Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
സെറിബ്രൽ പാൾസിയെ മറികടന്ന് സിനിമയുമായി രാകേഷ് കൃഷ്ണൻ; കളം@24 തിയേറ്ററുകളിൽ. - Karanavars

Blog Post

Karanavars > News > Business > സെറിബ്രൽ പാൾസിയെ മറികടന്ന് സിനിമയുമായി രാകേഷ് കൃഷ്ണൻ; കളം@24 തിയേറ്ററുകളിൽ.

സെറിബ്രൽ പാൾസിയെ മറികടന്ന് സിനിമയുമായി രാകേഷ് കൃഷ്ണൻ; കളം@24 തിയേറ്ററുകളിൽ.

സെറിബ്രൽ പാൾസി രോഗത്തോട് പടപൊരുതി തൻ്റെ സിനിമയെന്ന സ്വപ്നത്തിലേക്കെത്തി നിൽക്കുന്ന വ്യക്തിയാണ് രാകേഷ് കൃഷ്‌ണൻ. ജന്മനാ ശരീരത്തെ സെറിബ്രൽ പാൾസി രോഗം ബാധിച്ച രാകേഷിൻ്റേതായി ഇറങ്ങിയ ആദ്യ സിനിമയാണ് കളം@24. ഒന്നര വർഷം കൊണ്ടാണ് രാകേഷ് ഈ സിനിമ ഒരുക്കിയത്.അഞ്ച് ആൽബവും മൂന്ന് ഹ്യസ്വചിത്രങ്ങളും ഒരുക്കിയ ശേഷമാണ് രാകേഷ് തന്റെ സിനിമയുമായി എത്തുന്നത്. ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിയാണ് ഫാൻ്റസി – ഡ്രാമ ഴോണറിലുള്ള ഈ സസ്പെൻസ് ത്രില്ലർ രാകേഷ് കൃഷ്‌ണൻ ഒരുക്കിയത്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണവും എന്നിവ ഒരുക്കിയത് രാകേഷ് തന്നെയാണ്.

രാകേഷിന്റെ ആദ്യ സിനിമക്ക് പിന്തുണയുമായി മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ലോകസിനിമയിൽ തന്നെ സെറിബ്രൽ പാൾസിയെ മറികടന്ന് കൊണ്ട് സിനിമയെടുത്ത മറ്റാരെങ്കിലുമുണ്ടെന്ന് തോന്നുന്നില്ലെന്നാണ് മന്ത്രി പറഞ്ഞത്.ഈ കൊച്ചു സിനിമ ആകെ കുറച്ചു തിയേറ്ററുകളിൽ മാത്രമേയുള്ളൂവെന്നും സാധിക്കുന്നവരെല്ലാം അടുത്തുള്ള തിയേറ്ററിൽ പോയി രാകേഷിൻ്റെ സിനിമ കാണണമെന്നും സജി ചെറിയാൻ തൻ്റെ കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ഇന്ന് നവംബർ 29നാണ് കളം@24 തിയേറ്ററുകളിൽ എത്തുന്നത്.

സജി ചെറിയാൻ്റെ ഫേസ്‌ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

ഇത് രാകേഷ് കൃഷ്‌ണൻ കുരമ്പാല, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എന്നെ കാണാൻ വന്നപ്പോഴാണ് ആദ്യമായി പരിചയപ്പെടുന്നത്. രാകേഷ് സെറിബ്രൽ പാൾസി രോഗബാധിതനാണ്. ശാരീരികവെല്ലുവിളിയെ തെല്ലും വകവെക്കാതെ തന്റെ സ്വപ്‌നത്തിന് പിന്നാലെ പോയ രാകേഷിൻ്റെ സിനിമ എന്ന ആ സ്വപ്‌പ്നം പൂവണിയുകയാണ്.തന്റെ ജീവിതത്തിൽ വന്ന എല്ലാ പ്രതിസന്ധികളെയും നേരിട്ട് ഈ അസുഖത്തോടും പോരാടി അദ്ദേഹം കഥയെഴുതി സംവിധാനം ചെയ്‌ത ഒരു സിനിമ കളം@24 എന്ന പേരിൽ പുറത്തിറങ്ങുകയാണ്. ലോകസിനിമയിൽ തന്നെ സെറിബ്രൽ പാൾസിയെ മറികടന്ന് കൊണ്ട് സിനിമയെടുത്ത മറ്റാരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല.

രാകേഷിൻ്റെ ഇൻ്റർവ്യൂകൾ ചിലപ്പോൾ നിങ്ങളിൽ കുറച്ച് പേരെങ്കിലും കണ്ടുകാണും. ആ ചെറുപ്പക്കാരൻ പിന്നിട്ട സഹനവഴികൾ ചിരിച്ചുകൊണ്ട് പറയുമ്പോൾ നമുക്ക് കണ്ണ് നിറയും. ഭക്ഷണം കഴിക്കാൻ പോലും കാശില്ലാതെ വന്നപ്പോൾ ബസ് സ്റ്റാൻഡിൽ ഷർട്ട് ഊരി പിച്ച എടുത്ത കാര്യം വരെ രാകേഷ് പങ്കുവെച്ചിട്ടുണ്ട്.സിനിമയോടുള്ള രാകേഷിൻ്റെ തീവ്രമായ സ്നേഹം പടം റിലീസ് ചെയ്യുന്നതിൽ വരെ എത്തിയിട്ടുണ്ട്. ഞാൻ ഈ സിനിമയുടെ പ്രമോഷന് പത്രസമ്മേളനത്തിൽ രാകേഷിനൊപ്പം പങ്കെടുത്തിരുന്നു. നിർഭാഗ്യവശാൽ നമ്മുടെ മുൻനിര മാധ്യമങ്ങൾ ഒന്നും അതിന് വലിയ പരിഗണന നൽകിയില്ല.ഇവിടെ വരെയേ രാകേഷിന് ഓടാൻ പറ്റുകയുള്ളൂ. ഇനിയങ്ങോട്ട് ആ ബാറ്റൺ രാകേഷ് സിനിമാപ്രേമികൾക്ക് കൈമാറുകയാണ്. ഈ കൊച്ചു സിനിമ ആകെ കുറച്ചു തിയേറ്റവുകളിൽ മാത്രമേയുള്ളൂ. നിങ്ങളിൽ സാധിക്കുന്നവരെല്ലാം അടുത്തുള്ള തിയേറ്ററിൽ പോയി രാകേഷിൻ്റെ സിനിമ കാണണം.കണ്ടാൽ സോഷ്യൽ മീഡിയയിലോ സുഹൃത്തുക്കളോടോ അഭിപ്രായം പങ്കുവെക്കണം. പിന്തുണയ്ക്കണം. രാകേഷ് അത് അർഹിക്കുന്നുണ്ട്. കൊച്ചനുജനും സിനിമയ്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

Leave a comment

Your email address will not be published. Required fields are marked *