Blog Post

Karanavars > News > latest news > കരുനാഗപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ അമ്മയ്ക്ക് നേരെ ഇടത് പ്രവർത്തകരുടെ മർദ്ദന ശ്രമം

കരുനാഗപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ അമ്മയ്ക്ക് നേരെ ഇടത് പ്രവർത്തകരുടെ മർദ്ദന ശ്രമം

കൊല്ലം : കരുനാഗപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സിആർ മഹേഷിൻ്റ അമ്മയ്ക്ക് നേരെ മർദ്ദന ശ്രമം.
മകന് വേണ്ടി വോട്ട് ചോദിക്കാനെത്തിയപ്പോഴാണ് അസഭ്യം പറഞ്ഞ് മർദ്ദിക്കാൻ ശ്രമം നടത്തിയത്. തന്നേയും കുടുംബത്തേയും അപകീർത്തിപ്പെടുത്താനും മർദ്ദിക്കാനുമുള്ള ഗൂഢശ്രമം നടക്കുന്നതായി സി ആർ മഹേഷ് പറഞ്ഞു.
സംഭവത്തിന് പിന്നിൽ ഇടത് പ്രവർത്തകരാണെന്ന് യുഡിഎഫ് ആരോപിച്ചു. മഹേഷിന് വോട്ട് ചോദിക്കാനെത്തിയപ്പോൾ അസഭ്യം പറഞ്ഞ് മർദ്ദിക്കാൻ ശ്രമിച്ചെന്നാണ് യുഡിഎഫ് ആരോപണം.

അതേസമയം, ആരോപണം അടിസ്ഥാന രഹിതമെന്ന് ഇടതുമുന്നണി നേതാക്കൾ പ്രതികരിച്ചു. യുഡിഎഫ് സഹതാപം സൃഷ്ടിച്ച് വോട്ട് തേടാൻ ശ്രമിക്കുകയാണെന്നും ഇടത് നേതാക്കൾ ആരോപിക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *