Blog Post

Karanavars > Articles by: admin

പി ടി തോമസിന്റെ കണ്ണുകള്‍ ദാനം ചെയ്തു

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ കണ്ണുകള്‍ ദാനം ചെയ്തു. . ഇന്ന് രാവിലെ 10.45 ന് വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. അ‌ര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ആരോഗ്യനില വഷളാവുകയും വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. ഇന്ന് രാത്രിയോടെ മൃതദേഹം കൊച്ചിയിലെത്തിക്കും. നാളെ രാവിലെ എറണാകുളം ഡിസിസിയിലും ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് […]

Read More

ഇന്ത്യന്‍ ടീമിന് എപ്പോള്‍ വേണമെങ്കിലും തിരികെ പോകാം; കോവിഡ് ബൂസ്റ്റര്‍ ഡോസും നല്‍കാം; ബിസിസിഐയോട് ക്രിക്കറ്റ് സൗത്ത്‌ആഫ്രിക്ക

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ(South Africa tour) മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ കളിക്കാര്‍ക്ക്(Indian players) കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് വാഗ്ദാനം ചെയ്ത് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക. സൗത്ത് ആഫ്രിക്കയില്‍ കോവിഡ് സാഹചര്യം രൂക്ഷമായാല്‍ പരമ്ബര പാതി വഴിയില്‍ നിര്‍ത്താമെന്ന ഉറപ്പും ബിസിസിഐക്ക് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക നല്‍കി. കോവിഡ് സാഹചര്യം രൂക്ഷമാവുകയും രാജ്യങ്ങളുടെ അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്താല്‍ ഇന്ത്യയിലേക്ക് മടങ്ങി പോകാന്‍ ഇന്ത്യന്‍ സംഘത്തെ അനുവദിക്കും എന്ന ഉറപ്പ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക നല്‍കുന്നു. ‘ഇവിടെയുള്ളപ്പോള്‍ ഇന്ത്യന്‍ […]

Read More

പത്ത് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ പാറക്കുളത്തില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തു

നന്മണ്ട: കോഴിക്കോട് നന്മണ്ട പരലാട് പാറക്കുളത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. എഴകുളം പാറക്കുഴി രജീഷിന്റെ ഭാര്യ 23 വയസുകാരിയായ ശിശിരയെയാണ് ക്വാറിയിലെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് യുവതിയെ വീട്ടില്‍ നിന്നും കാണാതാവുന്നത്. വീടിന് സമീപത്തെ ക്വാറിയില്‍ വെളിച്ചം കണ്ടതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ പാറക്കുളത്തിന് സമീപം യുവതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ബാലുശ്ശേരി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ ആന്റ് റസ്ക്യൂ സംഘം പുലര്‍ച്ചെയോടെ സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ […]

Read More

തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ട സംഭവം; കുഞ്ഞിനെ കൊലപ്പെടുത്തിയത് ബക്കറ്റില്‍ മുക്കി

തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ട സംഭവം; കുഞ്ഞിനെ കൊലപ്പെടുത്തിയത് ബക്കറ്റില്‍ മുക്കി തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ട സംഭവം കൊലപാതകം. അമ്മ മേഘ കുഞ്ഞിനെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു കഴിഞ്ഞ ദിവസമാണ് തൃശൂര്‍ പുഴക്കലില്‍ ഒരു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മ്യതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. തൃശൂര്‍ വരടിയം സ്വദേശികളായ മേഘയ്ക്ക് കാമുകന്‍ ഇമ്മാനുവലില്‍ ഉണ്ടായ കുഞ്ഞിനെയാണ് […]

Read More

ഓ​ണ്‍ലൈ​നാ​യി തേ​ങ്ങ വാ​ങ്ങാ​ന്‍ ശ്ര​മി​ച്ച്‌ സ്ത്രീ​ക്ക് 45,000 രൂ​പ ന​ഷ്​​​ട​മാ​യി

ബം​ഗ​ളൂ​രു: ഓ​ണ്‍ലൈ​നാ​യി തേ​ങ്ങ​ക​ള്‍ വാ​ങ്ങാ​ന്‍ ശ്ര​മി​ച്ച്‌ സ്ത്രീ​ക്ക് ന​ഷ്​​ട​മാ​യ​ത് 45,000 രൂ​പ. ഇ​തു​സം​ബ​ന്ധി​ച്ച്‌ വി​മാ​ന​പു​ര​യി​ല്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്ന സ്ത്രീ ​ബം​ഗ​ളൂ​രു സൈ​ബ​ര്‍ ക്രൈം ​പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ക​ച്ച​വ​ടം ചെ​യ്യു​ന്ന​തി​നാ​യി കു​റെ തേ​ങ്ങ​ക​ള്‍ ഒ​ന്നി​ച്ച്‌ ല​ഭി​ക്കാ​നു​ള്ള വ​ഴി തേ​ടി ഗൂ​ഗി​ളി​ല്‍ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് മൈ​സൂ​രു ആ​ര്‍.​എം.​സി യാ​ര്‍ഡി​ലെ മ​ല്ലി​കാ​ര്‍ജു​ന്‍ എ​ന്ന വ്യ​ക്തി​യു​ടെ ന​മ്ബ​ര്‍ ക​ണ്ട​ത്. ഈ ​ന​മ്ബ​റി​ല്‍ വി​ളി​ച്ച്‌ ക​ച്ച​വ​ടം ഉ​റ​പ്പി​ച്ചു. എ​ന്നാ​ല്‍, മു​ഴു​വ​ന്‍ പ​ണ​വും മു​ന്‍കൂ​റാ​യി അ​യ​ക്ക​ണ​മെ​ന്ന് മ​ല്ലി​കാ​ര്‍ജു​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത​നു​സ​രി​ച്ച്‌ 45,000 രൂ​പ സ്ത്രീ ​ഗൂ​ഗി​ള്‍ […]

Read More

രാജ്യത്ത് 6,317 പേര്‍ക്ക്​ കൂടി കോവിഡ്​ ; 213 ഒമിക്രോണ്‍

ന്യൂഡല്‍ഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 6,317 പേര്‍ക്ക്​ കൂടി കോവിഡ്​ പോസിറ്റിവ് സ്​ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 18.6 ശതമാനം വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത് . 318 മരണം കൂടി റിപ്പോര്‍ട്ട്​ ചെയ്​തതോടെ ആകെ മരണം 4,78,325 ആയി ഉയര്‍ന്നു . ആകെ രോഗബാധിതര്‍ 3,47,58,481. അതെ സമയം 2,748 പ്രതിദിന രോഗികളുമായി കേരളം തന്നെയാണ് മുന്നില്‍ . 24 മണിക്കൂറിനിടെ 6,906 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തര്‍ 34,201,966 ആയി ഉയര്‍ന്നു .സജീവ രോഗികളുടെ […]

Read More

രാജ്യത്ത് ഒറ്റ വോട്ടര്‍ പട്ടിക നടപ്പിലാക്കാന്‍ കേന്ദ്ര ശ്രമം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി രാജ്യത്ത് ഒറ്റ വോട്ടര്‍ പട്ടിക നടപ്പിലാക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഇതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ യോഗം വിളിക്കും. അതേ സമയം ഒറ്റ വോട്ടര്‍ പട്ടികക്കുള്ള നീക്കത്തെ പ്രതിപക്ഷം എതിര്‍ത്തു. സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്ന നീക്കമെന്ന് നിയമ മന്ത്രാലയത്തിന്റെ സ്റ്റാന്റിങ് കമ്മിറ്റിയില്‍ പ്രതിപക്ഷം വിമര്‍ശിച്ചു. ആധാറുമായി വോട്ടര്‍ ഐഡി ബന്ധിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഭേദഗതി കഴിഞ്ഞ ദിവസം പാര്‍ലമെന്ററി ജനാധിപത്യത്തിന് വിരുദ്ധമായി ഇരു സഭകളിലും പാസാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് […]

Read More

പി.ടി. തോമസ് എംഎല്‍എ അന്തരിച്ചു; വിടവാങ്ങിയത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ജനകീയനായ പൊതുപ്രവര്‍ത്തകനും

തിരുവനന്തപുരം: പി.ടി. തോമസ് എംഎല്‍എ (71) അന്തരിച്ചു. രാവിലെ 10.15ന് വെല്ലൂര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. തൃക്കാക്കര എംഎല്‍എ ആണ്. കെ പി സി സി യുടെ വര്‍ക്കിങ് പ്രസിഡന്റും, 2016 മുതല്‍ തൃക്കാക്കരയില്‍ നിന്നുള്ള നിയമസഭാംഗവും 2009-2014 ലോക്‌സഭയില്‍ അംഗവുമായിരുന്ന കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് പി.ടി തോമസ്. ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തില്‍ പുതിയപറമ്ബില്‍ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബര്‍ 12ന് ജനിച്ചു. എം.എ. എല്‍.എല്‍.ബിയാണ് വിദ്യാഭ്യാസ […]

Read More

ആലപ്പുഴ ഇരട്ടക്കൊപാതകം: രണ്ട് സംഘങ്ങളും നാടുവിട്ടുവെന്ന നിഗമനത്തില്‍ പോലീസ്

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസ്, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ എന്നിവര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊല്ലപ്പെട്ടതിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. കൊലപാതകങ്ങള്‍ നടന്ന് മൂന്ന് ദിവസം പിന്നിടുമ്ബോഴും രണ്ട് സംഭവങ്ങളിലും കൃത്യത്തില്‍ പങ്കെടുത്തവരെ പിടികൂടാന്‍ ഇനിയും പോലീസിന് കഴിഞ്ഞിട്ടില്ല. രണ്ട് സംഘങ്ങളും നാടുവിട്ടുവെന്ന നിഗമനത്തിലാണ് പോലീസ്. ഇപ്പോള്‍ കസ്റ്റഡിയിലെടുത്തവര്‍ കൊലപാതകത്തിന് വേണ്ട സഹായം ചെയ്ത് നല്‍കിയവരാണ്. രണ്ടിടത്തും ആദ്യഘട്ടത്തില്‍ പിടികൂടിയിരിക്കുന്നതു ആസൂത്രണവും കൃത്യത്തിനു സഹായവും ചെയ്തവരെയാണ്. ഇവരില്‍നിന്നു കൊലപാതകികളെക്കുറിച്ചു കൃത്യമായ ധാരണകള്‍ ലഭിച്ചെങ്കിലും പ്രതികള്‍ […]

Read More

നടി പാര്‍വതി തിരുവോത്തിന്‍റെ പരാതി: യുവാവിനെതിരെ കേസെടുത്തു

തന്നെ നിരന്തരം ശല്യം ചെയ്യുന്നുവെന്ന നടി പാര്‍വതി തിരുവോത്തിന്‍റെ പരാതിയില്‍ കൊല്ലം സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശി അഫ്സലിനെതിരെയാണ് മരട് പൊലീസ് കേസെടുത്തത്. 2017ല്‍ ബംഗളൂരുവില്‍ സുഹൃത്തിന്‍റെ വീട്ടില്‍ വെച്ച്‌ പരിചയപ്പെട്ട യുവാവ് പരിചയം ദുര്‍വിനിയോഗം ചെയ്ത് നിരന്തരം ശല്യംചെയ്യുന്നുവെന്നാണ് പാര്‍വതിയുടെ പരാതി. നടിയുടെ കോഴിക്കോട്ടെ വീടിനടുത്തും കൊച്ചിയിലെ ഫ്ലാറ്റിന് മുന്നിലുമെത്തി ശല്യം തുടര്‍ന്നതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

Read More