Blog Post

Karanavars > News > Keralam > മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട യുവാവ് നാല് ദിവസത്തോളം മംഗളൂരുവിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ചു; കാസര്‍കോട്ടെ യുവതിയുടെ പരാതിയില്‍ പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെ കേസ്

മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട യുവാവ് നാല് ദിവസത്തോളം മംഗളൂരുവിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ചു; കാസര്‍കോട്ടെ യുവതിയുടെ പരാതിയില്‍ പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: യുവതിയ പീഡിപ്പിച്ചെന്ന പരാതിയില്‍ പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെ കേസ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. കാസര്‍കോട് നഗരപരിധിയില്‍ പെട്ട യുവതിയുടെ പരാതിയില്‍ മലപ്പുറം പെരിന്തല്‍മണ്ണയിലെ റിസാ(28)മിനെതിരെയാണ് കേസ്. നാല് ദിവസത്തോളം മംഗളൂരുവിലും മറ്റും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

മിസ് കോളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്ന് പറയുന്നു. പിന്നീട് ഇത് അടുത്ത ബന്ധത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതിനിടെയാണ് മംഗളൂരുവിലും മറ്റും പോയത്. മയക്കുമരുന്ന് നല്‍കിയാണ് തന്നെ പീഡിപ്പിച്ചതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്ഇതേ യുവതിയുടെ പരാതിയില്‍ ഒരുവര്‍ഷം മുമ്ബ് മറ്റു രണ്ട് പേര്‍ക്കെതിരെ പീഡനത്തിന് കേസുണ്ട്.

Leave a comment

Your email address will not be published. Required fields are marked *