Blog Post

Karanavars > News > latest news > അനിയത്തിയെ സ്വന്തമാക്കാന്‍ ഗര്‍ഭിണിയായ ഭാര്യയെ വകവരുത്താന്‍ ശ്രമം, മൂന്ന് പേരെ വാടകയ്ക്കെടുത്ത് ഭര്‍ത്താവ്: ഒടുവില്‍ സംഭവിച്ചത്

അനിയത്തിയെ സ്വന്തമാക്കാന്‍ ഗര്‍ഭിണിയായ ഭാര്യയെ വകവരുത്താന്‍ ശ്രമം, മൂന്ന് പേരെ വാടകയ്ക്കെടുത്ത് ഭര്‍ത്താവ്: ഒടുവില്‍ സംഭവിച്ചത്

ഗാസിയാബാദ്: ഭാര്യയുടെ അനിയത്തിയെ സ്വന്തമാക്കുന്നതിനായി ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 11നും 12നും ഇടയ്ക്ക് ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. ഭാര്യാസഹോദരിയുമായുള്ള രഹസ്യ ബന്ധം നിലനിര്‍ത്താനാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വീട്ടിലുണ്ടായ ഒരു മോഷണ ശ്രമത്തിനിടെ ഭാര്യ കൊല്ലപ്പെട്ടു എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം.

ഇതിനായി മൂന്ന് പേരെ ഇയാള്‍ വാടകയ്ക്കെടുക്കുകയും വീട്ടില്‍ മോഷണം നടത്തുന്നതായി ഭാവിച്ചുകൊണ്ട് ഭാര്യയെ വകവരുത്താന്‍ ഇവരെ ഇയാള്‍ ചട്ടം കെട്ടുകയും ചെയ്‌തിരുന്നു. തനിക്ക് ഇങ്ങനെയൊരു പദ്ധതിയുണ്ടായിരുന്ന കാര്യം ഇയാള്‍ പൊലീസിനോട് തുറന്നു സമ്മതിച്ചിട്ടുണ്ട്ഭാര്യയെ വകവരുത്തി ശേഷം തന്റെ കുട്ടികളെ നോക്കാന്‍ വേണ്ടി എന്ന് മറ്റുള്ളവരെ ബോധിപ്പിച്ചുകൊണ്ട് ഭാര്യയുടെ അനുജത്തിയെ ഒപ്പം താമസിപ്പിക്കാനായിരുന്നു ഇയാളുടെ പദ്ധതി.

ഭാര്യയെ ഇല്ലാതാക്കാന്‍ വേണ്ടി ഇതിനുമുന്‍പും ഇയാള്‍ ശ്രമിച്ചിട്ടുണ്ട്. രണ്ട് വ്യാജ ഡോക്ടര്‍മാരെ വീട്ടിലേക്ക് കൊണ്ടുവന്ന് ഭാര്യയ്ക്ക് വിഷം കൊടുത്ത് കൊല ചെയ്യാനാണ് ഇയാള്‍ മുന്‍പ് ശ്രമിച്ചത്. ഇവരുടെ ഉപദേശപ്രകാരം മറ്റൊരു വാടകക്കൊലയാളിയെ ഉപയോഗിച്ച്‌ ഭാര്യയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്താനും ഇയാള്‍ ശ്രമിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്താനായി മൂന്ന് പേരെ വീട്ടിലേക്ക് എത്തിച്ച വിവരം പൊലീസ് മനസിലാക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *