Blog Post

Karanavars > News > Keralam > ആനവണ്ടിയിൽ ഉല്ലാസയാത്ര

ആനവണ്ടിയിൽ ഉല്ലാസയാത്ര

ബജറ്റ് ടൂറിസം മണ്ണാർക്കാട്ട് തുടങ്ങുന്നു.

മണ്ണാർക്കാട്: വിനോദസഞ്ചാര യാത്രകളിൽ പുതിയവിപ്ലവം സൃഷ്ടിച്ച കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസയാത്ര പദ്ധതി മണ്ണാർക്കാട് ഡിപ്പോയിലും തുടങ്ങുന്നു. ജില്ലയിലെ എല്ലാ കെ.എസ്.ആർ. ടി.സി ഡിപ്പോകളിലും ബജറ്റ് ടൂറിസം സെൽ പ്രവർത്തനമാരംഭിക്കുന്നതിൻ്റെ ഭാഗമായാണിത്. ഡിസംബറി ലെ ശനി, ഞായർ ദിവസങ്ങളിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സിയിൽ യാത്രപോ കാൻ മണ്ണാർക്കാട്ടുകാർക്ക് തയാറെടുക്കാം. നെല്ലിയാമ്പതിയും ആലപ്പുഴയും മലക്കപ്പാറയും മറയൂരുമെ ല്ലാം ചുരുങ്ങിയ യാത്രാചെലവിൽ കണ്ടുവരാം. കാടും മലയും പുഴകളും കായലുമെല്ലാം സമ്മാനിക്കുന്ന കാഴ്ചകളുടെ വൈവിധ്യം യാത്രയിൽ ആസ്വദിക്കാം. ആദ്യഘട്ടത്തിൽ അഞ്ച് ദിവസങ്ങളിലായി ഒന്ന് രണ്ട് ദിവസങ്ങളിലൊതുങ്ങുന്ന യാത്രയാണ് ആസൂത്രണം ചെയ്ത‌ിട്ടുള്ളത്. ഇതിൻ്റെ ഭാഗമായി ടൂർ ഡയറി പുറ ത്തിറക്കിയിട്ടുണ്ട്.

ഡിസംബർ ഒന്ന്, എട്ട്, 14, 22, 28 തുടങ്ങിയ ദിവസങ്ങളിലാണ് യാത്രകളുണ്ടാവുക. ഒന്നിനും എട്ടിനും നെ ല്ലിയാമ്പതിയിലേക്കാണ് യാത്ര. രാവിലെ ആറിന് ഡിപ്പോയിൽനിന്ന് പുറപ്പെടും. സീതാർകുണ്ട്, കേശവ ൻപാറ, വരട്ടുമല, പോത്തുണ്ടി ഡാം എന്നിവിടങ്ങൾ സന്ദർശിച്ച് രാത്രി എട്ടോടെ മണ്ണാർക്കാടെത്തും. ഒരാ ൾക്ക് 590 രൂപയാണ് നിരക്ക്. 14നാണ് ആലപ്പുഴ യാത്ര. വേഗ ഹൗസ് ബോട്ട് സവാരി അടക്കം ആസ്വദി ക്കാം. 1040 രൂപയാണ്ഒരാൾക്ക് ചെലവ് വരുന്നത്. പുലർച്ചെ നാലിന് ഡിപ്പോയിൽനിന്ന് പുറപ്പെടും. രാത്രി 10ഓടെ മടങ്ങിയെത്തും.22ന് മലപ്പക്കാറയിലേക്ക് പോകുന്നത്. ഒരാൾക്ക് 970 രൂപയാണ് ചാർജ്. പുലർച്ചെ അഞ്ചിന് ഡിപ്പോയിൽ നിന്നും പുറപ്പെടും. രാത്രി 10ഓടെ തിരിച്ചെത്തും. മറയൂരിലേക്ക് രണ്ടുദിവസത്തെ ട്രിപ്പാണ് ക്രമീകരിച്ചിരി ക്കുന്നത്. 28ന് രാത്രി 10മണിക്ക് പുറപ്പെട്ട് 29ന് രാത്രി മടങ്ങിയെത്തും. ഒരാൾക്ക് 1880 രൂപയാണ് ചാർജ്. ബസ് ചാർജിന് പുറമെ ജീപ്പ് സഫാരിയും ഉച്ചഭക്ഷണവും ഉൾപ്പെടുമെന്ന് ടൂറിസം സെൽ അധികൃതർ അറി യിച്ചു. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റെടുക്കേണ്ടതില്ല.40 സീറ്റുള്ള ഓർഡിനറിയും 50 സീറ്റുകളുള്ള ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് യാത്രക്കായി ഉപയോഗിക്കു ക. അതേസമയം ബസുകളുടെ കുറവുനേരിടുന്ന പ്രതിസന്ധി കൂടി തരണം ചെയ്യേണ്ടതുണ്ടെന്ന് ഡിപ്പോ അധികൃതർ പറയുന്നു.ഞായറാഴ്ച‌ റദ്ദാക്കപ്പെടുന്ന ജെല്ലിപ്പാറ-മൂലഗംഗലിലേക്കുള്ള ഓർഡിനറി സർവീസാണ് നെല്ലിയാമ്പതി യാ ത്രക്കായി ഉപയോഗിക്കുക. മറ്റുഡിപ്പോകളിൽ നിന്നും ഫാസ്റ്റ് പാസഞ്ചർ ബസ് ലഭ്യമായില്ലെങ്കിൽ ഞായറാ ഴ്ചകളിൽ ഡിപ്പോയിലെ വരുമാനം കുറഞ്ഞ മറ്റു ഫാസ്റ്റ് പാസഞ്ചർ സർവീസ് റദ്ദാക്കിയാകും ദീർഘദൂര വി നോദയാത്ര നടത്തുകയെന്നും അധികൃതർ വ്യക്തമാക്കി. ശിരുവാണി, ഊട്ടി അടക്കം കൂടുതൽ ടൂർപാക്കേ ജൂകൾ വൈകാതെ ആരംഭിക്കാനും പദ്ധതിയുണ്ട്. അന്വേഷണങ്ങൾക്ക്: 94463 53081, 80753 47381, 04924 225150.

Leave a comment

Your email address will not be published. Required fields are marked *