Blog Post

Karanavars > News > Keralam >  സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല ഞങ്ങൾ : നിലപാട് വ്യക്തമാക്കി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ

 സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല ഞങ്ങൾ : നിലപാട് വ്യക്തമാക്കി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ

തന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ വ്യാപക വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്നതിനിടയിൽ വിശദീകരണവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ രംഗത്ത്. സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകുന്നവരല്ല തങ്ങളെന്നും, സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് വാദിക്കുന്നവല്ല ഇസ്ലാമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇന്നലെ പുറത്തുവന്ന അദ്ദേഹത്തിന്റെ മുൻകാല പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ-സാംസ്കാരിക രംഗത്തും വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.

സ്ത്രീകൾ പൊതുവേദികളിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് അടുത്തിടെ അദ്ദേഹം നടത്തിയ വിവാദ പ്രസ്താവന വലിയ രീതിയിലുള്ള രാഷ്ട്രീയ എതിർപ്പുകൾക്കാണ് കാരണമായത്. എന്നാൽ താൻ നടത്തിയ പ്രസ്താവനകൾ മാധ്യമങ്ങളും മറ്റും തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് കാന്തപുരം പുതിയ വിശദീകരണത്തിൽ വ്യക്തമാക്കി. ഇസ്ലാമിക നിയമങ്ങളുടെ അടിസ്ഥാനത്തിൽ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും ഉന്നമനത്തിനുമായിട്ടാണ് തങ്ങളുടെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീകൾ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നും പൊതുരംഗത്ത് ഇറങ്ങരുതെന്നും ഉള്ള തരത്തിലുള്ള പരാമർശങ്ങൾക്കെതിരെ കേരളത്തിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പുരോഗമന സമൂഹത്തിന് നിരക്കാത്ത ഇത്തരം നിലപാടുകൾക്കെതിരെ വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു. വിവാദങ്ങൾ ശക്തമായി തുടരുന്നതിനിടയിലാണ് തന്റെ നിലപാട് വ്യക്തമാക്കി കാന്തപുരം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *