തൃശ്ശൂര്‍: പുതിയ സാന്പത്തിക വര്‍ഷാരംഭം മുതല്‍ കേരളത്തിന് കോളടിക്കും. മാര്‍ച്ച് 31-ന് കേരളത്തിലൂടെയുള്ള ഗെയ്ല്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ കമ്മിഷന്‍ ചെയ്യുന്നതോടെ നികുതിയിനത്തില്‍ സംസ്ഥാനത്തിന് വര്‍ഷംതോറും 1000 കോടി രൂപയോളം കിട്ടും.
കൊച്ചിമുതല്‍ മംഗലാപുരംവരെയുള്ള പൈപ്പ്‌ലൈനാണ് മാര്‍ച്ചില്‍ കമ്മിഷന്‍ ചെയ്യുക. ജൂണില്‍ കൂറ്റനാട് മുതല്‍ വാളയാര്‍ വരെയുള്ള ലൈനും കമ്മിഷന്‍ ചെയ്യും. അതോടെ വരുമാനം വീണ്ടും കൂടും. കൊച്ചി–മംഗലാപുരം പൈപ്പ്‌ലൈന്‍ കമ്മിഷന്‍ ചെയ്താല്‍ പ്രതിദിന വിതരണം 60 ലക്ഷം ക്യൂബിക് മീറ്ററാകും.