തിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗ ഭീതി അകലും മുമ്ബ് സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ അവസാന സെമസ്റ്റര്‍ ബിരുദപരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. കോവിഡില്‍ കാര്യമായ കുറവ് വരാതിരിക്കുകയും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാറ്റണമെന്ന ആവശ്യം തള്ളിയാണ് കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ പരീക്ഷ തുടങ്ങുന്നത്.
കണ്ണൂര്‍ സര്‍വകലാശാലയില്‍ െറഗുലര്‍ വിദ്യാര്‍ഥികളുടെ അവസാന സെമസ്റ്റര്‍ ബിരുദപരീക്ഷ 30നും വിദൂര വിഭാഗത്തിലേത് 29നുമാണ് ആരംഭിക്കുന്നത്. മറ്റ് മൂന്ന് സര്‍വകലാശാലകളിലും തിങ്കളാഴ്ചയാണ് പരീക്ഷ ആരംഭിക്കുന്നത്. പൊതുഗതാഗതം ആരംഭിക്കാതെ എങ്ങനെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തുമെന്നതാണ് വിദ്യാര്‍ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും ആശങ്ക. കെ.എസ്.ആര്.ടി.സി, സ്വകാര്യ ബസുകള്‍ ഒറ്റ, ഇരട്ട അക്ക നമ്ബര്‍ അനുസരിച്ച നിയന്ത്രണത്തിലാണ് സര്‍വിസ്. പല സ്വകാര്യ ബസുകളും സര്‍വിസ് നടത്തുന്നുമില്ല.
ചില സര്‍വകലാശാലകള്‍ വീടിനടുത്ത കോളജുകളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും ഒേട്ടറെ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിച്ചിട്ടില്ല. കോവിഡ് ബാധിതര്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതിയില്ല. ഇവര്‍ക്ക് പിന്നീട് നടത്താനാണ് തീരുമാനം. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് രേഖ ഹാജരാക്കിയാല്‍ പിന്നീട് നടത്തുന്ന പരീക്ഷ എഴുതാം. ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്കും പരീക്ഷക്ക് ഹാജരാകുന്നത് വെല്ലുവിളിയാണ്. ഒരു ഡോസ് വാക്സിന് പോലും എടുക്കാന്‍ കഴിയാതെയാണ് മിക്ക വിദ്യാര്‍ഥികളും പരീക്ഷക്ക് ഹാജരാകേണ്ടിവരുന്നത്.
ഒന്നര മീറ്റര്‍ അകലം; പരമാവധി 20 പേര്
പരീക്ഷനടത്തിപ്പിന് സര്‍ക്കാറും സര്‍വകലാശാലകളും മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. പരീക്ഷ ഹാളില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒന്നര മീറ്റര്‍ അകലം ഉറപ്പാക്കി പരമാവധി 20 പേരെയേ അനുവദിക്കാന്‍ പാടുള്ളൂ. വിദ്യാര്‍ഥികള്‍ ഹാജര്‍ ഷീറ്റില്‍ ഒപ്പ് രേഖപ്പെടുത്തേണ്ട. മറ്റ് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.
ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം
പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.