മലപ്പുറം: സംസ്ഥാനത്ത് ഒരു ദിവസം ഇരുചക്രവാഹന അപകടത്തില്‍ മാത്രം പൊലിയുന്നത് ശരാശരി അഞ്ച് ജീവന്. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ പൊലീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1330 പേരാണ് സംസ്ഥാനത്ത് ഇരുചക്ര വാഹനാപകടങ്ങളില്‍ മാത്രം മരിച്ചത്.
1124 പേര് ബൈക്കപകടത്തിലും 206 പേര് സ്കൂട്ടര്‍ അപകടത്തിലുമാണ് മരിച്ചത്. 12,606 അപകടങ്ങളില്‍ 14,417 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദിവസവും 50ഓളം ഇരുചക്രവാഹനങ്ങള്‍ കേരളത്തില്‍ അപകടത്തില്പ്പെടുന്നുണ്ട്്. ആകെ അപകട മരണത്തിെന്റ 40 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. കഴിഞ്ഞവര്‍ഷം ഇരുചക്ര വാഹനാപകടത്തില്‍ 1636 ജീവനുകളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ മരണം കൂടി. കഴിഞ്ഞവര്‍ഷം ഒരു മാസം ശരാശരി 136 പേര് മരിച്ചിരുന്നിടത്ത് ഈ വര്‍ഷം 147 പേര്‍ക്ക് ജീവന് നഷ്ടമായി. സംസ്ഥാനത്ത് ഒമ്ബത് മാസത്തിനിടെ നടന്ന 30,784 വാഹനാപകടങ്ങളില്‍ 3375 പേര് മരിക്കുകയും 37,884 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബൈക്കുകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അപകടത്തില്‍പെടുന്നത് കാറുകളാണ്. ഈ വര്‍ഷം 8279 കാറുകളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 666 പേര് മരിക്കുകയും 10,730 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സ്വകാര്യ ബസുകള്‍ 235 പേരുടെയും കെ.എസ്.ആര്.ടി.സി ബസുകള്‍ 148 പേരുടെയും മിനി ബസുകള്‍ 174 പേരുടെയും ജീവനെടുത്തു. കൂടുതല്‍ അപകടമരണം സംഭവിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ ഒമ്ബത് മാസത്തിനിടെ പൊലിഞ്ഞത് 413 പേരുടെ ജീവനാണ്.
കുറവ് വയനാട്ടിലാണ് (63). എറണാകുളത്ത് 355 പേരും കോഴിക്കോട് 295 പേരും മരിച്ചു.
ശക്തമായ ബോധവത്കരണം നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിെന്റയും പൊലീസിെന്റയും തീരുമാനം.
റോഡിലെ കുഴികളും അശ്രദ്ധമായ ഡ്രൈവിങ്ങും തന്നെയാണ് കൂടുതല്‍ അപകടങ്ങള്‍ക്കും കാരണം. നിയമലംഘനങ്ങളില്‍ കൂടുതല്‍ അമാന്തം കാണിക്കുന്ന നഗരങ്ങളില്‍ പരിശോധന കര്‍ശനമാക്കാനും നിര്‍ദേശം നല്കി.