പത്തനംതിട്ട: ശബരിമലയിലെ സ്വർണ പീഠം കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ശക്തമായി പ്രതികരിച്ചു. ബോർഡ് അധികൃതരെ സ്വർണ്ണക്കള്ളന്മാർ എന്ന് ചിത്രീകരിക്കാൻ ശ്രമം നടന്നു. ഇത് ദേവസ്വം ബോർഡിന് വലിയ അപമാനം ഉണ്ടാക്കി. സ്പോൺസർക്ക് ഈ വിവാദത്തിൽ ഉള്ള പങ്ക് അന്വേഷിക്കണം എന്നും പി.എസ്. പ്രശാന്ത് ആവശ്യപ്പെട്ടു.
സ്വർണ്ണ പീഠം കാണാതായി എന്ന് പറഞ്ഞ ആൾ തന്നെയാണ് ഇത് ഒളിപ്പിച്ചത്. സ്പോൺസറുടെ ബന്ധുവിൻ്റെ വീട്ടിൽ നിന്ന് വിജിൻസ് ഈ പീഠം കണ്ടെത്തി. എന്നിട്ടും ബോർഡിനെ അപകീർത്തിപ്പെടുത്താൻ ശ്രമം നടന്നു. ഗൂഢാലോചന നടന്നോ എന്ന് അന്വേഷണം നടത്തണം. സംഭവത്തിന് പിന്നിൽ ഉള്ള സത്യം പുറത്ത് വരേണ്ടത് ഉണ്ട്.
സ്വർണ്ണ പീഠം കാണാതായി എന്ന് പറഞ്ഞ് ഭക്തരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചു. ശബരിമലയുടെ പ്രതിച്ഛായ മോശമാക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നു. ഇത് അംഗീകരിക്കാൻ കഴിയില്ല. ഹൈക്കോടതിക്ക് ഉടൻതന്നെ സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കും.