Blog Post

Karanavars > Articles by: admin

“അയാം എ ഡിസ്‌കോ ഡാന്‍സര്‍..” ജനപ്രിയ ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലഹ്‌രി അന്തരിച്ചു

ന്യൂഡല്‍ഹി: സംഗീതജ്ഞനും ഗായകനുമായ ബപ്പി ലഹ്‌രി അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.69 വയസായിരുന്നു. 1970-80കളിലെ ചല്‍ത്തേ ചല്‍ത്തേ, ഡിസ്‌കോ ഡാന്‍സര്‍, ഷറാബി തുടങ്ങിയ നിരവധി സിനിമകളിലെ ജനപ്രിയ ഗാനങ്ങള്‍ നല്‍കിയതിന് ബാപ്പി ലഹ്‌രി ഏറെ ജനപ്രീതി നേടിയിരുന്നു. ഇന്ത്യന്‍ സിനിമയില്‍ ഡിസ്‌കോ സംഗീതം ജനപ്രിയമാക്കിയതില്‍ വലിയ പങ്കുവഹിച്ചയാളായിരുന്നു ബപ്പി ലഹ്‌രി. 2020-ല്‍ പുറത്തിറങ്ങിയ ബാഗി 3 എന്ന സിനിമയിലെ ഭങ്കാസ് ആണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ബോളിവുഡ് ഗാനം. ഏറ്റവുമധികം സ്വര്‍ണാഭരണങ്ങള്‍ ധരിച്ചെത്തുന്ന ഗായകനെന്ന രീതിയിലും […]

Read More

അമ്ബലമുക്ക് കൊലപാതകം; പ്രതി‍ ഉപേക്ഷിച്ച ഷര്‍ട്ട് കണ്ടെത്തി, കത്തി കണ്ടെത്താനായില്ല

തിരുവനന്തപുരം: അമ്ബലമുക്ക് കൊലക്കേസ്‌ പ്രതി രാജേന്ദ്രന്‍ ധരിച്ചിരുന്ന ഷര്‍ട്ട് കണ്ടെത്തി. മുട്ടടയിലെ കുളത്തില്‍ ഉപേക്ഷിച്ച ഷര്‍ട്ടാണ് മുങ്ങല്‍ വിദഗ്ദരുടെ സഹായത്തോടെ പൊലീസ് കണ്ടെത്തിയത്. അമ്ബലമുക്കിലെ ചെടിക്കടക്കുള്ളില്‍ വച്ച്‌ വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി മുട്ടടയിലേക്കാണ് വന്നത്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ള ഈ മാസം ആറിന് ഞായറാഴ്ച്ചയായിരുന്നു കൊലപാതകം. പരിസരത്ത് ആരുമുണ്ടായിരുന്നല്ല. രക്തകറ പുരണ്ട ഷര്‍ട്ട് കുളത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം മറ്റൊരു ടീ ഷര്‍ട്ട് ധരിച്ചാണ് ഓട്ടോയില്‍ കയറി പോയത്. ഷര്‍ട്ടും കത്തിയും നഗരസഭയുടെ കീഴിലുള്ള കുളത്തിലേക്ക് […]

Read More

ഗൂ​ഡാ​ലോ​ച​ന കേ​സ്; എ​ഫ്‌ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: നടിയെ ആക്രമിച്ച കേസിലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. ആ​രോ​പ​ണ​ങ്ങ​ള്‍ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും തെ​ളി​വു​ക​ളി​ല്ലെ​ന്നും ദി​ലീ​പ് നല്‍കിയ ഹ​ര്‍​ജി​യി​ല്‍ വ്യ​ക്ത​മാക്കുന്നു . ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ നീ​ക്ക​മാ​ണിതെന്നും . ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​തി​ന് ഒ​രു തെ​ളി​വു​മി​ല്ലെന്നും . ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ നി​ല​നി​ല്‍​ക്കി​ല്ല. അ​തു​കൊ​ണ്ട് കൊ​ണ്ടു​ത​ന്നെ എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണം ഹര്‍ജില്‍ ആവശ്യപ്പെടുന്നു .

Read More

കോണ്‍ഗ്രസിന്റെ നാശത്തിന് സഹോദരങ്ങള്‍ തന്നെ ധാരാളം; രാഹുലിനെയും പ്രിയങ്കയെയും പരിഹസിച്ച്‌ യോഗി

കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയെയും സഹോദരന്‍ രാഹുല്‍ ഗാന്ധിയെയും പരിഹസിച്ച്‌ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസിന്റെ നാശത്തിന് അതിലെ സഹോദരങ്ങള്‍ തന്നെ ധാരാളം എന്നായിരുന്നു യോഗിയുടെ പരിഹാസം. ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരു ഭാരമായി മാറാന്‍ അനുവദിക്കരുതെന്ന് പ്രചാരണത്തിനിടെ താന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചതായും യോഗി കൂട്ടിച്ചേര്‍ത്തു. ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാളില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസിനെ താഴെയിറക്കാന്‍ സഹോദരനും സഹോദരിയും മതിയെന്ന് യോഗി നേരത്തെ ആക്ഷേപിച്ചിരുന്നു.

Read More

കേരളം ഭരിക്കുന്നത് സര്‍ക്കാരല്ല,പാര്‍ട്ടിയാണ്; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളം ഭരിക്കുന്നത് സര്‍ക്കാരല്ല, പാര്‍ട്ടിയാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. മാതമംഗലത്തെ സി.ഐ.ടി.യുക്കാര്‍ മര്‍ദിച്ചതും കണ്ണൂരിലെ ബോംബേറുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം സി.ഐ.ടി.യു നേതൃത്വത്തില്‍ 50 ദിവസമായി സമരം തുടരുന്ന മാതമംഗലത്തെ എസ്.ആര്‍ അസോസിയേറ്റ്സ് എന്ന സ്ഥാപനം ഉടമ തന്നെ പൂട്ടി. ഈ കടയില്‍ നിന്ന് സാധനം വാങ്ങിയതിന്റെ പേരില്‍ സി.ഐ.ടി.യുക്കാരുടെ മര്‍ദ്ദനമേറ്റ അഫ്സല്‍ തന്റെ കംപ്യൂട്ടര്‍ സ്ഥാപനവും പൂട്ടി. മുഖ്യമന്തിയുടെ സ്വന്തം ജില്ലയായ കണ്ണൂരിലാണ് […]

Read More

കാതടപ്പിക്കുന്ന ശബ്ദത്തില്‍ ബൈക്കില്‍ ചീറിപ്പാഞ്ഞാല്‍ പിടിവീഴും; ഓപ്പറേഷന്‍ സൈലന്‍സ് തുടങ്ങി

തിരുവനന്തപുരം: വാഹനങ്ങളിലെ ശബ്ദ മലിനീകരണം തടയാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന ഓപറേഷന്‍ സൈലന്‍സ് ആരംഭിച്ചു. ഇരുചക്ര വാഹനങ്ങളിലെ സൈലന്‍സര്‍ രൂപമാറ്റം പിടിക്കുകയാണ് പ്രധാന ലക്ഷ്യം. ഈ മാസം 18 വരെ അഞ്ച് ദിവസം റോഡുകളില്‍ പ്രത്യേക പരിശോധന നടത്തും. മറ്റ് നിയമ വിരുദ്ധ രൂപമാറ്റങ്ങള്‍ക്കെതിരെയും നടപടി വരും. ഹെഡ്‌ലൈറ്റിന് വെളിച്ചം കൂട്ടുക, ഹാന്‍ഡില്‍ ബാര്‍ മാറ്റുക, അനധികൃത രൂപമാറ്റം വരുത്തല്‍ എന്നിവയ്‌ക്കെതിരെ നടപടിയെടുക്കും. ഇത്തരം വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും പഴയ പടിയാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും […]

Read More

സോളാര്‍ അപകീര്‍ത്തി കേസ്: സ്റ്റേ വേണമെന്ന വി.എസിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു

തിരുവനന്തപുരം: സോളാര്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് പത്ത് ലക്ഷം രൂപ വി.എസ്.അച്യുതാനന്ദന്‍ നല്‍കണമെന്ന കോടതി ഉത്തരവ് സ്റ്റേ ചെയ്‌ത്‌ ജില്ലാ കോടതി. വി.എസ്.അച്യുതാനന്ദന്‍ പത്ത് ലക്ഷത്തി പതിനായിരം രൂപ നല്‍കണമെന്ന് ജനുവരി 22 നാണ് സബ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിന് കോടതി ഉപാധികളോടെ സ്റ്റേ അനുവദിക്കുകയായിരുന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജി പി.വി.ബാലകൃഷ്‌ണന്‍റെതാണ് ഉത്തരവ്. അപകീര്‍ത്തി കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് നഷ്‌ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് ജില്ലാ കോടതിയില്‍ അപ്പീല്‍ […]

Read More

സുരക്ഷാ ഭീഷണിയെന്ന്; 54 ചൈനീസ് ആപ്പുകള്‍ക്ക് കൂടി പൂട്ടിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യസുരക്ഷക്ക് ഭീഷണിയെന്ന് കണ്ടതിനെ തുടര്‍ന്ന് 54 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. വിവാ വിഡിയോ എഡിറ്റര്‍, ആപ് ലോക് തുടങ്ങി ഏറെ പ്രചാരമുള്ള ആപ്പുകള്‍ ഇക്കൂട്ടത്തിലുണ്ട്. ഉപഭോക്താക്കളുടെ ഫോണുകളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കുന്ന ആപ്പുകളാണ് നിരോധിച്ചിരിക്കുന്നതെന്ന് കേന്ദ്ര ഇലക്‌ട്രോണിക്സ് ആന്‍ഡ് ഐ.ടി മന്ത്രാലയം വ്യക്തമാക്കി. സ്വീറ്റ് സെല്‍ഫി, ബ്യൂട്ടി കാമറ, ഗരേന ഫ്രീ ഫയര്‍–ഇല്യൂമിനേറ്റ്, വിവ വിഡിയോ എഡിറ്റര്‍, ടെന്‍സെന്‍റ് ക്സ്രിവെര്‍, ഓന്‍മ്യോജി അരീന, ആപ്പ് ലോക്ക്, ഡ്യൂവല്‍ സ്പേസ് […]

Read More

പോ​ക്‌​സോ കേ​സ്: സൈ​ജു​വി​ന്‍റെ ഫോ​ണി​ല്‍​ നിന്നു​ നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ കി​ട്ടി​യ​താ​യി സൂ​ച​ന

കൊ​ച്ചി: ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലെ ന​മ്ബ​ര്‍ 18 ഹോ​ട്ട​ലു​ട​മ റോ​യി ജെ. ​വ​യ​ലാ​ട്ടി​നെ​തി​രാ​യ പോ​ക്‌​സോ കേ​സി​ല്‍ റോ​യി​യു​ടെ സു​ഹൃ​ത്ത് സൈ​ജു ത​ങ്ക​ച്ച​ന്‍റെ ഫോ​ണി​ല്‍​നിന്നു നി​ര്‍​ണാ​യ വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തിനു ല​ഭി​ച്ച​താ​യി സൂ​ച​ന. പോ​ക്‌​സോ കേ​സി​ല്‍ റോ​യി​യു​ടെ കൂ​ട്ടു​പ്ര​തി​യാ​യ സൈ​ജു​വി​നെ അ​ന്വേ​ഷ​ണ സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ചോ​ദ്യം ചെ​യ്തി​രു​ന്നു. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യെ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു കോ​ഴി​ക്കോ​ട് സ്വ​ദേ​ശിനി അ​ഞ്ജ​ലി ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലെ ന​മ്ബ​ര്‍ 18 ഹോ​ട്ട​ലി​ല്‍ എ​ത്തി​ച്ചു​വെന്നു സൈ​ജു മൊ​ഴി ന​ല്‍​കി​യ​താ​യാ​ണ് സൂ​ച​ന. സൈ​ജു​വി​ന്‍റെ ഫോ​ണി​ല്‍​നിന്നു പ​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും […]

Read More

മ​ല​ക​യ​റ്റം തു​ട​രു​ന്നു​വെ​ങ്കി​ല്‍ ബാബുവിന് ഇളവു വേ​ണ്ടെ​ന്ന് അമ്മ

പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ ചെ​റാ​ട് മ​ല​യി​ല്‍ വീ​ണ്ടും ഒ​രാ​ള്‍ ക​യ​റി സാ​ഹ​ച​ര്യ​ത്തി​ല്‍ ബാ​ബു​വി​ന്‍റെ അ​മ്മ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്ത്. ബാ​ബു​വി​നു കി​ട്ടി​യ സം​ര​ക്ഷ​ണം മ​റ​യാ​ക്കി മ​റ്റാ​രെ​ങ്കി​ലും മ​ല ക​യ​റാ​ന്‍ കാ​ര​ണ​മാ​വു​ന്നു​ണ്ടെ​ങ്കി​ല്‍ ആ ​സം​ര​ക്ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് ബാ​ബു​വി​ന്‍റെ അ​മ്മ പ​റ​ഞ്ഞു. ബാ​ബു​വി​നെ​തി​രെ വ​നം​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ദ്യം പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് കേ​സെ​ടു​ക്കേ​ണ്ടെന്നു തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ബാ​ബു​വി​ന് ഇ​ള​വു കി​ട്ടി​യ സ്ഥി​തി​ക്കു പ​ല​രും വീ​ണ്ടും മ​ല​ക​യ​റാ​ന്‍ വ​രു​ന്ന സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു ബാ​ബു​വി​ന്‍റെ അ​മ്മ​യു​ടെ പ്ര​തി​ക​ര​ണം. ബാ​ബു​വി​നു കി​ട്ടി​യ ഇ​ള​വ് ഇ​നി​യാ​ര്‍​ക്കും അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും […]

Read More