Blog Post

Karanavars > News > International > കൊറോണബാധിതര്‍ക്കായി വുഹാനില്‍ 1000 കിടക്കകളുള്ള ആശുപത്രി സജ്ജം; നിര്‍മ്മിച്ചത് 9 ദിവസം കൊണ്ട്‌

കൊറോണബാധിതര്‍ക്കായി വുഹാനില്‍ 1000 കിടക്കകളുള്ള ആശുപത്രി സജ്ജം; നിര്‍മ്മിച്ചത് 9 ദിവസം കൊണ്ട്‌

ബെയ്ജിങ്: കൊറോണ ബാധിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കുമായി ചൈനയില്‍ താല്‍ക്കാലികാശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയായി. വുഹാന്‍ തലസ്ഥാനമായ ഹ്യുബായില്‍ ജനുവരി 23 ന് നിര്‍മാണമാരംഭിച്ച ഹ്യൂഷെന്‍ഷാന്‍ ആശുപത്രിയുടെ പണി ഞായറാഴ്ച രാവിലെയോടെ പൂര്‍ത്തിയായി. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രവും ഏറ്റവുമധികം രോഗബാധിതരുള്ളതുമായ വുഹാന്‍ നഗരത്തിലാണ് അടിയന്തരമായി ആശുപത്രി നിര്‍മിച്ചത്. തിങ്കളാഴ്ച മുതല്‍ രോഗബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും ഇവിടെ പ്രവേശനം നല്‍കും.

പ്രസിഡന്റ് ഷി ജിന്‍പിങ് ഞായറാഴ്ച ആശുപത്രി കമ്മിഷന്‍ ചെയ്തു. ഒമ്ബത് ദിവസം കൊണ്ട്‌ നിര്‍മാണം പൂര്‍ത്തിയായ ആശുപത്രിയില്‍ ആയിരം കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ട്ആശുപത്രിയില്‍ 419 വാര്‍ഡുകളും 30 തീവ്രപരിചരണ വിഭാഗങ്ങളുമുണ്ട്. 25,000 ചതുരശ്രമീറ്റര്‍ ചുറ്റളവിലാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്. അഞ്ഞൂറിലധികം തൊഴിലാളികളാണ് നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. ഹ്യൂഷെന്‍ഷാന്‍ ആശുപത്രി കൂടാതെ 1,600 കിടക്കകളുള്ള മറ്റൊരു താല്‍ക്കാലിക ആശുപത്രി കൂടി നിര്‍മാണമാരംഭിച്ചിട്ടുണ്ട്.

രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് ആഗോളതലത്തില്‍ ഗുരുതര ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. 25 രാജ്യങ്ങളില്‍ നിന്ന് കൊറോണബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗബാധമൂലം മരിച്ചവരുടെ എണ്ണം 361 ആയി. ഇതില്‍ ഒരു മരണം ഫിലിപ്പീന്‍സിലാണ്. 315 പേരുടെ നില ഗുരുതരമാവുകയും 4562 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

വുഹാനിലും സമീപനഗരങ്ങളിലും അഞ്ച് കോടിയോളം ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 46 ഹൈവേകളിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 17,205 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ നിന്നുള്ള രണ്ട് പേരും ഉള്‍പ്പെടുന്നു.

Leave a comment

Your email address will not be published. Required fields are marked *