ലോകായുക്തയെ അപകീര്‍ത്തിപ്പെടുത്താന്‍ നിയോഗിക്കപ്പെട്ട ചാവേറാണ് കെ.ടി ജലീലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്.
ചാവേറിനെ തിരിച്ചുവിളിക്കാറില്ല. ലോകായുക്തയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണ് എല്ലാ ദിവസവും രാവിലെയും വൈകീട്ടും ഫേസ്ബുക്ക് പോസ്റ്റിടുന്നത്. മുഖ്യമന്ത്രിയെ രക്ഷിക്കുകയാണ് ജലീലിന്റെ ലക്ഷ്യം. ലോകായുക്ത ഭരണഘടനാ വിരുദ്ധമെന്ന് പറയാന്‍ നിയമമന്ത്രിക്ക് എന്താണ് അധികാരമെന്നും അദ്ദേഹം ചോദിച്ചു. സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് ഗുണ്ടകളെ സംരക്ഷിക്കുന്നത് സി.പി.എം ആണെന്നും വി.ഡി സതീശന് പറഞ്ഞു. പൊലീസിന്റെ കൈ കെട്ടിവെച്ചിരിക്കുകയാണ്. സി.പി.എം ആണ് എല്ലാം തീരുമാനിക്കുന്നത്. ജനങ്ങള്‍ക്ക് എന്ത് സംരക്ഷണമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
അതിനിടെ ലോകായുക്ത ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ വിശദീകരണം തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്കി. തെറ്റിദ്ധരിപ്പിക്കുന്ന വിശദീകരണമാണ് സര്‍ക്കാര്‍ നല്‍കിയത്. ക്വാ വാറന്റോ റിട്ടിലൂടെ സ്ഥാനമൊഴിയണമെന്ന് നിര്‍ദേശിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന സര്‍ക്കാര്‍ വാദം തെറ്റാണ്. തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്ന് സുപ്രീംകോടതി മുമ്ബ് ഉത്തരവിട്ടിട്ടുണ്ടെന്നും സതീശന് പറഞ്ഞു.