ട് പ്രോട്ടോക്കോള്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നു. നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുമ്ബോള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങള്‍ […]

Read More

പരോള്‍ ലഭിച്ചവര്‍ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രീംകോടതി

പരോള്‍ ലഭിച്ചവര്‍ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രീംകോടതി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് നിര്‍ദേശം. പരോളില്‍ പുറത്തിറങ്ങിയ ആലപ്പുഴ പള്ളിത്തോട് സ്വദേശി ഡോള്‍ഫി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. സംസ്ഥാന സര്‍ക്കാര്‍ നാലാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 1200ല്‍പ്പരം കുറ്റവാളികള്‍ക്ക് പരോള്‍ നല്‍കിയതായി സംസ്ഥാന സര്‍ക്കാര്‍.

Read More

യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നു: പുസ്തകം നിരോധിക്കണമെന്ന് ഡിജിപി

തിരുവനന്തപുരം: യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്കു നയിക്കുന്ന‘വിജയത്തിന്റെ വാതില്‍, വാളിന്റെ തണലില്‍‘ എന്നി പുസ്തകങ്ങള്‍ നിരോധിക്കണമെന്ന് ഡിജിപി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ ശുപാര്‍ശ. അഹമ്മദ് ഇബ്രാഹിം അല്‍ ദുംയാതി എഴുതിയ പുസ്തകത്തിനെതിരെയാണ് ഡിജിപി നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പണ്ഡിതനാണ് ഇബ്രാഹിം അല്‍ ദുംയാതി. ഈ പുസ്തകം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മത സ്പര്‍ധ വളര്‍ത്തുന്ന ഉള്ളടക്കം ആണ് പുസ്തകത്തിലെന്നും ഭീകര സംഘടനകളില്‍ ചേരാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതാണ് ഇതെന്നും ഡിജിപി പറയുന്നു. […]

Read More