Blog Post

Karanavars > News > Career > ധര്‍മേന്ദ്ര പ്രധാൻ രാജിവച്ചു : വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്രം

ധര്‍മേന്ദ്ര പ്രധാൻ രാജിവച്ചു : വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്രം

രാജ്യവ്യാപകമായി വലിയ കോലാഹലങ്ങള്‍ക്ക് വഴിവെച്ച നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും ഭരണപരമായ വീഴ്ചകളിലും നൈതിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു. ഡല്‍ഹി ജന്തര്‍മന്ദറില്‍ ‘കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി’യുടെ (സി.ജെ.പി) നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും യുവജനങ്ങളും നടത്തിവന്ന ശക്തമായ പ്രക്ഷോഭത്തിനൊടുവിലാണ് മന്ത്രിയുടെ രാജി പ്രഖ്യാപനം വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച രാജിക്കത്ത് അദ്ദേഹം സമൂഹമാധ്യമമായ എക്‌സിലൂടെ പുറത്തുവിട്ടു.

കഴിഞ്ഞ കുറേ നാളുകളായി രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ക്കും പരീക്ഷാ നടത്തിപ്പിലെ സുതാര്യതയില്ലായ്മയ്ക്കും എതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. പ്രത്യേകിച്ചും നീറ്റ് (NEET-UG) പരീക്ഷാ വിവാദങ്ങളെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി സമൂഹം തെരുവിലിറങ്ങി. തുടക്കം മുതല്‍ തന്നെ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ‘കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി’യുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടത്തിയ പ്രക്ഷോഭം രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളും സമരത്തിന് പിന്തുണയുമായി ശക്തമായി രംഗത്തെത്തിയതോടെ കേന്ദ്ര സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലായി.

സമരക്കാര്‍ ഉയര്‍ത്തിയ പ്രധാന ആവശ്യങ്ങളിലൊന്നായ വിദ്യാഭ്യാസ മന്ത്രിയുടെ രാജി നടപ്പിലായതോടെ ചരിത്രപരമായ ഒരു വിദ്യാര്‍ത്ഥി മുന്നേറ്റത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചിരിക്കുന്നത്. രാജ്യത്തെ യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ഭാവി സുരക്ഷിതമാക്കാനും ജനാധിപത്യ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാനുമാണ് താന്‍ പദവി ഒിയുന്നതെന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിക്കത്തില്‍ വ്യക്തമാക്കുന്നത്. അതേസമയം, സമരം വിജയം കണ്ടതിന്റെ ആഹ്ലാദത്തിലാണ് വിദ്യാര്‍ത്ഥികളും യുവജന സംഘടനകളും. വിദ്യാഭ്യാസ രംഗത്തെ അടിയന്തരമായ സമഗ്ര മാറ്റങ്ങളിലേക്കും ഭരണാധികാരികളുടെ ഉത്തരവാദിത്തബോധത്തിലേക്കും വിരല്‍ ചൂണ്ടുന്നതാണ് ഈ രാഷ്ട്രീയ വഴിത്തിരിവ്.

Leave a comment

Your email address will not be published. Required fields are marked *