കെ റെയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തിരക്കിട്ട നീക്കം; മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും, പദ്ധതിയുടെ അന്തിമ വിധി ഉടന്‍
തിരുവനന്തപുരം: കെ റെയില്‍ വിരുദ്ധ സമരം ശക്തമാകുന്നതിനിടെ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ എത്രയും പെട്ടെന്നുതന്നെ നടപ്പിലാക്കാന്‍ നീക്കവുമായി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. നാളെ ഉച്ചയ്ക്ക് മുന്‍പായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. കെ റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടയിലും പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്ന് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി […]