മുള്ളേരിയ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റബര്‍ ടാപ്പിങ് തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ആലക്കോട് കൂരയാടിലെ പി.പി. ബിനു(42)വിനെയാണ് ആദൂര്‍ സിഐ കെ. പ്രേംസദന്‍ അറസ്റ്റ് ചെയ്തത്. രണ്ടാം ഭാര്യയുടെ ബന്ധുവായ പതിനാലുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് .
രണ്ടാം ഭാര്യയ്ക്കും ആദ്യ വിവാഹത്തില്‍ 2 മക്കളുണ്ട്. പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.