തിരുവനന്തപുരം: ക്രിസ്മസിന്റെ തലേന്ന് മലയാളി കുടിച്ചത് 65 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 കോടി രൂപയുടെ കൂടുതല്‍ കച്ചവടമാണ് നടന്നത്.
ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോയത് തിരുവനന്തപുരത്താണ്. പവര്‍ ഹൗസിലെ ബെവ്കോ ഔട്ട്ലെറ്റില് വിറ്റത് 73.54 ലക്ഷം രൂപയുടെ മദ്യമാണ്.
വെയര്‍ഹൗസില്‍ നിന്ന് പോയത് 90 കോടിയുടെ മദ്യമാണ്. ചാലക്കുടിയില്‍ 70.72 ലക്ഷം രൂപയുടേയും ഇരിങ്ങാലക്കുടയില്‍ 63.60 ലക്ഷം രൂപയുടേയും വില്പന നടന്നു.