കര്‍ണാടകയിലെ പാഠപുസ്തകത്തില്‍ പോസ്റ്റുമാനായി നടന് കുഞ്ചാക്കോ ബോബന്റെ ചിത്രം . താരം പ്രധാന വേഷത്തിലെത്തിയ ‘ഒരിടത്തൊരു പോസ്റ്റുമാന്‘ എന്ന സിനിമയിലെ ചിത്രമാണ് കര്‍ണാടക സര്‍ക്കാര്‍ പാഠപുസ്തകത്തില്‍ ‘പോസ്റ്റുമാന്‘ എന്ന പേരില്‍ കൊടുത്തിരിക്കുന്നത് .
കുഞ്ചാക്കോ ബോബന് തന്നെയാണ് പാഠപുസ്തകത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. “അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലിയും സെറ്റ് ആയി. പണ്ട് കത്ത് കൊണ്ടു തന്ന പോസ്റ്റമാന്റെ പ്രാര്‍ത്ഥന” എന്ന് കുഞ്ചാക്കോ ചിത്രത്തിനൊപ്പം കുറിച്ചു .