‘ഹാപ്പിലി ഡിവോഴ്സ്ഡ് എന്ന് പറഞ്ഞ് പിരിഞ്ഞവരാണ് ഞങ്ങള്‍’
‘മറിമായം‘ എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയരായ ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതരാകുന്ന വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് കേട്ടത്. താരങ്ങള്‍ക്ക് ആശംസയറിയിച്ചും ഭാവുകങ്ങള്‍ നേര്‍ന്നും നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിലര്‍ സ്നേഹയുടെയും മുന്‍ഭര്‍ത്താവിന്റെയും വിവാഹഫോട്ടോ വെച്ച് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. വിവാഹിതരാകാന്‍ പോകുന്നുവെന്ന് ഔദ്യോഗികമായി അറിയിച്ച പോസ്റ്റിന് താഴെയും അല്ലാതെയുമെല്ലാം ഇവരെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു കമന്റുകള്‍. എന്നാല്‍ വിമര്‍ശകര്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായും സ്നേഹക്ക് ആശംസകളുമായും താരത്തിന്റെ ആദ്യ ഭര്‍ത്താവ് ദില്‍ജിത് എം ദാസ് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് […]