Blog Post

Karanavars > News > Politics > ഡല്‍ഹി യാത്ര മുടങ്ങിയത് ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം: വിശദീകരണവുമായി രമ്യ ഹരിദാസ്

ഡല്‍ഹി യാത്ര മുടങ്ങിയത് ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം: വിശദീകരണവുമായി രമ്യ ഹരിദാസ്

കോൺഗ്രസ് അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരാകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വ്യക്തത വരുത്തി എം.എല്‍.എ രമ്യ ഹരിദാസ്. താന്‍ ഡല്‍ഹിയിലേക്ക് ടിക്കറ്റ് എടുത്തിരുന്നുവെന്നും, എന്നാല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം യാത്ര മാറ്റിവെക്കുകയായിരുന്നുവെന്നും ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. ചിറയിൻകീഴിലെ പാര്‍ട്ടി സംഘര്‍ഷത്തെ തുടര്‍ന്ന് രൂപീകരിച്ച അന്വേഷണ കമ്മീഷന് മുന്നില്‍ കള്ളം പറഞ്ഞെന്ന തരത്തിലുള്ള ആരോപണങ്ങള്‍ക്കാണ് രമ്യ ഹരിദാസ് മറുപടി നല്‍കിയത്.

ഇന്നലെ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ ഓണ്‍ലൈനായി വിശദീകരണം നല്‍കിയിരുന്നുവെന്നും, നേരിട്ട് ഹാജരാകുന്ന കാര്യം ഇന്ന് പരിശോധിക്കുമെന്നും അവര്‍ കൂട്ടിച്ചേർത്തു. ചിറയിൻകീഴിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായുണ്ടായ കയ്യാങ്കളിക്കും വിവാദങ്ങള്‍ക്കും പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കെ.പി.സി.സി നിയോഗിച്ച മൂന്നംഗ അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് തുടരുകയാണ്.

അതിനിടെ, വിവാദങ്ങളില്‍പ്പെട്ട രമ്യ ഹരിദാസിന്റെ സഹായി പാളയം പ്രദീപിനെയും പ്രാദേശിക നേതാവ് എസ്. സജാദിനെയും . പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ സമവായ ചര്‍ച്ചകളാണ് ഇപ്പോള്‍ നേതൃതലത്തില്‍ പുരോഗമിക്കുന്നത്. ശാരീരിക അസ്വസ്ഥതകള്‍ കാരണം യാത്ര മുടങ്ങിയെങ്കിലും പാര്‍ട്ടി കമ്മീഷന്‍ ആവശ്യപ്പെടുന്നതനുസരിച്ച് തുടര്‍ നടപടികളുമായി സഹകരിക്കുമെന്ന് രമ്യ ഹരിദാസ് അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *